Tuesday, December 29, 2015

ഡിസംബറിന്റെ ഓർമ്മകൾ

December 1

'ഇന്നെൻ ദിനം പൂന്തോട്ടത്തിനായ്
കടം  കൊടുത്തു;
കടമായാലും രൊക്കാമായാലും 
വേണ്ടേ വേണ്ട,
എന്നായി  പുഷ്പങ്ങളെല്ലാം;
വ്യസനം ഞങ്ങള്ക്ക് ഒട്ടുമേ വേണ്ട;
ഞങ്ങൾ സാദാ പൂവുകൾ മാത്രം;
ലില്ല്യും റോസും പാരിജാതവും;
ഒന്നോടൊന്നായ്  കൈ കൊടുത്തു;
കാവ്യവും വേണ്ട കാവ്യാത്മകതെയും; 
പൂവും പൂമ്പാറ്റയും ആർത്തുല്ലസിച്ചു;
ഇത്തിരി നേരം മാത്രമീ  ഉലകിൽ;
പരിഭവവും  പരാതിയും ഞങ്ങളിലില്ല 
ഞങ്ങൾ വാഴുന്നു സന്തുഷ്ടരായ്!!'

ഇന്നെൻ ദിനം പൂന്തോട്ടത്തിനായ്
കടം കൊടുത്തു;
കടമായാലും രൊക്കാമായാലും 
വേണ്ടേ വേണ്ട,
എന്നായി പുഷ്പങ്ങളെല്ലാം;
വ്യസനം ഞങ്ങള്ക്ക് ഒട്ടുമേ വേണ്ട;
ഞങ്ങൾ സാദാ പൂവുകൾ മാത്രം;
ലില്ല്യും റോസും പാരിജാതവും;
ഒന്നോടൊന്നായ് കൈ കൊടുത്തു;
കാവ്യവും വേണ്ട കാവ്യാത്മകതെയും;
പൂവും പൂമ്പാറ്റയും ആർത്തുല്ലസിച്ചു;
ഇത്തിരി നേരം മാത്രമീ ഉലകിൽ;
പരിഭവവും പരാതിയും ഞങ്ങളിലില്ല
ഞങ്ങൾ വാഴുന്നു സന്തുഷ്ടരായ്!!


dec 2
'അറിയുന്തോറും അടുക്കാൻ  തോന്നും;
അടുക്കുംതോറും അകലാൻ വെമ്പും; 
എന്തൊരു വിരോധാഭാസം ഈ ജീവിതം,
കഥയറിയാതെ  ആടുന്ന വേഷങ്ങൾ മാത്രം;
ആടി തിമിർക്കാൻ തുനിയുമ്പോഴും;
ബാലിശങ്ങൾ പലതും കാട്ടുമ്പോഴും;
തളരാതെ പതറാതെ മുന്നോട്ടു പോകാൻ;
പാതകൾ സുഗമമാക്കി  മുന്നേറാൻ;
അടവുകൾ പതിനെട്ടും പുറത്തെടുക്കും,
എന്നാലും വഴുതി വീണുപോയാൽ;
അത് വിധിയെന്ന് സമാശ്വസിക്കാം;
കാലം മായ്കാത്ത മുറിവുകളില്ല;
നമുക്കും വരും നാളെ ഒരു ദിനം !!'



അറിയുന്തോറും അടുക്കാൻ തോന്നും;
അടുക്കുംതോറും അകലാൻ വെമ്പും;
എന്തൊരു വിരോധാഭാസം ഈ ജീവിതം,
കഥയറിയാതെ ആടുന്ന വേഷങ്ങൾ മാത്രം;
ആടി തിമിർക്കാൻ തുനിയുമ്പോഴും;
ബാലിശങ്ങൾ പലതും കാട്ടുമ്പോഴും;
തളരാതെ പതറാതെ മുന്നോട്ടു പോകാൻ;
പാതകൾ സുഗമമാക്കി മുന്നേറാൻ;
അടവുകൾ പതിനെട്ടും പുറത്തെടുക്കും,
എന്നാലും വഴുതി വീണുപോയാൽ;
അത് വിധിയെന്ന് സമാശ്വസിക്കാം;
കാലം മായ്കാത്ത മുറിവുകളില്ല;
നമുക്കും വരും നാളെ ഒരു ദിനം !!

dec  03

'അന്തിച്ചോപ്പ് പ്പൂശിയ മാനവും;
അവിടവിടെ അലയും മേഘതുണ്ടുകളും;
കളകളമൊഴുകും കാട്ടരുവിയും;
മുളങ്കാടിൻ  മുരളീഗാനവും;
മൂവന്തി ഉതിർക്കും സന്ധ്യാരാഗവും;
കൂടണയാൻ പറക്കും   പറവകളും;
മനസ്സംഘര്‍ഷങ്ങള്‍ക്കു ഔഷധമായ് ;
ഹൃദയവികാരങ്ങൾകു സാന്ത്വനമായ്;
കിനാവിന്റെ തൂവലുകൾ പാറി പറത്തി;
ഇന്നെന്റെ ചിന്തക് ആക്കം കൂട്ടി!!'

അന്തിച്ചോപ്പ് പ്പൂശിയ മാനവും;
അവിടവിടെ അലയും മേഘതുണ്ടുകളും;
കളകളമൊഴുകും കാട്ടരുവിയും;
മുളങ്കാടിൻ മുരളീഗാനവും;
മൂവന്തി ഉതിർക്കും സന്ധ്യാരാഗവും;
കൂടണയാൻ പറക്കും പറവകളും;
മനസ്സംഘര്‍ഷങ്ങള്‍ക്കു ഔഷധമായ് ;
ഹൃദയവികാരങ്ങൾകു സാന്ത്വനമായ്;
കിനാവിന്റെ തൂവലുകൾ പാറി പറത്തി;
ഇന്നെന്റെ ചിന്തകൾക്ക് ആക്കം കൂട്ടി!!

Dec o4
'തിരയെത്ര വന്നു പോയെങ്കിലും;
തീരം തൊടാതെ  ആഞ്ഞടിച്ചു;
ഓർമ്മകൾ ഓളങ്ങളായ് അലയടിച്ച്‌,
ഓടിയൊളിക്കുവാൻ മാളങ്ങൾ തേടി; 
ധാരധാരയായ് മിഴിനീർ  ഒഴുകുമ്പോൾ,
കാണാത്ത ഭാവത്തിൽ കണ്ണ് വലിച്ചു;
കാലത്തിൻ കണ്ണിൽ തിമിരം പിടിച്ചിട്ടും;
സ്നേഹത്തിൻ തീഷ്ണത നിറഞ്ഞു നിന്നു;
ആശകളും ആഗ്രഹങ്ങളും അടിയറ വെച്ചു;
വീണ്ടു കിട്ടില്ലെന്ന് അറിയാമെങ്കിലും;
അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു;
ഒരു തുണ്ട് വെട്ടം കടന്നു വരുവാൻ; 
അതിയായ് മോഹിച്ചു പ്രാര്‍ത്ഥഥിച്ചു!!'

തിരയെത്ര വന്നു പോയെങ്കിലും;
തീരം തൊടാതെ ആഞ്ഞടിച്ചു;
ഓർമ്മകൾ ഓളങ്ങളായ് അലയടിച്ച്‌,
ഓടിയൊളിക്കുവാൻ മാളങ്ങൾ തേടി; 
ധാരധാരയായ് മിഴിനീർ ഒഴുകുമ്പോൾ,
കാണാത്ത ഭാവത്തിൽ കണ്ണ് വലിച്ചു;
കാലത്തിൻ കണ്ണിൽ തിമിരം പിടിച്ചിട്ടും;
സ്നേഹത്തിൻ തീഷ്ണത നിറഞ്ഞു നിന്നു;
ആശകളും ആഗ്രഹങ്ങളും അടിയറ വെച്ചു;
വീണ്ടു കിട്ടില്ലെന്ന് അറിയാമെങ്കിലും;
അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു;
ഒരു തുണ്ട് വെട്ടം കടന്നു വരുവാൻ;
അതിയായ് മോഹിച്ചു പ്രാര്‍ത്ഥഥിച്ചു!!

Dec05
'അസ്തമിക്കും സൂര്യനെ,
തടുക്കാനാകുമോ;
മോഹത്തിൻ ആഴങ്ങൾ,
കാണുവാനാകുമോ;
സ്നേഹത്തിൻ പരിധി, 
നിർണയിക്കാൻ കഴിയുമോ; 
ആശകൾ കടിഞ്ഞാണിടാൻ, 
മനസ്സിന് ആകുമോ;
ഹൃദയത്തിൻ വ്യാകുലതകൾ, 
ജ്വാലയായ് മാറുമോ;  
കനലുകൾ എരിയും നെരിപോടിൻ,
വേദന അറിയാനാകുമോ;
ക്രൂരമാം വിധിയെ, 
തഴയാനാകുമോ ?'

അസ്തമിക്കും സൂര്യനെ,
തടുക്കാനാകുമോ;
മോഹത്തിൻ ആഴങ്ങൾ,
കാണുവാനാകുമോ;
സ്നേഹത്തിൻ പരിധി, 
നിർണയിക്കാൻ കഴിയുമോ; 
ആശകൾ കടിഞ്ഞാണിടാൻ, 
മനസ്സിന് ആകുമോ;
ഹൃദയത്തിൻ വ്യാകുലതകൾ,
ജ്വാലയായ് മാറുമോ;
കനലുകൾ എരിയും നെരിപോടിൻ,
വേദന അറിയാനാകുമോ;
ക്രൂരമാം വിധിയെ,
തഴയാനാകുമോ ?

dec06
'കണിയായി കാണാൻ  കൊതിച്ച,
 വർണ്ണ വിസ്മയങ്ങൾ തേടി,
 എൻ കണ്ണുകൾ ഉഴലവേ;
കണ്ടു ഞാനൊരു സുന്ദര ദ്രിശ്യം;
 ഈ മധുര നിമിഷമല്ലേ ജീവിതം,
എന്ന് തോന്നിക്കുമാറ് അതാ മുന്നില്..
ഹൃദയത്തിൽ നിന്നുതിർന്ന, 
പുതു പുഷ്പം പോലെ;
ആരും രചിക്കാത്ത കവിത പോലെ;
ആരും മൂളാത്ത രാഗം പോലെ; 
സ്വർഗാനുഭൂതി പകരുന്ന പോലെ;
മധുര കനിയായ് മനസ്സിൽ നിറയാൻ;
മായാതെ മറയാതെ ഉളളിൽ പതിയാൻ;
ആവോളം കിണഞ്ഞു പരിശ്രമിച്ചു;
ഹാ കഷ്ടം എന്നല്ലേ പറയേണ്ടൂ;
അറിയാതെൻ കണ്ണുകൾ തുറന്നു പോയ്;
സ്വപ്നം പോലും മിന്നായം പോലെ;
ഓർത്തെടുക്കാൻ  ഇട നല്കാതെ, 
ദൂരെ ദൂരെ ഓടി മറഞ്ഞു !!'

കണിയായി കാണാൻ കൊതിച്ച,
വർണ്ണ വിസ്മയങ്ങൾ തേടി,
എൻ കണ്ണുകൾ ഉഴലവേ;
കണ്ടു ഞാനൊരു സുന്ദര ദ്രിശ്യം;
ഈ മധുര നിമിഷമല്ലേ ജീവിതം,
എന്ന് തോന്നിക്കുമാറ് അതാ മുന്നില്..
ഹൃദയത്തിൽ നിന്നുതിർന്ന, 
പുതു പുഷ്പം പോലെ;
ആരും രചിക്കാത്ത കവിത പോലെ;
ആരും മൂളാത്ത രാഗം പോലെ;
സ്വർഗാനുഭൂതി പകരുന്ന പോലെ;
മധുര കനിയായ് മനസ്സിൽ നിറയാൻ;
മായാതെ മറയാതെ ഉളളിൽ പതിയാൻ;
ആവോളം കിണഞ്ഞു പരിശ്രമിച്ചു;
ഹാ കഷ്ടം എന്നല്ലേ പറയേണ്ടൂ;
അറിയാതെൻ കണ്ണുകൾ തുറന്നു പോയ്;
സ്വപ്നം പോലും മിന്നായം പോലെ;
ഓർത്തെടുക്കാൻ ഇട നല്കാതെ,
ദൂരെ ദൂരെ ഓടി മറഞ്ഞു !!

Dec 08
'വർഷങ്ങൾ പോയതറിയാതെ,
കൌമാരം ആണെന്ന ഭാവേന;
തുള്ളി ചാടി കുതിച്ച്
കാടും മേടും താണ്ടി,
പാടവും പറമ്പും നിരങ്ങി;
കൂത്താടി നടക്കാൻ മോഹമായി, 
കല്ലെടുക്കും തുമ്പിയെ
പിടിക്കാനായി  കൂടണം;
അപ്പൂപൻ താടി പോൽ പറന്നിടേണം;
മഞ്ചാടി മണികളും, കുന്നികുരുവും
ഓടി നടന്നു  പെറുക്കി എടുക്കണം ;
എന്തെന്തു  മോഹങ്ങൾ ഇനിയും ബാക്കി 
യൌവനവും വാർദ്ധക്യവും
കടന്നു വരാത്ത ലോകം ;
നിഷ്കളങ്ക മായൊരു ലോകം;
എന്നും ബാല്യം എന്ന സ്വപ്നം;
തീരാ മോഹമായി ഉള്ളിലൊതുക്കി!!'

വർഷങ്ങൾ പോയതറിയാതെ,
കൌമാരം ആണെന്ന ഭാവേന;
തുള്ളി ചാടി കുതിച്ച്
കാടും മേടും താണ്ടി,
പാടവും പറമ്പും നിരങ്ങി;
കൂത്താടി നടക്കാൻ മോഹമായി, 
കല്ലെടുക്കും തുമ്പിയെ
പിടിക്കാനായി കൂടണം;
അപ്പൂപൻ താടി പോൽ പറന്നിടേണം;
മഞ്ചാടി മണികളും, കുന്നികുരുവും
ഓടി നടന്നു പെറുക്കി എടുക്കണം ;
എന്തെന്തു മോഹങ്ങൾ ഇനിയും ബാക്കി
യൌവനവും വാർദ്ധക്യവും
കടന്നു വരാത്ത ലോകം ;
നിഷ്കളങ്ക മായൊരു ലോകം;
എന്നും ബാല്യം എന്ന സ്വപ്നം;
തീരാ മോഹമായി ഉള്ളിലൊതുക്കി!!

dec09
'വാക്കുകൾ കൊണ്ടൊരു;
ഭൂലോകം സൃഷ്ടിക്കാം.
മുത്തായും, മുള്ളായും; 
വന്നു തറക്കാം;
കോൾമയിർ കൊള്ളിക്കാം;
ചുട്ടു പൊള്ളിക്കാം; 
വാക്കിന്‍റെ മൂര്‍ച്ചയില്
പിളരുന്നു  ബന്ധങ്ങൾ;
തളരുന്നു ഹൃദയങ്ങൾ;
തകരുന്നു പ്രാണനും ;
തേൻ മൊഴിയാലൊരു
സ്വർഗം പണിയിക്കാം;
ഓർമകളിൽ എന്നും 
താലോലിക്കാം;
അറിയാതെ ഉരുവിടും
ഓരോ വാക്കും;
സ്നേഹ മന്ത്രം ആകാൻ, 
ആവോളം കൊതിക്കാം!!'
വാക്കുകൾ കൊണ്ടൊരു;
ഭൂലോകം സൃഷ്ടിക്കാം.
മുത്തായും, മുള്ളായും; 
വന്നു തറക്കാം;
കോൾമയിർ കൊള്ളിക്കാം;
ചുട്ടു പൊള്ളിക്കാം; 
വാക്കിന്‍റെ മൂര്‍ച്ചയില്
പിളരുന്നു ബന്ധങ്ങൾ;
തളരുന്നു ഹൃദയങ്ങൾ;
തകരുന്നു പ്രാണനും ;
തേൻ മൊഴിയാലൊരു
സ്വർഗം പണിയിക്കാം;
ഓർമകളിൽ എന്നും
താലോലിക്കാം;
അറിയാതെ ഉരുവിടും
ഓരോ വാക്കും;
സ്നേഹ മന്ത്രം ആകാൻ,
ആവോളം കൊതിക്കാം!!

Dec 10
'കൊഴിഞ്ഞു പോകും ഓരോ നിമിഷവും;  
സന്തോഷമായാലും സന്താപമായാലും,
മഴയായാലും വെയിലായാലും,
രാവായാലും പകലായാലും,
ഇവിടെ വർത്തിക്കും ഓരോ
നാളും ഓരോ നിമിഷവും;
ഓർമകളായ് സൂക്ഷിച്ചു വെയ്കാം; 
അമൂല്യമായ്, അദ്ഭുതമായ്;
വേദനയായ്, വിങ്ങലായ്;
സാന്ത്വനമായ് സ്വപ്നമായ്;
എന്നുമെന്നും അയവിറക്കാം;
നീണ്ട സുഷുപ്തിയില്‍ ആഴുംവരെ;
ശുഭരാത്രി  !!'

കൊഴിഞ്ഞു പോകും ഓരോ നിമിഷവും; 
സന്തോഷമായാലും സന്താപമായാലും,
മഴയായാലും വെയിലായാലും,
രാവായാലും പകലായാലും,
ഇവിടെ വർത്തിക്കും ഓരോ
നാളും ഓരോ നിമിഷവും;
ഓർമകളായ് സൂക്ഷിച്ചു വെയ്കാം; 
അമൂല്യമായ്, അദ്ഭുതമായ്;
വേദനയായ്, വിങ്ങലായ്;
സാന്ത്വനമായ് സ്വപ്നമായ്;
എന്നുമെന്നും അയവിറക്കാം;
നീണ്ട സുഷുപ്തിയില്‍ ആഴുംവരെ;
ശുഭരാത്രി !!

Dec 11

'കാഴ്ചകൾ അത്രയും കണ്ടുനടക്കാൻ, 
 കണ്ണുകള്‍ രണ്ടുണ്ടായിട്ടും;
കാണാത്ത കാഴ്ചകൾ ഏറെ ബാക്കി; 
വേണം മനം നിറയെ കണ്ണുകൾ;
 കൗതുകങ്ങള്‍ ഓരോന്ന് കാണുവാനായ്;
കണ്ടതെല്ലാം  ആസ്വദിക്കാന്നായി ; 
അറിയാതെ കണ്ണുകൾ കൊതിക്കുന്നു;
 സങ്കടങ്ങള്‍ കാണും കണ്ണുകൾ,
കണ്ണുകളിൽ ഇരുട്ട്‌ നിറയ്ക്കുന്നു;
കണ്ണീർ  ധാരയായ് ഒഴുക്കുന്നു;
കണ്ണീരിലും സന്തോഷം നിറയ്ക്കുന്നു;
കാണില്ലെന്നറിഞ്ഞിട്ടും കാണാനായി
 വൃഥാ ആഗ്രഹിക്കുന്നു; 
 ഇനിയും മരിക്കാത്ത സ്വപ്‌നങ്ങൾക്കായി,
 കാവൽ നില്ക്കുന്നു!!'

കാഴ്ചകൾ അത്രയും കണ്ടുനടക്കാൻ, 
കണ്ണുകള്‍ രണ്ടുണ്ടായിട്ടും;
കാണാത്ത കാഴ്ചകൾ ഏറെ ബാക്കി; 
വേണം മനം നിറയെ കണ്ണുകൾ;
കൗതുകങ്ങള്‍ ഓരോന്ന് കാണുവാനായ്;
കണ്ടതെല്ലാം ആസ്വദിക്കാന്നായി ;
അറിയാതെ കണ്ണുകൾ കൊതിക്കുന്നു;
സങ്കടങ്ങള്‍ കാണും കണ്ണുകൾ,
കണ്ണുകളിൽ ഇരുട്ട്‌ നിറയ്ക്കുന്നു;
കണ്ണീർ ധാരയായ് ഒഴുക്കുന്നു;
കണ്ണീരിലും സന്തോഷം നിറയ്ക്കുന്നു;
കാണില്ലെന്നറിഞ്ഞിട്ടും കാണാനായി
വൃഥാ ആഗ്രഹിക്കുന്നു;
ഇനിയും മരിക്കാത്ത സ്വപ്‌നങ്ങൾക്കായി,
കാവൽ നില്ക്കുന്നു!!

Dec 12
'നഷ്ട സ്വപ്നത്തിൻ  ഭാണ്ഡങ്ങൾ ഒക്കെയും,
അടുക്കി വെച്ചാ മുറി താഴിട്ടു പൂട്ടി;
കൈ മോശം വന്നൊരാ താക്കോൽ തിരക്കി, 
പിന്നിട്ട വഴികൾ തിരികെ നടന്നു;
തുറക്കാത്ത വാതിൽ തുറക്കാനായ്,
പണികൾ പതിനെട്ടും പണിഞ്ഞു;
മുള്ളുകൾ നിറഞ്ഞൊരാ  പാതകൾ,
പിന്നെയും പിന്നെയും തിരഞ്ഞു; 
 മുറിവേറ്റ് വിങ്ങും  ഹൃദയത്തിൻ 
 വേദനയ്ക്കതീതമല്ല, 
രക്തം കിനിയും പാദങ്ങൾ;
എന്നാലും തിരഞ്ഞു ഞാൻ 
പൊയ്പോയ വഴികളെല്ലാം;
മാർഗങ്ങൾ പലതും തേടി നടന്നു,
മണിച്ചിത്ര താഴ് തുറക്കാനായി;
 സ്നേഹത്തിൻ വർണങ്ങൾ
 എങ്ങാനും തടഞ്ഞാലോ;
പുതിയൊരു പൂക്കാലം
കൂട്ടായി വന്നാലോ !!'

നഷ്ട സ്വപ്നത്തിൻ ഭാണ്ഡങ്ങൾ ഒക്കെയും,
അടുക്കി വെച്ചാ മുറി താഴിട്ടു പൂട്ടി;
കൈ മോശം വന്നൊരാ താക്കോൽ തിരക്കി, 
പിന്നിട്ട വഴികൾ തിരികെ നടന്നു;
തുറക്കാത്ത വാതിൽ തുറക്കാനായ്,
പണികൾ പതിനെട്ടും പണിഞ്ഞു;
മുള്ളുകൾ നിറഞ്ഞൊരാ പാതകൾ,
പിന്നെയും പിന്നെയും തിരഞ്ഞു;
മുറിവേറ്റ് വിങ്ങും ഹൃദയത്തിൻ
വേദനയ്ക്കതീതമല്ല,
രക്തം കിനിയും പാദങ്ങൾ;
എന്നാലും തിരഞ്ഞു ഞാൻ
പൊയ്പോയ വഴികളെല്ലാം;
മാർഗങ്ങൾ പലതും തേടി നടന്നു,
മണിച്ചിത്ര താഴ് തുറക്കാനായി;
സ്നേഹത്തിൻ വർണങ്ങൾ
എങ്ങാനും തടഞ്ഞാലോ;
പുതിയൊരു പൂക്കാലം
കൂട്ടായി വന്നാലോ !!

Dec14
'പ്രഭാത കിരണങ്ങൾ തഴുകി ഉണർത്തിയ,
 സുന്ദരീ നിനക്കെന്തേ ഇന്നിത്ര  തിളക്കം;
ഇന്നലെ പെയ്ത മഴത്തുള്ളികള്‍,
നിന്നിൽ ഉതിർത്ത മന്ദഹാസമോ;
ഇളം തെന്നലിൻ വിരൽ സ്പർശമോ;
പാറി പറക്കും ശലഭത്തിൻ ചിറകനക്കം,
 അറിയാതെ ഉളവാക്കും പുഞ്ചിരിയോ;
പ്രസരിപ്പായ് വാടാതെ കൊഴിയാതെ 
ഈ ദിനം മുഴുവനും നീണ്ടു നില്ക്കാൻ 
നേരുന്നു ശുഭദിനം!!'

പ്രഭാത കിരണങ്ങൾ തഴുകി ഉണർത്തിയ,
സുന്ദരീ നിനക്കെന്തേ ഇന്നിത്ര തിളക്കം;
ഇന്നലെ പെയ്ത മഴത്തുള്ളികള്‍,
നിന്നിൽ ഉതിർത്ത മന്ദഹാസമോ;
ഇളം തെന്നലിൻ വിരൽ സ്പർശമോ;
പാറി പറക്കും ശലഭത്തിൻ ചിറകനക്കം,
അറിയാതെ ഉളവാക്കും പുഞ്ചിരിയോ;
പ്രസരിപ്പായ് വാടാതെ കൊഴിയാതെ
ഈ ദിനം മുഴുവനും നീണ്ടു നില്ക്കാൻ
നേരുന്നു ശുഭദിനം!!

Dec 15
'ജീവിതം പഠിപ്പിച്ച പാഠങ്ങളെല്ലാം,
വേദനകളും, ക്ലേശങ്ങളും നിറഞ്ഞതായിരുന്നു;
തോൽവികൾ ഉൾകൊള്ളാൻ താനേ പഠിച്ചു,
 സമ്മര്‍ദ്ധങ്ങള്‍ നേരിടാൻ കരുത്ത് നേടി;
സന്തോഷത്തേക്കാളേറെ ദുഃഖങ്ങള്‍ നേരിട്ടു;
സങ്കടങ്ങള്‍ എല്ലാം  അണ കെട്ടി നിർത്തി ;
 നഷ്‌ടങ്ങള്‍ നികത്താനാവാതെ വലഞ്ഞു;
ഒറ്റപ്പെടലിന്റെ തടവറ തീർത്തു;
പരിഭവമെല്ലാം മായ്ച്ചു കളഞ്ഞു;
പൊരുതി നില്ക്കാൻ ധൈര്യം നേടി;
 ക്രൂരതയോട് പൊരുതി ജയിച്ചു; 
കരുണയില്ലാത്ത വിധിയ്ക്ക് മുന്‍പില്‍ 
പകച്ചു പോകാതെ പിടിച്ചു നിന്നു!!'

ജീവിതം പഠിപ്പിച്ച പാഠങ്ങളെല്ലാം,
വേദനകളും, ക്ലേശങ്ങളും നിറഞ്ഞതായിരുന്നു;
തോൽവികൾ ഉൾകൊള്ളാൻ താനേ പഠിച്ചു,
സമ്മര്‍ദ്ധങ്ങള്‍ നേരിടാൻ കരുത്ത് നേടി;
സന്തോഷത്തേക്കാളേറെ ദുഃഖങ്ങള്‍ നേരിട്ടു;
സങ്കടങ്ങള്‍ എല്ലാം അണ കെട്ടി നിർത്തി ;
നഷ്‌ടങ്ങള്‍ നികത്താനാവാതെ വലഞ്ഞു;
ഒറ്റപ്പെടലിന്റെ തടവറ തീർത്തു;
പരിഭവമെല്ലാം മായ്ച്ചു കളഞ്ഞു;
പൊരുതി നില്ക്കാൻ ധൈര്യം നേടി;
ക്രൂരതയോട് പൊരുതി ജയിച്ചു;
കരുണയില്ലാത്ത വിധിയ്ക്ക് മുന്‍പില്‍
പകച്ചു പോകാതെ പിടിച്ചു നിന്നു!!

dec 16
'ജീവിതം ഒരു തുറന്ന പുസ്തകം;
ചോദ്യങ്ങൾ അനവധി ഉള്ളില്ലുണ്ട്, 
ഉത്തരമില്ലാത്തവ ഏറെയാണ്‌; 
കണക്കു കൂട്ടലുകൾ വെട്ടി തിരുത്തി;                
ശരിയുടെ എണ്ണം കുറഞ്ഞിരുന്നു;
ഏറെയും വളഞ്ഞ വഴികളായിരുന്നു;
ലക്ഷ്യത്തിൽ എത്താൻ പാടുപെട്ടു,
തെറ്റുകൾ തിരുത്താൻ അവസരം തേടി,
ശിക്ഷകളെല്ലാം താനേ എറ്റുവാങ്ങി;
മിഴിനീർ കൊണ്ട് താളുകൾ നനഞ്ഞു;
സന്തോഷത്തിൻ താളുകൾ അതിൽ കുതിർന്നു;
ശുഭ പ്രതീക്ഷകൾ കൈ വെടിഞ്ഞില്ല;
ഗൃഹപാഠം ചെയ്യാൻ തീരുമാനിച്ചു,
 തെറ്റുകളെല്ലാം തിരുത്തിയെടുത്തു;
സ്നേഹം കൊണ്ടെല്ലാം ശരിയാക്കി;
ജീവിതം ഒരു കൊച്ചു പൂങ്കാവനമായ് !!'

ജീവിതം ഒരു തുറന്ന പുസ്തകം;
ചോദ്യങ്ങൾ അനവധി ഉള്ളില്ലുണ്ട്, 
ഉത്തരമില്ലാത്തവ ഏറെയാണ്‌; 
കണക്കു കൂട്ടലുകൾ വെട്ടി തിരുത്തി; 
ശരിയുടെ എണ്ണം കുറഞ്ഞിരുന്നു;
ഏറെയും വളഞ്ഞ വഴികളായിരുന്നു;
ലക്ഷ്യത്തിൽ എത്താൻ പാടുപെട്ടു,
തെറ്റുകൾ തിരുത്താൻ അവസരം തേടി,
ശിക്ഷകളെല്ലാം താനേ എറ്റുവാങ്ങി;
മിഴിനീർ കൊണ്ട് താളുകൾ നനഞ്ഞു;
സന്തോഷത്തിൻ താളുകൾ അതിൽ കുതിർന്നു;
ശുഭ പ്രതീക്ഷകൾ കൈ വെടിഞ്ഞില്ല;
ഗൃഹപാഠം ചെയ്യാൻ തീരുമാനിച്ചു,
തെറ്റുകളെല്ലാം തിരുത്തിയെടുത്തു;
സ്നേഹം കൊണ്ടെല്ലാം ശരിയാക്കി;
ജീവിതം ഒരു കൊച്ചു പൂങ്കാവനമായ് !!

Dec 17
'മുളംകാട്ടിലൂടെ യുള്ള പ്രയാണം,
കൊടും കാട്ടിൽ എത്തിച്ച നേരം;  
 ഇരവു പകലുകൾ എണ്ണാതെ,
ആറു താണ്ടി കാട് കയറി ;
മലയും കുന്നും ചരിവും,
പുല്‍പ്പടര്‍പ്പുകളും മുള്ളുകളും,
ദുര്‍ഘട പാതകൾ പലതും പിന്നിട്ട്;
എന്നാലും വഴികൾ ഏറെയുണ്ട് ;
 ഇനിയും പിന്നിടാനായ്‌;
ലക്ഷ്യ സ്ഥാനത്ത് എത്താനായ്;
ചുമലിലെ ചുമടിറക്കാനായ്‌ ;     
തളരും നേരം തണൽ പ്രതീഷയിൽ, 
നാലുപാടും തിരഞ്ഞു;
കിട്ടയത്‌ ഒരു ഉത്തരം മാത്രം,
നയിക്കുവാൻ നിനക്ക് നീ  മാത്രം!!'

മുളംകാട്ടിലൂടെ യുള്ള പ്രയാണം,
കൊടും കാട്ടിൽ എത്തിച്ച നേരം; 
ഇരവു പകലുകൾ എണ്ണാതെ,
ആറു താണ്ടി കാട് കയറി ;
മലയും കുന്നും ചരിവും,
പുല്‍പ്പടര്‍പ്പുകളും മുള്ളുകളും,
ദുര്‍ഘട പാതകൾ പലതും പിന്നിട്ട്;
എന്നാലും വഴികൾ ഏറെയുണ്ട് ;
ഇനിയും പിന്നിടാനായ്‌;
ലക്ഷ്യ സ്ഥാനത്ത് എത്താനായ്;
ചുമലിലെ ചുമടിറക്കാനായ്‌ ;
തളരും നേരം തണൽ പ്രതീഷയിൽ,
നാലുപാടും തിരഞ്ഞു;
കിട്ടയത്‌ ഒരു ഉത്തരം മാത്രം,
നയിക്കുവാൻ നിനക്ക് നീ മാത്രം!!

dec18
'കണ്ണീരിൻ വില അറിയാൻ 
കരയാതിരിക്കണം; 
ഹൃദയത്തിൻ വിങ്ങലുകൾ
നീറ്റലാകേണം;
ആഴ്ന്നിറങ്ങും മുള്ളുകൾ      
ഉള്ളിൽ തറയണം; 
 മനമുരുകും കാഴ്ചകൾ
തേങ്ങലായ് മാറണം; 
കരളലിയും  ദു:ഖങ്ങൾ 
പങ്കിടാതിരിക്കണം
സങ്കട കടലിൽ
മുങ്ങിതാഴണം;
 വേർപാടിൻ  വിരഹങ്ങൾ 
 അകതാരിൽ ഒഴുകേണം; 
 ആത്മാവിൻ ഗദ്ഗധങ്ങള് 
ഉള്ളിൽ തിങ്ങണം ;
കണ്ണുനീരിന്‍ ഉറവകൾ 
 നിശബ്ദമാമെൻ വേദനകൾ!!'
കണ്ണീരിൻ വില അറിയാൻ 
കരയാതിരിക്കണം; 
ഹൃദയത്തിൻ വിങ്ങലുകൾ
നീറ്റലാകേണം;
ആഴ്ന്നിറങ്ങും മുള്ളുകൾ 
ഉള്ളിൽ തറയണം; 
മനമുരുകും കാഴ്ചകൾ
തേങ്ങലായ് മാറണം;
കരളലിയും ദു:ഖങ്ങൾ
പങ്കിടാതിരിക്കണം
സങ്കട കടലിൽ
മുങ്ങിതാഴണം;
വേർപാടിൻ വിരഹങ്ങൾ
അകതാരിൽ ഒഴുകേണം;
ആത്മാവിൻ ഗദ്ഗധങ്ങള്
ഉള്ളിൽ തിങ്ങണം ;
കണ്ണുനീരിന്‍ ഉറവകൾ
നിശബ്ദമാമെൻ വേദനകൾ!!

Dec 20
'അഴകുള്ള പുഷ്പങ്ങൾ 
തീർത്തൊരു തോട്ടം;
നറുമണം വിതറും;
കാറ്റിൽ  ആടും;    
വർണ്ണ കാഴ്ചകൾ പകരും; 
ഇവക്ക് ഞാനൊരു വെറും
 പാലകൻ മാത്രം
മണ്ണിൽ സ്വർഗം പണിയാനായ്; 
ക്ഷണികമാം ജീവനിൽ 
 അമൃതേകാനായ്;
ആത്മ നൊമ്പരങ്ങൾക്ക്
തണുവായ്;
കണ്ണുകൾക്ക്‌ ഇമ്പമേകും     
പൂന്തോട്ടത്തിൻ കാവലായ്
നിൽക്കും ഉദ്യാന പാലകൻ !!'

അഴകുള്ള പുഷ്പങ്ങൾ 
തീർത്തൊരു തോട്ടം;
നറുമണം വിതറും;
കാറ്റിൽ ആടും; 
വർണ്ണ കാഴ്ചകൾ പകരും; 
ഇവക്ക് ഞാനൊരു വെറും
പാലകൻ മാത്രം
മണ്ണിൽ സ്വർഗം പണിയാനായ്;
ക്ഷണികമാം ജീവനിൽ
അമൃതേകാനായ്;
ആത്മ നൊമ്പരങ്ങൾക്ക്
തണുവായ്;
കണ്ണുകൾക്ക്‌ ഇമ്പമേകും
പൂന്തോട്ടത്തിൻ കാവലായ്
നിൽക്കും ഉദ്യാന പാലകൻ !!

dec 21


'മനസ്സിൽ എരിയും  തിരിനാളം 
 എന്നേ മാഞ്ഞു പോയ്‌ ; 
ഇരുട്ടിന്റെ ഇരുമ്പ് കൂട്ടിൽ 
ഞാൻ തനിച്ചായ്; 
കറുപ്പെഴും മേഘക്കീറിൽ 
വീഴും മിന്നൽ ചാലിൽ; 
പ്രതിബിംബം കണ്ടു 
ഞാൻ അന്തിച്ചു പോയ്‌; 
വ്യര്‍ത്ഥമാം വ്യാമോഹങ്ങള്‍
എന്നിലുളവാക്കിയ മാറ്റങ്ങൾ;
സ്വപ്‌നങ്ങൾ മാത്രമായ് 
തീരാൻ കൊതിച്ചു ;
ഒരഗ്നി ഗോളമായി വെന്തുരുകി 
തീരുവാൻ മാത്രമായ്‌ വിധി !!'

മനസ്സിൽ എരിയും തിരിനാളം 
എന്നേ മാഞ്ഞു പോയ്‌ ; 
ഇരുട്ടിന്റെ ഇരുമ്പ് കൂട്ടിൽ 
ഞാൻ തനിച്ചായ്; 
കറുപ്പെഴും മേഘക്കീറിൽ 
വീഴും മിന്നൽ ചാലിൽ; 
പ്രതിബിംബം കണ്ടു 
ഞാൻ അന്തിച്ചു പോയ്‌;
വ്യര്‍ത്ഥമാം വ്യാമോഹങ്ങള്‍
എന്നിലുളവാക്കിയ മാറ്റങ്ങൾ;
സ്വപ്‌നങ്ങൾ മാത്രമായ്
തീരാൻ കൊതിച്ചു ;
ഒരഗ്നി ഗോളമായി വെന്തുരുകി
തീരുവാൻ മാത്രമായ്‌ വിധി !!

dec  22

'സംഭ്രമത്തിൽ  മുങ്ങി കുളിച്ച്;
പുരികക്കൊടി മുകളിലോട്ട് വളച്ച്;
ഉന്തിയ കണ്ണുകളുമായ്;
ഒന്നും ഉരിയാടാൻ ആകാതെ; 
ശ്വാസോച്വാസം താളം തെറ്റിച്;
ഹൃദയ മിടിപ്പിൻ അതിക്രമത്തിൽ;
ഉയർന്നു താഴും നെഞ്ചിൻ കൂട്ടിൽ;
കൈകൾ വരിഞ്ഞു കെട്ടി;
ചലനം നശിച്ച  പാദങ്ങളുമായ്; 
പ്രതികരിക്കാൻ ആകാതെ;
നില്കും ഈ അവസ്ഥയെ 
എന്ത് പേരിട്ടു വിളിക്കേണം ?'

സംഭ്രമത്തിൽ മുങ്ങി കുളിച്ച്;
പുരികക്കൊടി മുകളിലോട്ട് വളച്ച്;
ഉന്തിയ കണ്ണുകളുമായ്;
ഒന്നും ഉരിയാടാൻ ആകാതെ; 
ശ്വാസോച്വാസം താളം തെറ്റിച്;
ഹൃദയ മിടിപ്പിൻ അതിക്രമത്തിൽ;
ഉയർന്നു താഴും നെഞ്ചിൻ കൂട്ടിൽ;
കൈകൾ വരിഞ്ഞു കെട്ടി;
ചലനം നശിച്ച പാദങ്ങളുമായ്;
പ്രതികരിക്കാൻ ആകാതെ;
നില്കും ഈ അവസ്ഥയെ
എന്ത് പേരിട്ടു വിളിക്കേണം ?

Dec  23

'നിദ്രയും സ്വപ്നവും കൈവിടും നേരം ;
അഴിക്കും തോറും കുരുങ്ങും 
ജീവിതത്തിൻ കെട്ടുപാടുകൾ; 
വേർപെടുതനാവാതെ ശ്വാസം മുട്ടിക്കും നേരം; 
കണ്ടില്ല, ഞാനീ വർണ്ണ പ്രപഞ്ചം;
നീലാകാശവും ഒഴുകും മേഘങ്ങളും;
പൂത്തുലയും പൂമരവും;
കിളികളും കളകൂജനങ്ങളും; 
അരുവികളും കാട്ടാറുകളും;
എല്ലാം അന്യമായ നേരം;
കൊതിച്ചു മോചനത്തിനായ്‌; 
ദുഃഖങ്ങള്‍ ഉപേക്ഷികാനായ്‌
സ്നേഹത്തിൻ സാമ്രാജ്യം തീർക്കാനായ് !!'

നിദ്രയും സ്വപ്നവും കൈവിടും നേരം ;
അഴിക്കും തോറും കുരുങ്ങും 
ജീവിതത്തിൻ കെട്ടുപാടുകൾ; 
വേർപെടുതനാവാതെ ശ്വാസം മുട്ടിക്കും നേരം; 
കണ്ടില്ല, ഞാനീ വർണ്ണ പ്രപഞ്ചം
നീലാകാശവും ഒഴുകും മേഘങ്ങളും;
പൂത്തുലയും പൂമരവും;
കിളികളും കളകൂജനങ്ങളും;
അരുവികളും കാട്ടാറുകളും;
എല്ലാം അന്യമായ നേരം;
കൊതിച്ചു മോചനത്തിനായ്‌;
ദുഃഖങ്ങള്‍ ഉപേക്ഷികാനായ്‌;
സ്നേഹത്തിൻ സാമ്രാജ്യം തീർക്കാനായ്‌ !!

dec  24
'കളിയായ്‌ തുടങ്ങിയത് 
കാര്യമായ് തീർന്നപ്പോൾ,
കഥയാകെ മാറി;
കളിയായും കാര്യമായും 
കാണാൻ ആശിച്ചത്, 
ഗൗരവമായ് എടുത്തപ്പോൾ 
നിലയില്ലാ കയത്തിൽ 
മുങ്ങിയ പോലെ ആയി;
കര കയറാൻ ശ്രമിക്കുംതോറും; 
പാതാളം വലിച്ചു കൊണ്ടേ പോയ്‌; 
കൂരിരുട്ടിൽ  നിന്നും  കരകയറാൻ 
തപ്പി തടഞ്ഞു മുന്നോട്ട് പോയ്‌ ;
തട്ടിയും മുട്ടിയും നീങ്ങുന്തോറും 
അതിയായ് മോഹിച്ചു പ്രാർഥിച്ചു;
ഒരിറ്റു  വെളിച്ചം കാണാനായ്
അതിൽ ഒരു തിരി കത്തിക്കാനായ്!!'



കളിയായ്‌ തുടങ്ങിയത്
കാര്യമായ് തീർന്നപ്പോൾ,
കഥയാകെ മാറി;
കളിയായും കാര്യമായും
കാണാൻ ആശിച്ചത്,
ഗൗരവമായ് എടുത്തപ്പോൾ
നിലയില്ലാ കയത്തിൽ 
മുങ്ങിയ പോലെ ആയി;
കര കയറാൻ ശ്രമിക്കുംതോറും;
പാതാളം വലിച്ചു കൊണ്ടേ പോയ്‌;
കൂരിരുട്ടിൽ നിന്നും കരകയറാൻ
തപ്പി തടഞ്ഞു മുന്നോട്ട് പോയ്‌ ;
തട്ടിയും മുട്ടിയും നീങ്ങുന്തോറും
അതിയായ് മോഹിച്ചു പ്രാർഥിച്ചു;
ഒരിറ്റു വെളിച്ചം കാണാനായ്
അതിൽ ഒരു തിരി കത്തിക്കാനായ്!!



Dec  25
'നീർകുമിളകൾ മാത്രമീ ജീവിതം; 
ഏത് നിമിഷവും പൊട്ടി പോകും 
പട്ടം പോലൊരു ചരട് ;
ഞാണിൻ മേലുള്ള കളി ;
എല്ലാം അറിഞ്ഞിട്ടും അറിയാത്ത 
ഭാവത്തിൽ എന്തിനു വേണ്ടീ
കോപവും ക്രോധവും ;
അറപ്പും വെറുപ്പും;,
 ദേഷ്യവും വിദ്വേഷവും;
കത്തികുതും വടിവാൾ വെട്ടും;
നാടെങ്ങും നടമാടും ഈ കാലം;
കൊടുംകാറ്റും പേമാരിയും
മാറി മാറി നാശം വിതക്കും;
അനുകമ്പയും സ്നേഹവും 
ലവലേശം ഇല്ലാത്ത 
സ്വാര്‍ത്ഥവും, വ്യര്‍ഥവുമാമീ  ജീവിതം!!'

നീർകുമിളകൾ മാത്രമീ ജീവിതം; 
ഏത് നിമിഷവും പൊട്ടി പോകും 
പട്ടം പോലൊരു ചരട് ;
ഞാണിൻ മേലുള്ള കളി ;
എല്ലാം അറിഞ്ഞിട്ടും അറിയാത്ത 
ഭാവത്തിൽ എന്തിനു വേണ്ടീ
കോപവും ക്രോധവും ;
അറപ്പും വെറുപ്പും;,
ദേഷ്യവും വിദ്വേഷവും;
കത്തികുതും വടിവാൾ വെട്ടും;
നാടെങ്ങും നടമാടും ഈ കാലം;
കൊടുംകാറ്റും പേമാരിയും
മാറി മാറി നാശം വിതക്കും;
അനുകമ്പയും സ്നേഹവും
ലവലേശം ഇല്ലാത്ത
സ്വാര്‍ത്ഥവും, വ്യര്‍ഥവുമാമീ ജീവിതം!!

Dec  26
'ശരിയല്ലാത്തത്  തെറ്റായി കാണാനും;
തെറ്റായതു ശരി ആക്കി മാറ്റാനും; 
ശരി ആയതു പിന്തുടരാനും;
തെറ്റിലേക്ക് വഴുതി വീഴാതിരിക്കാനും; 
ശരിക്കും നമ്മൾ ശ്രമിക്കുമെങ്കിലും;
വിജയിക്കാൻ കഴിയാതെ തോറ്റു പോയാൽ;
തോൽ‌വിയിൽ നിരാശരാകാതെ, 
വീണ്ടും വീണ്ടും പ്രയത്നിച്ചാൽ;
വിജയം കൊയ്യാൻ നമുക്ക് കഴിയുമെന്ന,
ആത്മവിശ്വാസവും ശുഭാപ്‌തിവിശ്വാസവും;
ആനന്ദത്തോടെ വരവേൽക്കാനും;
സ്നേഹിക്കാനും തളിര്‍ക്കാനും പൂക്കാനും; 
നല്ല നാളെയെ എതിരേൽക്കാനും;
പുത്തൻ പുലരിയിൽ പുതു- 
വർഷത്തെ എതിരേല്ക്കാനുള്ള;
തയ്യാറെടുപ്പുകൾ നടത്താനുമായി,
ആശംസിക്കുന്നു, പ്രാർഥിക്കുന്നു !!'

ശരിയല്ലാത്തത് തെറ്റായി കാണാനും;
തെറ്റായതു ശരി ആക്കി മാറ്റാനും; 
ശരി ആയതു പിന്തുടരാനും;
തെറ്റിലേക്ക് വഴുതി വീഴാതിരിക്കാനും; 
ശരിക്കും നമ്മൾ ശ്രമിക്കുമെങ്കിലും;
വിജയിക്കാൻ കഴിയാതെ തോറ്റു പോയാൽ;
തോൽ‌വിയിൽ നിരാശരാകാതെ, 
വീണ്ടും വീണ്ടും പ്രയത്നിച്ചാൽ;
വിജയം കൊയ്യാൻ നമുക്ക് കഴിയുമെന്ന,
ആത്മവിശ്വാസവും ശുഭാപ്‌തിവിശ്വാസവും;
ആനന്ദത്തോടെ വരവേൽക്കാനും;
സ്നേഹിക്കാനും തളിര്‍ക്കാനും പൂക്കാനും;
നല്ല നാളെയെ എതിരേൽക്കാനും;
പുത്തൻ പുലരിയിൽ പുതു-
വർഷത്തെ എതിരേല്ക്കാനുള്ള;
തയ്യാറെടുപ്പുകൾ നടത്താനുമായി,
ആശംസിക്കുന്നു, പ്രാർഥിക്കുന്നു !!

Dec  27

'നിരന്തരം കാണാനും; 
സുഹുർതായ് തുടരാനും; 
സൌഹ്രദം പങ്കിടാനും;
ആശയപരമായി പോരാടാനും;
വിവാദങ്ങൾ ഉയർത്താനും;
പ്രതിഷേധം അറിയിക്കാനും
തമ്മിൽ തല്ലാനും, 
പിന്നെയും ഇണങ്ങാനും; 
രഹസ്യങ്ങൾ കൈമാറാനും;
ആപത്തിൽ തുണയാകാനും; 
വേദനകളിൽ താങ്ങായ്  തണലായ്‌,
ഒരു വിളിപാടകലെ,
കൂടെ ഉണ്ടാകും നീ 
ആണെന്  ഉറ്റ  ചങ്ങാതീ !!'

നിരന്തരം കാണാനും; 
സുഹുർതായ് തുടരാനും; 
സൌഹ്രദം പങ്കിടാനും;
ആശയപരമായി പോരാടാനും;
വിവാദങ്ങൾ ഉയർത്താനും;
പ്രതിഷേധം അറിയിക്കാനും
തമ്മിൽ തല്ലാനും, 
പിന്നെയും ഇണങ്ങാനും;
രഹസ്യങ്ങൾ കൈമാറാനും;
ആപത്തിൽ തുണയാകാനും;
വേദനകളിൽ താങ്ങായ് തണലായ്‌,
ഒരു വിളിപാടകലെ,
കൂടെ ഉണ്ടാകും നീ
ആണെന് ഉറ്റ ചങ്ങാതീ !!

Dec 28
'രാത്രിയുടെ കൈകളിൽ,
ആടും നിലാവ് പോൽ 
ചാഞ്ചാടും മനസ്സ് ;
ഓളങ്ങൾ അലതല്ലും ;
തീരത്തടിയാതെ  എങ്ങോ 
തുഴഞ്ഞു പോം തോണി പോൽ,
നഗ്നമാം യാഥാർത്യങ്ങളെ
നെഞ്ചിലേറ്റി തുഴയവെ,
ലക്ഷ്യമില്ലാതെ ഒഴുകും 
പുഴ തൻ നടുവിൽ, നിരാശ തൻ
ചുഴിയിൽ നീറി പുകയവേ
 പ്രത്യാശയുടെ പൊന്‍കിരണമായി
സ്നേഹത്തിൻ ലോകത്തിലേക്ക്‌; 
സന്തോഷത്തിൻ നാളുകളിലേക്ക്;
സ്വപ്നം കാണാനായ്‌ ......
യാഥാർത്യമാകാനായ്  ......'

രാത്രിയുടെ കൈകളിൽ,
ആടും നിലാവ് പോൽ 
ചാഞ്ചാടും മനസ്സ് ;
ഓളങ്ങൾ അലതല്ലും ;
തീരത്തടിയാതെ എങ്ങോ 
തുഴഞ്ഞു പോം തോണി പോൽ,
നഗ്നമാം യാഥാർത്യങ്ങളെ
നെഞ്ചിലേറ്റി തുഴയവെ,
ലക്ഷ്യമില്ലാതെ ഒഴുകും
പുഴ തൻ നടുവിൽ, നിരാശ തൻ
ചുഴിയിൽ നീറി പുകയവേ
പ്രത്യാശയുടെ പൊന്‍കിരണമായി
സ്നേഹത്തിൻ ലോകത്തിലേക്ക്‌;
സന്തോഷത്തിൻ നാളുകളിലേക്ക്;
സ്വപ്നം കാണാനായ്‌ ......
യാഥാർത്യമാകാനായ് ......


Dec 29

'വാക്കുകൾ കൊണ്ടൊരു മായിക വലയം സൃഷ്ട്ടിച്;
മാലോകരെ ആകെ അതിനുള്ളിലാക്കി ;
സർക്കസ് തമ്പ് പോലൊരു കൂടാരമുണ്ടാക്കി; 
പരസ്പരം മനസ്സിലാക്കാൻ അവസരം ഒരുക്കി ;
ഉണ്ടുറങ്ങി  അവിടെ വസിക്കാൻ താവളം തീർത്ത്; 
സ്നേഹവും സന്തോഷവും പകർന്നു കൊടുത്ത്;
നന്മയും ഐശ്വര്യവും പങ്കിട്ടെടുത്ത്;
ചതിയും വഞ്ചനയും അരുതെന്ന് വിലക്കി ;
ആർത്തിയും ദുരാഗ്രഹവും ദൂരത്താക്കി ;
പണമെന്ന വസ്തുവിനെ ഇല്ലാതാക്കി; 
ജാതി മത ചിന്തകൾ തുടച്ചെറിഞ്ഞു ;    
ഏഴകളും  അബലകളും  മാറി മറിഞ്ഞു ;
ഉച്ച നീചത്വം  കരിഞ്ഞു ചാമ്പലായി ; 
തേങ്ങലുകളും വിങ്ങലുകളും ദൂരെ ഒളിച്ചു;  
അഴുക്കു ചാൽ സ്ഫടികം പോലായി;  
പൂക്കൾ ചിരിക്കും വസന്തം വരുത്തി; 
അങ്ങനെ  ഭൂമിയിൽ സ്വർഗം തീർത്ത്  
ഇതായിരിക്കട്ടെ  "2016"  എന്നാശംസിച്ചു !!'

വാക്കുകൾ കൊണ്ടൊരു മായിക വലയം സൃഷ്ട്ടിച്;
മാലോകരെ ആകെ അതിനുള്ളിലാക്കി ;
സർക്കസ് തമ്പ് പോലൊരു കൂടാരമുണ്ടാക്കി; 
പരസ്പരം മനസ്സിലാക്കാൻ അവസരം ഒരുക്കി ;
ഉണ്ടുറങ്ങി അവിടെ വസിക്കാൻ താവളം തീർത്ത്; 
സ്നേഹവും സന്തോഷവും പകർന്നു കൊടുത്ത്;
നന്മയും ഐശ്വര്യവും പങ്കിട്ടെടുത്ത്;
ചതിയും വഞ്ചനയും അരുതെന്ന് വിലക്കി ;
ആർത്തിയും ദുരാഗ്രഹവും ദൂരത്താക്കി ;
പണമെന്ന വസ്തുവിനെ ഇല്ലാതാക്കി;
ജാതി മത ചിന്തകൾ തുടച്ചെറിഞ്ഞു ;
ഏഴകളും അബലകളും മാറി മറിഞ്ഞു ;
ഉച്ച നീചത്വം കരിഞ്ഞു ചാമ്പലായി ;
തേങ്ങലുകളും വിങ്ങലുകളും ദൂരെ ഒളിച്ചു;
അഴുക്കു ചാൽ സ്ഫടികം പോലായി;
പൂക്കൾ ചിരിക്കും വസന്തം വരുത്തി;
അങ്ങനെ ഭൂമിയിൽ സ്വർഗം തീർത്ത്
ഇതായിരിക്കട്ടെ "2016" എന്നാശംസിച്ചു !!



                                           30-12-2015
                                                                            

                         'അലിവുള്ള ഹൃദയത്തിൽ ദയ ഉണ്ടെന്നും,
പരോപകാരം പുണ്യമെന്നും; 
പലവുരു നമ്മെ പറഞ്ഞു പഠിപ്പിച്ചു;
എന്നാൽ നാം കാണും ഈ ലോകം,  
എന്ത് പറഞ്ഞാലും എന്ത് ചെയ്താലും; 
വിവാദം കൊണ്ടടി മുടി മൂടും; 
നന്മയൊട്ടു കണ്ടില്ലെന്നു വെയ്ക്കും;  
തിന്മ യാകെ  കൊട്ടി ഘോഷിക്കും;
അറിവും വിവരവും  ദുരുപയോഗിച്ച്;
സമാധാനം ആകെ താറുമാറാക്കും;
കുഴച്ചു മറിച്ച്‌ ചൂളയിൽ വെച്ച് ;
വെന്തുര്ക്കി  വെണ്ണീർ ആക്കും;
വിവേകമോടെ പ്രവർത്തിച്;
ചുവപ്പിച്ചെടുത്ത  ഇഷ്ടികയാക്കാൻ; 
സമയമായി കാലമായി ...
ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാം, 
പുതിയൊരു നാളെയെ വരവേൽക്കാം,
പുതു വത്സരാശംസകൾ !!'
അലിവുള്ള ഹൃദയത്തിൽ ദയ ഉണ്ടെന്നും,
പരോപകാരം പുണ്യമെന്നും; 
പലവുരു നമ്മെ പറഞ്ഞു പഠിപ്പിച്ചു;
എന്നാൽ നാം കാണും ഈ ലോകം, 
എന്ത് പറഞ്ഞാലും എന്ത് ചെയ്താലും; 
വിവാദം കൊണ്ടടി മുടി മൂടും; 
നന്മയൊട്ടു കണ്ടില്ലെന്നു വെയ്ക്കും; 
തിന്മ യാകെ കൊട്ടി ഘോഷിക്കും;
അറിവും വിവരവും ദുരുപയോഗിച്ച്;
സമാധാനം ആകെ താറുമാറാക്കും;
കുഴച്ചു മറിച്ച്‌ ചൂളയിൽ വെച്ച് ;
വെന്തുര്ക്കി വെണ്ണീർ ആക്കും;
വിവേകമോടെ പ്രവർത്തിച്;
ചുവപ്പിച്ചെടുത്ത ഇഷ്ടികയാക്കാൻ;
സമയമായി കാലമായി ...
ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാം,
പുതിയൊരു നാളെയെ വരവേൽക്കാം,
പുതു വത്സരാശംസകൾ !!



                                       
                             31-12-2015
              
'വേദന കാര്‍ന്നു തിന്നുമാ നേരത്തിൽ, 
ചേതന ചോര്‍ന്നു പോകും വേളയിൽ; 
തിളക്കമറ്റ കണ്ണുകളിൽ വരും ദീനതയാൽ;
വിങ്ങുന്ന വേദനയിൽ പിടയുന്ന ജീവനാൽ,
നിശബ്ദമായി നിലവിളിക്കും വേദന.
ചിന്തകളുടെ തീയിലെരിഞ്ഞ് മനസ്സുരുകും വേദന;
ക്രൂരമാം വിനോദത്തിൽ മുഴുകി 
ലഹരി പിടിപ്പിക്കും വേദന;
അകലുമ്പോള്‍ അറിയുന്നു വിരഹത്തിന്‍ വേദന;
ആയുസ്സു മുഴുവനും നീറ്റുന്ന വേദന;
വേദന പലവിധം വാഴുന്നു ഉലകത്തിൽ; 
വേദനയുടെ ചുഴലിക്കാറ്റ് നശിപ്പിക്കും മുമ്പ്,
 വേദന നാം ഇതില്‍നിന്നും മുക്തരാവട്ടെ;  
വേദനയില് നിന്നും ഊർന്നു വീണ, 
ആര്‍ദ്രമായൊരാ നിമിഷങ്ങളെല്ലാം,
തിരിച്ചു വരാത്ത ഓർമകളാവട്ടെ ;
വേദനയില്ലാത്ത രോദനമില്ലാത്ത 
പുതു വർഷം നാം വരവേൽക്കട്ടെ !!'


വേദന കാര്‍ന്നു തിന്നുമാ നേരത്തിൽ, 
ചേതന ചോര്‍ന്നു പോകും വേളയിൽ; 
തിളക്കമറ്റ കണ്ണുകളിൽ വരും ദീനതയാൽ;
വിങ്ങുന്ന വേദനയിൽ പിടയുന്ന ജീവനാൽ,
നിശബ്ദമായി നിലവിളിക്കും വേദന.
ചിന്തകളുടെ തീയിലെരിഞ്ഞ് മനസ്സുരുകും വേദന;
ക്രൂരമാം വിനോദത്തിൽ മുഴുകി 
ലഹരി പിടിപ്പിക്കും വേദന;
അകലുമ്പോള്‍ അറിയുന്നു വിരഹത്തിന്‍ വേദന;
ആയുസ്സു മുഴുവനും നീറ്റുന്ന വേദന;
വേദന പലവിധം വാഴുന്നു ഉലകത്തിൽ;
വേദനയുടെ ചുഴലിക്കാറ്റ് നശിപ്പിക്കും മുമ്പ്,
വേദന നാം ഇതില്‍നിന്നും മുക്തരാവട്ടെ;
വേദനയില് നിന്നും ഊർന്നു വീണ,
ആര്‍ദ്രമായൊരാ നിമിഷങ്ങളെല്ലാം,
തിരിച്ചു വരാത്ത ഓർമകളാവട്ടെ ;
വേദനയില്ലാത്ത രോദനമില്ലാത്ത
പുതു വർഷം നാം വരവേൽക്കട്ടെ !!