Sunday, March 20, 2016

Stories of March

01 march 2016



തിരമാലകളിൽ ആടി ഉലയും വഞ്ചി പോൽ; 
ഗതിയറിയാതെ അലഞ്ഞിടുന്നു;
ഉലഞ്ഞു വീശും കാറ്റിനൊപ്പം; 
ദിശയറിയാതെ വലഞ്ഞിടുന്നു;
തിമിർത്തു പെയ്യും പേമാരിയിൽ; 
കീഴ്മേല്‍ മറിയാതെ തുഴഞ്ഞീടാൻ;
അടവ് പതിനെട്ടും പയറ്റീടുന്നു,
ഒഴുക്കിനെതിരെ നീന്താനായി;
വിധിയെ തോൽപ്പിച്ച് മുന്നേറാനായി;
മാർഗങ്ങൾ പലതും തേടുന്നു;
ഗതിയില്ലാതെ നട്ടം തിരിയുമ്പോൾ;
നിസ്സഹായനായി നോക്കി നിൽക്കേ;
സ്വയം പഴിച്ചു പിന്മാറുന്നു;
ദൈവത്തെ കൂട്ട് വിളിക്കുന്നു;
പ്രതിസന്ധിഘട്ടം നേരിടുന്നു ;
ആത്മവിശ്വാസം വളരുന്നു ;
ഒഴുക്കിനൊപ്പം തുഴയാനായി ;
ഓളങ്ങളെ വകഞ്ഞു മാറ്റീടുന്നു!!



10 march 2016





ഉത്സവമാണിന്ന് ഉത്സാഹമാണ് ; 
നാടിനും നാട്ടാർക്കും ഉല്ലാസമാണ്‌;
കാത്തു കാത്തൊരു ദിനം വന്നു; 
കൂട്ടം കൂട്ടമായി നടന്നു നീങ്ങി; 
കണ്ണിനു സൌരഭ്യം, മനസ്സിന് ആനന്ദം; 
ഫ്‌ളോട്ടുകൾ അനവധി ചലിച്ചു തുടങ്ങി;
കൂടെ ഗമിക്കുന്നു മാളോരെല്ലാം; 
കൈയിൽ ബലൂണുമായി കുട്ടികളും;
തിക്കും തിരക്കും ബഹളവുമായി;
കൊട്ടും കുരവയും ഘോഷങ്ങളും;
ആനയും അമ്പാരിയും താലപൊലിയും;
പഞ്ചവാദ്യ മേളങ്ങൾക്ക് അകമ്പടിയായി ;
കൂടെ പാടുന്നു, ആടുന്നു, തുള്ളുന്നു ;
കാലുകൾ വേയ്ക്കുന്നു, ചുവടുകൾ തെറ്റുന്നു;
മദ്യത്തിനാലോ താളത്തിനാലോ;
ഉന്മാദത്തിലാണ് ഉന്മേഷത്തിലാണ് ;
എല്ലാം മറന്നു ആഘോഷത്തിലാണ് ;
സന്ധ്യ മയങ്ങും നേരമായി ;
കാതടപ്പിക്കും വെടികെട്ടുമായി;
ഉത്സവം ഒരു ഓർമയായി!!



11  march  2016





മയങ്ങും പകലിനെ നോക്കി നില്ക്കെ;
അസ്തമയ സൂര്യന് ദു:ഖമുണ്ട്;
മോഹഭംഗങ്ങൾ തോളിലേറ്റി;
പറയുവാനാകാതെ, പകരുവാനാകാതെ;
വിട ചോദിക്കും നേരം!
ഇനി കാണും വരെ നിമിഷങ്ങളെണ്ണി;
നെടുവീർപ്പുകളുമായി തള്ളിനീക്കണം; 
വേദന സഹിക്കാനാവാതെ ഉഴലണം;
സംഭവിക്കേണ്ടത്‌ അനിവാര്യമാണ്;
സഹിക്കുകയെന്നത് ആവശ്യമാണ്‌ ;
വിധിയെ തടുക്കുവാൻ ആർക്കു കഴിയും
തലവര മായ്ക്കുവാൻ ആർക്കു കഴിയും?


12   march  2016


മഴക്കാർ വാനിലേറിയല്ലോ; 
സൂര്യനെ മറയിട്ടു മറച്ചല്ലോ;
വേനലിൻ ചൂട് കുറഞ്ഞല്ലോ; 
മഴത്തുള്ളികൾ ധാരയായി പതിച്ചല്ലോ; 
ധരിത്രി കൈ കുമ്പിൾ നീട്ടിയല്ലോ; 
വാടിയ ചെടികൾ ഉണർന്നല്ലോ;
പുല്നാമ്പിൻ ജീവൻ വെച്ചല്ലോ; 
ഇന്നത്തെ പൂക്കൾക് എന്ത് ഭംഗി;
ശലഭങ്ങൾ കൂട്ടമായി വന്നല്ലോ;
മന്ദ മാരുതൻ മന്ദമായി വീശുന്നല്ലോ;
ഇളം തണുവിൽ മനം കുളിർന്നല്ലോ;
നെൽക്കതിർ കാറ്റത്തുലഞ്ഞല്ലൊ;
തവളകൾ ക്രോം ക്രോം കരഞ്ഞല്ലോ;
പൂങ്കുയിലിൻ പാട്ടുകൾ കേൾക്കുന്നല്ലോ;
മയിലുകൾ പീലി വിടർത്തിയല്ലോ;
നടനമാടാൻ തുടങ്ങിയല്ലോ;
പൈതലിൻ പുഞ്ചിരി കണ്ടില്ലേ ;
അമ്മ തൻ മനം കുളിർത്തല്ലോ;
സ്ഥായി യായത്‌ ഒന്നുമില്ല;
എല്ലാം അവിടത്തെ കൃപാകടാക്ഷം !!

13  march   2016


'ആൾകൂട്ടത്തിൽ  തനിയെ;
ലക്ഷ്യമില്ലാതെ നീങ്ങുമ്പോഴും;
പൊട്ടിച്ചിരികൾക്ക് മുഖം തിരിച്ച്‌; 
കാഴ്ചകൾ കാണാതെ; 
കണ്ടിട്ടും നോക്കാതെ;
 ആരവങ്ങൾ കേൾക്കാതെ;
അന്ധകാരത്തിൽ അലയുമ്പോഴും;   
ഇരുമ്പിൻ  കൂട്ടിനുള്ളിൽ;
ദുസ്വപ്‌നങ്ങൾ നെയ്ത്;
ഒറ്റപ്പെടലിൻ  വേദനയില്‍;
ഞാനെന്ന ലോകത്തിൽ;
ഒതുങ്ങി കൂടുമ്പോഴും;
അറിയുന്നൂ ഞാൻ ; 
ശൂന്യതയുടെ നിറവില്‍;
ചെറു കുമിള പോൽ ;
ക്ഷണികമീ   ജീവിതം !!'


ആൾകൂട്ടത്തിൽ തനിയെ;
ലക്ഷ്യമില്ലാതെ നീങ്ങുമ്പോഴും;
പൊട്ടിച്ചിരികൾക്ക് മുഖം തിരിച്ച്‌; 
കാഴ്ചകൾ കാണാതെ; 
കണ്ടിട്ടും നോക്കാതെ;
ആരവങ്ങൾ കേൾക്കാതെ;
അന്ധകാരത്തിൽ അലയുമ്പോഴും; 
ഇരുമ്പിൻ കൂട്ടിനുള്ളിൽ;
ദുസ്വപ്‌നങ്ങൾ നെയ്ത്;
ഒറ്റപ്പെടലിൻ വേദനയില്‍;
ഞാനെന്ന ലോകത്തിൽ;
ഒതുങ്ങി കൂടുമ്പോഴും;
അറിയുന്നൂ ഞാൻ ;
ശൂന്യതയുടെ നിറവില്‍;
ചെറു കുമിള പോൽ ;
ക്ഷണികമീ ജീവിതം !!


14  march   2016



ഇന്നെന്റെ മുറ്റത്തെ; 
തൈമാവിൻ കൊമ്പത്തെ; 
കണ്ണി മാങ്ങകൾക്ക് എന്ത് സന്തോഷം; 
ആദ്യ വല്ലരി പൂത്തതാണ്; 
മറ്റുള്ള മാവുകൾ നോക്കിനില്ക്കെ; 
കന്നി മാങ്ങയായി വാഴുകയാണ്; 
വേനലിൻ ചൂടിൽ കരിയാതെ;
ചിതറി തെറിച്ച മഴത്തുള്ളികളാൽ;
മീനത്തിൻ മഴയിൽ തിളങ്ങുകയാണ്;
ഒത്തൊരുമയോടെ ആടുകയാണ്;
കാറ്റത്താടി കളിക്കുകയാണ്;
ഉള്ളുരുകി പ്രാർത്ഥനയാണ്;
പുഴുകുത്ത് ഏറ്റു നശിക്കാതിരിക്കാൻ;
വെയിലും മഴയും അതിജീവിക്കാൻ;
വാടാതെ വീഴാതെ പിടിച്ചു നില്ക്കാൻ;
ആരും കൊതിക്കും മാമ്പഴമാകാൻ!!



15  march   2016


'ചെറിയ ചെറിയ പിണക്കങ്ങളും; 
പിന്നെയുള്ള ഇണക്കങ്ങളും; 
മനം കുളിർപ്പിക്കും തമാശകളും;
ഇടക്കിടക്കുള്ള ശാട്യങ്ങളും; 
മൂക്കിൻ തുമ്പത്തെ ദേഷ്യവും; 
ഏങ്ങി ഏങ്ങി വരും തേങ്ങലുകളും;   
അറിയാതെ വരും കൊഞ്ചലുകളും; 
ഇടവിട്ടുള്ള കുസ്രിതികളും; 
ആരും കൊതിക്കും വാക്ക്ചാതുര്യവും; 
നിഷ്കളങ്കമായ പുഞ്ചിരിയും;
ആരെയും മയക്കും അടവുകളും; 
കാര്യം കാണാനുള്ള തന്ത്രങ്ങളും;
ഒന്നും അറിയില്ലെന്ന ഭാവവും;
സ്നേഹിക്കാൻ അറിയുന്ന മനസ്സും;
ബാല്യമേ നിന്നെ ഞാൻ വല്ലാതെ ഇഷ്ട്ടപെടുന്നു; 
കൊഴിയാതിരുന്നെങ്കിൽ ആ  നിമിഷങ്ങൾ;
മറയാതിരുന്നെങ്കിൽ  ആ  നാളുകൾ!!'


ചെറിയ ചെറിയ പിണക്കങ്ങളും; 
പിന്നെയുള്ള ഇണക്കങ്ങളും; 
മനം കുളിർപ്പിക്കും തമാശകളും;
ഇടക്കിടക്കുള്ള ശാട്യങ്ങളും; 
മൂക്കിൻ തുമ്പത്തെ ദേഷ്യവും; 
ഏങ്ങി ഏങ്ങി വരും തേങ്ങലുകളും; 
അറിയാതെ വരും കൊഞ്ചലുകളും; 
ഇടവിട്ടുള്ള കുസ്രിതികളും;
ആരും കൊതിക്കും വാക്ക്ചാതുര്യവും;
നിഷ്കളങ്കമായ പുഞ്ചിരിയും;
ആരെയും മയക്കും അടവുകളും;
കാര്യം കാണാനുള്ള തന്ത്രങ്ങളും;
ഒന്നും അറിയില്ലെന്ന ഭാവവും;
സ്നേഹിക്കാൻ അറിയുന്ന മനസ്സും;
ബാല്യമേ നിന്നെ ഞാൻ വല്ലാതെ ഇഷ്ട്ടപെടുന്നു;
കൊഴിയാതിരുന്നെങ്കിൽ ആ നിമിഷങ്ങൾ;
മറയാതിരുന്നെങ്കിൽ ആ നാളുകൾ!!


16  march  2016


'ഇത്തിരി പോന്നൊരു കണ്ണാണ്;
അനവധി കഥ രചിക്കും ദൃഷ്ടിയാണ്; 
നയനങ്ങൾ ചൊല്ലും  കഥ പറയാം; 
മിഴികൾ ചിരിക്കും കഥയാകാം; 
ആത്മാവിൽ മുട്ടി വിളിച്ചതുപോലെ;
ആയിരം കാ‍ന്താരി പൂത്ത പോലെ; 
സ്നേഹത്തിൽ കുതിർത്ത മധു പോലെ ;
ആനന്ദ കണ്ണീർ പൊഴിക്കും നേരം; 
ഹൃദയത്തിൻ നിറവായി കണ്ണിൽ തിളങ്ങും;  
പൌർണമി തൻ സാന്ത്വന കിരണങ്ങൾ!!

തേൻ  മൊഴി ചൊല്ലാൻ എന്തെളുപ്പം;
സ്വപ്‌നങ്ങൾ വെറും വ്യാമോഹങ്ങൾ;
 കണ്ണീരില്‍ കുതിർത്ത വേദനയും;  
പട്ടിണിയിൽ പൊതിഞ്ഞ ദയനീയതയും; 
വിരഹം തീർത്തൊരു നോട്ടവുമായി;
കഥനങ്ങൾ ഹൃദയത്തിൽ മുട്ടുമ്പോൾ;
നേത്രങ്ങൾ നിർവികാര കവാടങ്ങൾ; 
ധാരയായി ഒഴുക്കും  സങ്കട കടലുകൾ !!'


ഇത്തിരി പോന്നൊരു കണ്ണാണ്;
അനവധി കഥ രചിക്കും ദൃഷ്ടിയാണ്; 
നയനങ്ങൾ ചൊല്ലും കഥയാണ്; 
മിഴികൾ ചിരിക്കും കഥയാണ്; 
ആത്മാവിൽ മുട്ടി വിളിച്ചതുപോലെ;
ആയിരം കാ‍ന്താരി പൂത്ത പോലെ; 
സ്നേഹത്തിൽ കുതിർത്ത മധു പോലെ ;
ആനന്ദ കണ്ണീർ പൊഴിക്കും നേരം;
ഹൃദയത്തിൻ നിറവായി കണ്ണിൽ തിളങ്ങും;
പൌർണമി തൻ സാന്ത്വന കിരണങ്ങൾ!!

തേൻ മൊഴി ചൊല്ലാൻ എന്തെളുപ്പം;
സ്വപ്‌നങ്ങൾ വെറും വ്യാമോഹങ്ങൾ;
കണ്ണീരില്‍ കുതിർത്ത വേദനയും;
പട്ടിണിയിൽ പൊതിഞ്ഞ ദയനീയതയും;
വിരഹം തീർത്തൊരു നോട്ടവുമായി;
കഥനങ്ങൾ ഹൃദയത്തിൽ മുട്ടുമ്പോൾ;
നേത്രങ്ങൾ നിർവികാര കവാടങ്ങൾ;
ധാരയായി ഒഴുക്കും സങ്കട കടലുകൾ !!

17  march  2016




ഇരുട്ടിൽ ഒരു മിന്നാമിന്നിയായി;
ഇത്തിരി വെട്ടം കൈകളിലേന്തി ;
ഒറ്റക്കലയും നിനക്കെന്തേ
താരകങ്ങളോട് തെല്ലും പരിഭവമില്ല ;
നിലാവിന് വെണ്മയില്‍ പുഞ്ചിരിച്ചു
നില്ക്കും നക്ഷത്രങ്ങളെ എന്തേ
നീ കൂട്ടിനു വിളിച്ചില്ല ;
രാത്രി മുഴുവൻ ഉഴലും നിനക്ക്
പകലിനോടെന്തേ വിദ്വേഷം;
വെളിച്ചത്തിൻ തുള്ളികൾ വഴിയിൽ
വിതറി സ്നേഹത്തിൻ പൊന്
വെട്ടവുമായി ഉറങ്ങാതെ തളരാതെ
മിന്നായം പോലെ മിന്നി പായും
നിനക്കെന്നെ കൂടെ കൂട്ടാമോ
ഈ രാവിൽ നിന് കഥ എന്നോട്പങ്കിടാമോ !!



18  march   2016



എത്തിനോക്കി പിൻവലിഞ്ഞ മഴയുമായി;
കണ്ണ് പൊത്തി കളിക്കുന്നു സൂര്യൻ; 
ഉഗ്രപ്രതാപിയായി കത്തിജ്വലിക്കും; 
ആദിത്യനെ തന്റെ പിന്നിലാക്കാൻ; 
പതിനെട്ടടവും പയറ്റി വർഷം;
ഉരുകി ഉരുകും ജീവ ജാലങ്ങൾ;
എരി പൊരി സഞ്ചാരം കൊള്ളുന്നു;
വാടുന്നു, കരിയുന്നു, വെന്തുപൊള്ളുന്നു;
സഹികെട്ട ഭൂമിയുടെ ചുടു നിശ്വാസങ്ങള്‍;
തീ കാറ്റിൽ ആളിപ്പടരുന്നു;
തിളച്ചു മറിയുന്നു ഉഷ്ണമാപിനി;
വേനലിൽ വന്നൊരു മഴയെ നോക്കി ;
സന്തോഷിച്ചതിൻ പകരമായി;
വെല്ലുവിളിക്കുന്നു ദിവാകരൻ;
അഗ്നിയെ തോല്പിക്കും വേനലിൻ ചൂടിനെ;
തണുപ്പിക്കാൻ മാർഗങ്ങൾ പലതും തേടി ;
അനുഭവിക്കുക മാത്രമേ രക്ഷയുള്ളൂ;
എല്ലാം പ്രതീക്ഷിക്കാതെ വരും പരീക്ഷണങ്ങൾ !!





No comments: