Wednesday, February 3, 2016

ജനുവരിയിലെ വിശേഷങ്ങൾ

 01--01--2016

പുതു വർഷ പുലരിയിൽ 
നെയ്തൊരു സ്വപ്നങ്ങളെല്ലാം
കോടിയായി അണിഞ്ഞീടുവാൻ
അതിയായി മോഹിച്ചു .....

'പുതു വർഷ പുലരിയിൽ 
നെയ്തൊരു സ്വപ്നങ്ങളെല്ലാം
കോടിയായി  അണിഞജീടുവാൻ
അതിയായി  മോഹിച്ചു .....'

04-01-2016

ഈ പാതിരാവിൽ ഈ പൂനിലാവിൽ, 
വാർമുകിൽ ദൂരെ മറഞ്ഞു പോയ്‌;
പുതു മഞ്ഞിൻ കുളിർമയിൽ ;
ഉറങ്ങും പറവകൾക്ക് താരാട്ടുമായ്
ഇളം തെന്നൽ വീശി കടന്നു പോകവേ; 
വാനിൽ താരകവ്യൂഹം നടനമാടി;
വിരിയാൻ വെമ്പും പൂമൊട്ടുകളെല്ലാം ;
താളത്തിനൊത്ത് തുള്ളി കളിച്ചു ;
ഇലഞ്ഞി പൂമണം പാരാകെ നിറഞ്ഞു;
എല്ലാം മറന്നതിൽ ഒരംഗമായ്;
ഞാനും കൂടി, നേരം പുലരുവോളം !!



'ഈ പാതിരാവിൽ ഈ പൂനിലാവിൽ, 
വാർമുകിൽ ദൂരെ മറഞ്ഞു പോയ്‌;
പുതു മഞ്ഞിൻ കുളിർമയിൽ ;
ഉറങ്ങും പറവകൾക്ക് താരാട്ടുമായ്
ഇളം തെന്നൽ വീശി കടന്നു പോകവേ; 
വാനിൽ താരകവ്യൂഹം നടനമാടി;
  വിരിയാൻ വെമ്പും പൂമൊട്ടുകളെല്ലാം ;
താളത്തിനൊത്ത്   തുള്ളി കളിച്ചു ;
ഇലഞ്ഞി പൂമണം പാരാകെ നിറഞ്ഞു; 
എല്ലാം മറന്നതിൽ  ഒരംഗമായ്; 
 ഞാനും കൂടി, നേരം പുലരുവോളം !!'


           
                     05-01-2015


'മനം  നിറയെ കാണാനും,
കണ്ടതെല്ലാം മോഹിക്കാനും;
മോഹങ്ങൾ പൂക്കാതെ,  
കാലങ്ങൾ കൊഴിയും നേരം, 
കണ്ണ് പൊത്തി നടക്കാനും;
ഒളി കണ്ണിട്ടു നോക്കാനും, 
തക്കം പാർത്തിരിക്കാനും;             
രക്ഷയില്ലെന്നു കണ്ടാൽ, 
കണ്ടില്ലെന്നു നടിക്കാനും; 
മോഹങ്ങൾ പൂവണിയാൻ, 
വീണ്ടുമൊന്നു ശ്രമിക്കാനും; 
വിജയം വരെ പൊരുതാനും,
വീര വാദം അടിക്കാനും;
ലക്ഷ്യത്തിൽ എത്താനും,
മംഗളങ്ങൾ നേരുന്നൂ !!'

മനം നിറയെ കാണാനും,
കണ്ടതെല്ലാം മോഹിക്കാനും;
മോഹങ്ങൾ പൂക്കാതെ, 
കാലങ്ങൾ കൊഴിയും നേരം, 
കണ്ണ് പൊത്തി നടക്കാനും;
ഒളി കണ്ണിട്ടു നോക്കാനും, 
തക്കം പാർത്തിരിക്കാനും; 
രക്ഷയില്ലെന്നു കണ്ടാൽ,
കണ്ടില്ലെന്നു നടിക്കാനും;
മോഹങ്ങൾ പൂവണിയാൻ,
വീണ്ടുമൊന്നു ശ്രമിക്കാനും;
വിജയം വരെ പൊരുതാനും,
വീര വാദം മുഴക്കാനും,
ലക്ഷ്യത്തിൽ എത്താനും,
മംഗളങ്ങൾ നേരുന്നൂ !!




                                                  06-01-2016

                             'ഒരമ്മയുടെ  വിലാപം.....
കണ്ണിൽ എണ്ണ യൊഴിച്ചു
കാവലിരുന്നതും
മാമൂട്ടിയതും
കഥ പറഞ്ഞതും
തോളിൽ എറ്റിയതും
സ്നേഹിച്ചതും
തലോലിച്ചതും
പരിലാളിച്ചതും
പന്തലിച്ചപ്പോൾ
 കറിവേപ്പില. ആക്കിയതും
 നന്മയോ .....
 കടമയോ......'

ഒരമ്മയുടെ വിലാപം.....
കണ്ണിൽ എണ്ണ യൊഴിച്ചു
കാവലിരുന്നതും
മാമൂട്ടിയതും
കഥ പറഞ്ഞതും
തോളിൽ എറ്റിയതും
സ്നേഹിച്ചതും
തലോലിച്ചതും
പരിലാളിച്ചതും
പന്തലിച്ചപ്പോൾ
കറിവേപ്പില. ആക്കിയതും
നന്മയോ .....
കടമയോ......



08----01--2016

'മുറിവേറ്റ  ഹൃദയത്തിൽ ,
മുളകെരിയും നീറ്റലുമായി;
കനലിന്റെ വേവുമായി ;
ഗതി കിട്ടാ  പ്രേതം  പോൽ ,
അലയുന്ന നേരം ;
തൂ മഞ്ഞിൻ തണുപ്പുമായി ;
ഇളം തെന്നലിൻ കുളിർമയുമായ്; 
ഞാൻ പോലുമറിയാതെ ,
സ്നേഹത്തിൻ തലോടലുമായ്;
കനിവാർന്ന വാക്കുകളുമായി;
അദ്രിശ്യമായി  വന്നെൻ ;
ഉള്ളം തണുപ്പിച്ചതാരോ
വന്ദനം ......
നന്ദി .........'

മുറിവേറ്റ ഹൃദയത്തിൽ ,
മുളകെരിയും നീറ്റലുമായി;
കനലിന്റെ വേവുമായി ;
ഗതി കിട്ടാ പ്രേതം പോൽ ,
അലയുന്ന നേരം ;
തൂ മഞ്ഞിൻ തണുപ്പുമായി ;
ഇളം തെന്നലിൻ കുളിർമയുമായ്; 
ഞാൻ പോലുമറിയാതെ ,
സ്നേഹത്തിൻ തലോടലുമായ്;
കനിവാർന്ന വാക്കുകളുമായി;
അദ്രിശ്യമായി വന്നെൻ ;
ഉള്ളം തണുപ്പിച്ചതാരോ
വന്ദനം ......
നന്ദി .........


09-01-2016

'നട്ടുച്ച നേരത്ത്,
പൊള്ളുന്ന വേനലിൽ
പൊരിയുന്ന ദേഹവും;
എരിയുന്ന വയറുമായി;
ടാറിട്ട റോഡിൽ 
യാചിക്കും ബാലന്റെ,
ദയനീയ നോട്ടത്തിൽ ;
അലിയുന്ന   മനസ്സിനെ 
ഉരുകുന്ന ഹൃദയത്തെ 
അവനെങ്ങും  കണ്ടില്ല,
കണ്ടാലും  കണ്ടില്ലെന്നു 
നടിക്കുമീ  യാത്രികർ ;
അലിവോടെ നോക്കുവാൻ 
കനിവോടെ കനിയുവാൻ;
ഓരിറ്റു  ദയക്കായി കേഴുന്നിവൻ;
എന്തൊരു വിധിയിത് 
ഇവൻ ചെയ്ത തെറ്റെന്ത് 
ഈ സങ്കടം കേൾക്കാൻ ആരുണ്ട് ?'


നട്ടുച്ച നേരത്ത്,
പൊള്ളുന്ന വേനലിൽ
പൊരിയുന്ന ദേഹവും;
എരിയുന്ന വയറുമായി;
ടാറിട്ട റോഡിൽ
യാചിക്കും ബാലന്റെ,
ദയനീയ നോട്ടത്തിൽ ;
അലിയുന്ന മനസ്സിനെ
ഉരുകുന്ന ഹൃദയത്തെ
അവനെങ്ങും കണ്ടില്ല,
കണ്ടാലും കണ്ടില്ലെന്നു
നടിക്കുമീ യാത്രികർ ;
അലിവോടെ നോക്കുവാൻ
കനിവോടെ കനിയുവാൻ;
ഓരിറ്റു ദയക്കായി കേഴുന്നിവൻ;
എന്തൊരു വിധിയിത്
ഇവൻ ചെയ്ത തെറ്റെന്ത്
ഈ സങ്കടം കേൾക്കാൻ ആരുണ്ട് ?


11-1--2016


ഇന്ന് ഞാൻ ഏകനാണ് ,
ഈ ആൽതറ എനിക്ക് അഭയം ;
എൻ തണലായ്‌ ഓർമ്മകൾ മാത്രം;
എനിക്കില്ല ഇനി ആശകളും 
സ്വപ്നങ്ങളും;
നാല്പതു വർഷം തണലായ്‌ താങ്ങായ് 
ചിരിച്ചും കളിച്ചും കലഹിച്ചും,
തട്ടിയും മുട്ടിയും പൊട്ടിയും,
കൊണ്ടും കൊടുത്തും താലോലിച്ചും;
സ്വപ്‌നങ്ങൾ നെയ്തും പടവുകൾ കയറിയും ;
ഇരു മെയ്യും ഒരു മനമായ്‌ കാലങ്ങൾ ചിലവഴിച്ചു ;
എന്നും എൻ ചാരത് കാണുമെന്നു വ്യമോഹിപിച്ചു;
ഏകാന്തത എന്തെന്നു ഇന്ന് ഞാൻ അറിയുന്നു ;
ആൾകൂട്ടത്തിൽ തനിയെ എന്നെയാക്കി;
എവിടെ പോയി നീ മറഞ്ഞു....
ഇനി എത്ര നാൾ, എത്ര നാൾ .....



'ഇന്ന്  ഞാൻ ഏകനാണ് ,
ഈ ആൽതറ  എനിക്ക്  അഭയം ;
എൻ തണലായ്‌  ഓർമ്മകൾ  മാത്രം;
എനിക്കില്ല ഇനി  ആശകളും 
 സ്വപ്നങ്ങളും;
നാല്പതു വർഷം  തണലായ്‌  താങ്ങായ് 
ചിരിച്ചും കളിച്ചും കലഹിച്ചും,
തട്ടിയും മുട്ടിയും പൊട്ടിയും,
കൊണ്ടും കൊടുത്തും  താലോലിച്ചും;
സ്വപ്‌നങ്ങൾ നെയ്തും  പടവുകൾ കയറിയും ;
ഇരു മെയ്യും ഒരു  മനമായ്‌ കാലങ്ങൾ    ചിലവഴിച്ചു ;
എന്നും  എൻ  ചാരത്  കാണുമെന്നു  വ്യമോഹിപിച്ചു;
ഏകാന്തത എന്തെന്നു ഇന്ന് ഞാൻ അറിയുന്നു ;
ആൾകൂട്ടത്തിൽ തനിയെ എന്നെയാക്കി; 
എവിടെ  പോയി നീ മറഞ്ഞു....
ഇനി എത്ര  നാൾ, എത്ര നാൾ .....'


12-1-2016


ആതുര സേവനം മഹത്തായ കർമം;
ചുണ്ടിൽ പുഞ്ചിരിയും;
അലിവുള്ള ഹൃദയവും;
കൈ പുണ്യവു മായ്;
ഇവർ നല്കും നിസ്വാർത്ഥ സേവനവും;
ജീവ കാരുണ്യ പ്രവർത്തിയും;
ഊണുമില്ലാതെ ഉറക്കമില്ലാതെ;
കണ്ണീർ ഒപ്പിയും വേദന മാറ്റിയും;
കദന കഥകൾ കേട്ടും;
അമ്മയായും മകളായും;
സ്നേഹത്താൽ സാന്ത്വനിപ്പിച്ചും;
ദിനങ്ങൾ ചിലവിടുന്ന ഇവർക്ക്‌;
പകരം ലഭിക്കുന്നതോ ;
ശകാര വർഷവും;
പരിഹാസ ശരങ്ങളും;
ഇത് ന്യായമാണോ...
ഇത് നീതിയാണോ...
ഇവരുടെ പരിമിതികൾ മനസിലാക്കാൻ;
ഇവരെ അഭിനന്ദിക്കാൻ;
വാക്കുകൾക്ക്‌ എന്തേ ദാരിദ്ര്യം??

'ആതുര സേവനം മഹത്തായ കർമം;
ചുണ്ടിൽ പുഞ്ചിരിയും; 
അലിവുള്ള ഹൃദയവും; 
കൈ പുണ്യവു മായ്; 
ഇവർ നല്കും നിസ്വാർത്ഥ സേവനവും;
ജീവ കാരുണ്യ പ്രവർത്തിയും;
ഊണുമില്ലാതെ ഉറക്കമില്ലാതെ;
കണ്ണീർ ഒപ്പിയും വേദന മാറ്റിയും;
കദന കഥകൾ കേട്ടും;
അമ്മയായും മകളായും;
സ്നേഹത്താൽ സാന്ത്വനിപ്പിച്ചും; 
ദിനങ്ങൾ ചിലവിടുന്ന ഇവർക്ക്‌;
പകരം ലഭിക്കുന്നതോ ;
ശകാര വർഷവും;
പരിഹാസ ശരങ്ങളും;
ഇത് ന്യായമാണോ...
ഇത് നീതിയാണോ... 
ഇവരുടെ പരിമിതികൾ മനസിലാക്കാൻ; 
ഇവരെ അഭിനന്ദിക്കാൻ; 
വാക്കുകൾക്ക്‌ എന്തേ ദാരിദ്ര്യം??'


16-1-2016



ഈ പ്രഭാതത്തിൽ പൊൻ തിളക്കവുമായ് 
മനം നിറയെ ആശകൾ വാരി വിതറി;
പ്രത്യാശയോടെ വീക്ഷിക്കും
നിൻ ആശീർവാദം തൊഴുകയ്യോടെ 
ഏറ്റുവാങ്ങി ഞങ്ങൾ കർത്തവ്യത്തിൽ 
വ്യാപ്രതരാവട്ടെ !!
17-1-2016
'സായം സന്ധ്യയിൽ, പടിഞ്ഞാറെ ദിക്കിൽ; 
പകലിന്റെ ആയുസ്സുമായ്  പകലോൻ 
കടലിൻ പടി ഇറങ്ങും നേരം;
എന്നെ അലട്ടും  ഓർമകളെല്ലാം
ഭാണ്ഡങ്ങള്ലാക്കി കൂടെ അനുഗമിക്കുകയായ്;
നാളെ പതിവായ് കിഴക്കുദിക്കും നേരം 
ഇന്നലെയെന്നത് മറവു ചെയ്ത്,                                     
പുതിയൊരു ജന്മമായ്; 
പുതു പുത്തൻ  പ്രതീക്ഷകളുമായ്;                            
അല്ലലില്ലാതെ അഴലുകളില്ലാതെ  
ഉയിർത്തെഴുനെല്ക്കുവാൻ                                          
 കഴിഞ്ഞിരുന്നുവെങ്കിൽ !!'
സായം സന്ധ്യയിൽ, പടിഞ്ഞാറെ ദിക്കിൽ; 
പകലിന്റെ ആയുസ്സുമായ് പകലോൻ 
കടലിൻ പടി ഇറങ്ങും നേരം;
എന്നെ അലട്ടും ഓർമകളെല്ലാം
ഭാണ്ഡങ്ങള്ലാക്കി കൂടെ അനുഗമിക്കുകയായ്;
നാളെ പതിവായ് കിഴക്കുദിക്കും നേരം 
ഇന്നലെയെന്നത് മറവു ചെയ്ത്, 
പുതിയൊരു ജന്മമായ്;
പുതു പുത്തൻ പ്രതീക്ഷകളുമായ്;
അല്ലലില്ലാതെ അഴലുകളില്ലാതെ
ഉയിർത്തെഴുനെല്ക്കുവാൻ
കഴിഞ്ഞിരുന്നുവെങ്കിൽ !!

19-1-2016
'കാലം പോകവേ പഴുത്ത  ഇല,
പച്ച ഇലക്കു വഴി മാറി കൊടുക്കുക; 
ഇതായിരുന്നു ഇന്നത്തെ ചിന്താവിഷയം. 
പ്രതിഷേധിക്കാൻ ന്യായങ്ങൾ പലതും നിരത്തി.
വിവേകവുമില്ല വിവേചനവുമില്ല; 
വാക്കുകൾക്കും പ്രവർത്തിക്കും സഭ്യതയില്ല;
എല്ലാം 'ന്യൂ ജെനറേഷൻ' ആയി;              
അലച്ചിലുമില്ല  അദ്ധ്വാനവുമില്ല;
കാര്യങ്ങളെല്ലാം 'ഓൺ ലൈൻ' ആയി;
ശരീരം ഒട്ടൊന്ന് അനങ്ങാറേയില്ല;                       
രോഗങ്ങൾ കൊണ്ടൊരു കൂമ്പാരമായി;
സഹിക്കാനൊട്ടു കഴിവില്ലതായി ;
ദേഷ്യം മൂക്കിൻ തുമ്പത്തായി;
വെട്ടൊന്ന് മുറി രണ്ടായി ,
കത്തികുത്തും  വാക്കേറവും,,
പിടിച്ചുപറിയും പീഡനവും 
കേൾക്കാനായി ഇതല്ലാതെ വേറൊന്നുമില്ല,
'ആദ്യം കയ്ക്കും പിന്നെ മധുരിക്കും' 
എന്നത് കേൾക്കാൻ സമയമില്ല;
ആരാണിതിനു ഉത്തരവാദി?
എന്താണിതിനൊരു  തീരുമാനം?
വീഴാതെ വഴി മാറി കൊടുക്കണോ;
കൊഴിയും വരെ വാഴണോ  !!'
കാലം പോകവേ പഴുത്ത ഇല,
പച്ച ഇലക്കു വഴി മാറി കൊടുക്കുക; 
ഇതായിരുന്നു ഇന്നത്തെ ചിന്താവിഷയം. 
പ്രതിഷേധിക്കാൻ ന്യായങ്ങൾ പലതും നിരത്തി.
വിവേകവുമില്ല വിവേചനവുമില്ല; 
വാക്കുകൾക്കും പ്രവർത്തിക്കും സഭ്യതയില്ല;
എല്ലാം 'ന്യൂ ജെനറേഷൻ' ആയി; 
അലച്ചിലുമില്ല അദ്ധ്വാനവുമില്ല;
കാര്യങ്ങളെല്ലാം 'ഓൺ ലൈൻ' ആയി;
ശരീരം ഒട്ടൊന്ന് അനങ്ങാറേയില്ല;
രോഗങ്ങൾ കൊണ്ടൊരു കൂമ്പാരമായി;
സഹിക്കാനൊട്ടു കഴിവില്ലാതായി ;
ദേഷ്യം മൂക്കിൻ തുമ്പത്തായി;
വെട്ടൊന്ന് മുറി രണ്ടായി ,
കത്തികുത്തും വാക്കേറ്റവും,,
പിടിച്ചുപറിയും പീഡനവും
കേൾക്കാനായി ഇതല്ലാതെ വേറൊന്നുമില്ല,
'ആദ്യം കയ്ക്കും പിന്നെ മധുരിക്കും'
എന്നത് കേൾക്കാൻ സമയമില്ല;
ആരാണിതിനു ഉത്തരവാദി?
എന്താണിതിനൊരു തീരുമാനം?
വീഴാതെ വഴി മാറി കൊടുക്കണോ;
കൊഴിയും വരെ വാഴണോ !!
22-1-2016
'മഴക്കാറുകൾ പാഞ്ഞു വരുന്നതും ;
ഭൂഗോളം മൊത്തവും ഇരുട്ട് മൂടുന്നതും; 
കടലുകൾ  ആർത്തിരമ്പുന്നതും; 
പേമാരി കോരി ചൊരിയുന്നതും;
കൊടുംകാറ്റു വീശി പിഴുതെറിയുന്നതും; 
വൃക്ഷങ്ങൾ പോലും വേരോടെ വീഴുന്നതും;    
രണ്ടുനാൾ കഴിഞ്ഞു സ്വപ്നമാകുന്നതും; 
ഒക്കെയും കണ്ടില്ലെന്നു നടിച്ചു ;           
ഒഴിഞ്ഞു മാറുന്നത് അറിഞ്ഞില്ലെന്ന ഭാവേന; 
പിന്നെയും പിന്നെയും ഇണക്കം ഭാവിച്ചു;
വേരറ്റു വീഴാൻ അനുവദിക്കാതെ;
വേദനകളൊക്കെയും ഉള്ളിൽ ഒതുക്കി; 
സുഖവും ദുഖവും കൂടി കുഴയുന്നതും 
പിന്നെയും ജീവിതം പഴയപോലാകുന്നതും;
എന്നും മനസിലിട്ട്‌ താലോലിച്ച്; 
ചുണ്ടിൽ സ്നേഹത്തിൻ പുഞ്ചിരിയുമായ്;
നല്ലൊരു നാളെ എന്ന സ്വപ്നവുമായ് ;
ഇന്നിനെ വിട ചൊല്ലുന്നു .....'
മഴക്കാറുകൾ പാഞ്ഞു വരുന്നതും ;
ഭൂഗോളം മൊത്തവും ഇരുട്ട് മൂടുന്നതും; 
കടലുകൾ ആർത്തിരമ്പുന്നതും; 
പേമാരി കോരി ചൊരിയുന്നതും;
കൊടുംകാറ്റു വീശി പിഴുതെറിയുന്നതും; 
വൃക്ഷങ്ങൾ പോലും വേരോടെ വീഴുന്നതും; 
രണ്ടുനാൾ കഴിഞ്ഞു സ്വപ്നമാകുന്നതും; 
ഒക്കെയും കണ്ടില്ലെന്നു നടിച്ചു ;
ഒഴിഞ്ഞു മാറുന്നത് അറിഞ്ഞില്ലെന്ന ഭാവേന;
പിന്നെയും പിന്നെയും ഇണക്കം ഭാവിച്ചു;
വേരറ്റു വീഴാൻ അനുവദിക്കാതെ;
വേദനകളൊക്കെയും ഉള്ളിൽ ഒതുക്കി;
സുഖവും ദുഖവും കൂടി കുഴയുന്നതും
പിന്നെയും ജീവിതം പഴയപോലാകുന്നതും;
എന്നും മനസിലിട്ട്‌ താലോലിച്ച്;
ചുണ്ടിൽ സ്നേഹത്തിൻ പുഞ്ചിരിയുമായ്;
നല്ലൊരു നാളെ എന്ന സ്വപ്നവുമായ് ;
ഇന്നിനെ വിട ചൊല്ലുന്നു .....
23-1-2016

'മകരമാസ പുലരിയിൽ;
നനുനനുത്ത മഞ്ഞിൽ;
കുളിർ കുളിർത്ത കാറ്റിൽ;
ഞായറാഴ്ച്ചയുടെ അവധിയിൽ;
വ്യാധിയും വ്യാകുലതയും, 
 വിദ്വേഷവും അകറ്റി നിർത്തി
പുത് പുത്തൻ പുതപ്പിനുള്ളിൽ; 
സ്വപ്നം കാണും നിങ്ങള്ക്ക്;
സുന്ദര സന്തോഷമായ ഒരു-
ശുഭദിനം'


മകരമാസ പുലരിയിൽ;
നനുനനുത്ത മഞ്ഞിൽ;
കുളിർ കുളിർത്ത കാറ്റിൽ;
ഞായറാഴ്ച്ചയുടെ അവധിയിൽ;
വ്യാധിയും വ്യാകുലതയും, 
വിദ്വേഷവും അകറ്റി നിർത്തി
പുത് പുത്തൻ പുതപ്പിനുള്ളിൽ; 
സ്വപ്നം കാണും നിങ്ങള്ക്ക്;
സുന്ദര സന്തോഷമായ ഒരു-
ശുഭദിനം
24-1-2016
'ജീവിക്കാനുള്ള തത്രപാടിൽ;
നെട്ടോട്ടം ഓടുന്ന തിരക്കിൽ;
ഒന്നാനന്ദിക്കാൻ സമയമില്ലാതെ,
സ്വന്തം സുഖം നോക്കാതെ, 
ആഹാര പാനീയങ്ങൾ ഉപേക്ഷിച്ച്;
ഉറ്റവരെയും  ഉടയവരെയും കാണാതെ;
കൂട്ടുകാരുമായി കൂടാതെ;
രാവെന്നോ പകലെന്നോ ഇല്ലാതെ; 
രണ്ടറ്റം കൂട്ടികെട്ടാൻ പരക്കം പായും; 
ഈ ജീവിതം എന്തിനു വേണ്ടി?
ജരാനരകൾ ബാധിക്കുമ്പോൾ;
ഓർമ്മകൾ കാറ്റിലലയുമ്പോൾ;
താങ്ങും തണലും ക്ഷയിക്കുമ്പോൾ; 
ഒറ്റയാനായ് മാറുമ്പോൾ;
എന്ത് നേടി എന്ന ചോദ്യവുമായ്  
വിഷണ്ണനായ്  അലയുന്നു !!'

ജീവിക്കാനുള്ള തത്രപാടിൽ;
നെട്ടോട്ടം ഓടുന്ന തിരക്കിൽ;
ഒന്നാനന്ദിക്കാൻ സമയമില്ലാതെ,
സ്വന്തം സുഖം നോക്കാതെ, 
ആഹാര പാനീയങ്ങൾ ഉപേക്ഷിച്ച്;
ഉറ്റവരെയും ഉടയവരെയും കാണാതെ;
കൂട്ടുകാരുമായി കൂടാതെ;
രാവെന്നോ പകലെന്നോ ഇല്ലാതെ;
രണ്ടറ്റം കൂട്ടികെട്ടാൻ പരക്കം പായും;
ഈ ജീവിതം എന്തിനു വേണ്ടി?
ജരാനരകൾ ബാധിക്കുമ്പോൾ;
ഓർമ്മകൾ കാറ്റിലലയുമ്പോൾ;
താങ്ങും തണലും ക്ഷയിക്കുമ്പോൾ;
ഒറ്റയാനായ് മാറുമ്പോൾ;
എന്ത് നേടി എന്ന ചോദ്യവുമായ്
വിഷണ്ണനായ് അലയുന്നു !!
25-1-2016
'പുതിയൊരു ദിനത്തിൽ; 
പുതിയൊരു ഭാവത്തിൽ;
മഹത്തര  ചിന്തകളും
കണ്ണുകൾക്ക്‌  തിളക്കവും,
കാതുകൾക്ക്‌ കുളിർമയും,
മനസ്സിന് ആനന്ദവും,
ഹൃദയത്തിനു ധൈര്യവും, 
ശരീരത്തിന് ഉന്മേഷവും, 
കൈകൾക്ക്  കരുത്തും, 
കാലുകൾക്ക് വേഗതയും,
കർമങ്ങളിൽ ജയവും,
സ്വപ്ന സാക്ഷാത്ക്കാരവും,  
പ്രദാനം ചെയ്യുന്ന
ഒരു സുപ്രധാന ദിനം 
ഏവർക്കും ആശംസിക്കുന്നു  !!'

പുതിയൊരു ദിനത്തിൽ; 
പുതിയൊരു ഭാവത്തിൽ;
മഹത്തര ചിന്തകളും
കണ്ണുകൾക്ക്‌ തിളക്കവും,
കാതുകൾക്ക്‌ കുളിർമയും,
മനസ്സിന് ആനന്ദവും,
ഹൃദയത്തിനു ധൈര്യവും, 
ശരീരത്തിന് ഉന്മേഷവും,
കൈകൾക്ക് കരുത്തും,
കാലുകൾക്ക് വേഗതയും,
കർമങ്ങളിൽ ജയവും,
സ്വപ്ന സാക്ഷാത്ക്കാരവും,
പ്രദാനം ചെയ്യുന്ന
ഒരു സുപ്രധാന ദിനം
ഏവർക്കും ആശംസിക്കുന്നു !!

26-1-2016
'പിഞ്ചു പൈതലിൻ പുഞ്ചിരി പോൽ;
ശോഭയോടെ തിളങ്ങും ഈ സുദിനം;  
മേഘകീറുകൾ പിണങ്ങിയ  വേളയിൽ; 
സൌഹൃദ സന്ദേശ വ്യോമം രചിയ്ക്കവേ;  
ജനാധിപത്യം  ആഘോഷിക്കും ;
ഇന്നത്തെ പ്രഭാതത്തിനു എന്ത് ഭംഗി!!
മതാധിപത്യവും , ധനാതിപത്യവും, 
ഇല്ലാത്ത ഒരു നാളെയെ കണികണ്ടുണരാൻ,
ഒരേ ലക്ഷ്യവും ഒരേ വികാരവുമായി; 
സഹകരണത്തോടെ ഉത്സുകതയോടെ;
സംഘടിതരായി പ്രവര്‍ത്തിക്കുവാൻ;
നാമേവർക്കും കഴിയുമാറാകട്ടെ;
എന്നൊരു പ്രാർത്ഥനയുമായി -
ശുഭദിനം !!!'

പിഞ്ചു പൈതലിൻ പുഞ്ചിരി പോൽ;
ശോഭയോടെ തിളങ്ങും ഈ സുദിനം; 
മേഘകീറുകൾ പിണങ്ങിയ വേളയിൽ; 
സൌഹൃദ സന്ദേശ വ്യോമം രചിയ്ക്കവേ; 
ജനാധിപത്യം ആഘോഷിക്കും ;
ഇന്നത്തെ പ്രഭാതത്തിനു എന്ത് ഭംഗി!!
മതാധിപത്യവും , ധനാതിപത്യവും, 
ഇല്ലാത്ത ഒരു നാളെയെ കണികണ്ടുണരാൻ,
ഒരേ ലക്ഷ്യവും ഒരേ വികാരവുമായി;
സഹകരണത്തോടെ ഉത്സുകതയോടെ;
സംഘടിതരായി പ്രവര്‍ത്തിക്കുവാൻ;
നാമേവർക്കും കഴിയുമാറാകട്ടെ;
എന്നൊരു പ്രാർത്ഥനയുമായി -
ശുഭദിനം !!!
27-1-2016
'അതി വിശാലമായ ഭുവനത്തിൽ, 
കതിരോൻ കാവൽ നില്കും പാടങ്ങൾ;
ഉത്സാഹത്തോടെ  ഉഴുതു മറിച്ചു;
വാത്സല്യതിൻ വിത്തുകൾ വിതച്ചു;
നന്മകളെല്ലാം മുളച്ചു പൊങ്ങി;  
തിന്മകളെല്ലാം  പതിരായി,                            
തോടുകൾ തടമാക്കി വെള്ളമേകി;
സ്നേഹത്തിൻ കതിരുകൾ തിളങ്ങി വിളങ്ങി; 
ഇടതോറും നിത്യേന കളയെടുത്തു;
ക്രൂര മൃഗങ്ങൾ ചവിട്ടി മെതിക്കാതെ;
രാപകലില്ലാതെ കാവൽ നിന്നു
സന്തോഷത്തിൻ വളമിട്ടു, 
സമാധാനത്തിൻ പൂക്കൾ പുഞ്ചിരിച്ചു;
പരിമളമാകെ  കാറ്റിൽ പടർന്നു;
ശലഭങ്ങൾ പ്രസരിപോടെ പാറി നടന്നു;
ഇത് മനോഹരമായ സ്വപ്നമാണ്; 
യാഥാർത്ഥ്യം വളരെ ദൂരെയാണ്; 
 ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കും 
പൊന്നു വിളയും കാലം വരും !!'

അതി വിശാലമായ ഭുവനത്തിൽ, 
കതിരോൻ കാവൽ നില്കും പാടങ്ങൾ;
ഉത്സാഹത്തോടെ ഉഴുതു മറിച്ചു;
വാത്സല്യതിൻ വിത്തുകൾ വിതച്ചു;
നന്മകളെല്ലാം മുളച്ചു പൊങ്ങി; 
തിന്മകളെല്ലാം പതിരായി, 
തോടുകൾ തടമാക്കി വെള്ളമേകി;
സ്നേഹത്തിൻ കതിരുകൾ തിളങ്ങി വിളങ്ങി;
ഇടതോറും നിത്യേന കളയെടുത്തു;
ക്രൂര മൃഗങ്ങൾ ചവിട്ടി മെതിക്കാതെ;
രാപകലില്ലാതെ കാവൽ നിന്നു
സന്തോഷത്തിൻ വളമിട്ടു,
സമാധാനത്തിൻ പൂക്കൾ പുഞ്ചിരിച്ചു;
പരിമളമാകെ കാറ്റിൽ പടർന്നു;
ശലഭങ്ങൾ പ്രസരിപോടെ പാറി നടന്നു;
ഇത് മനോഹരമായ സ്വപ്നമാണ്;
യാഥാർത്ഥ്യം വളരെ ദൂരെയാണ്;
ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കും
പൊന്നു വിളയും കാലം വരും !!
29-1-2016
'തെരുവിന്റെ മക്കളായി  പിറന്നോർ  ഞങ്ങൾ; 
തെരുവിൽ അലയാൻ  വിധിച്ചോർ  ഞങ്ങൾ; 
യാചന ഞങ്ങളുടെ തൊഴിലായി; 
ശാപങ്ങൾ ഞങ്ങൾക്ക് ശീലമായ്;
ചീഞ്ഞു നാറുന്നൊരു കുപ്പക്കരുകിൽ;
കടിച്ചു കീറും നായ്കൾക്കിടയിൽ,
വേവുന്ന  വയറിന്റെ തീയൊന്നു ശമിപ്പിക്കാൻ, 
ആഹാര പദാർത്ഥങ്ങൾ  തിരയും ഞങ്ങൾ; 
ഒരു നേരത്തെ ഭക്ഷണത്തിനായ് കൈ നീട്ടും നേരം;
കണ്ടില്ലെന്നു നടിക്കും മാളികയിൽ വസ്സിക്കുന്നോർ;
അനാഥർ എന്ന് മുദ്ര കുത്തും ഞങ്ങളെ ;
കടിക്കും പട്ടിയെ പോൽ ആട്ടി പായിക്കും;
ചതിയും വഞ്ചനയും അലട്ടുമ്പോൾ; 
ചെയ്ത പാപങ്ങൾക്ക് മോചനം  ലഭിക്കാൻ;
അമ്പലത്തിലും പള്ളിയിലും നേർച്ചയായി;     
പാവങ്ങൾക്ക് കഞ്ഞി വീഴ്ത്തും നേരം ; 
വെപ്രാളത്തോടെ വരി വരിയായി ഇരിക്കും; 
ആക്ക്രാന്തത്തോടെ വാരി വിഴുങ്ങും; 
പാവങ്ങൾ ഞങ്ങൾ വെറും പാവകൾ മാത്രം; 
ഈ  ഉലകത്തിലെ  വെറും നോക്കുകുത്തികൾ ;
ഞങ്ങൾ ചെയ്തൊരു പാപമെന്തേ?
ഞങ്ങള്ക്കെന്തേ  ഈ ഗതി വന്നു......!!'

തെരുവിന്റെ മക്കളായി പിറന്നോർ ഞങ്ങൾ; 
തെരുവിൽ അലയാൻ വിധിച്ചോർ ഞങ്ങൾ; 
യാചന ഞങ്ങളുടെ തൊഴിലായി; 
ശാപങ്ങൾ ഞങ്ങൾക്ക് ശീലമായ്;
ചീഞ്ഞു നാറുന്നൊരു കുപ്പക്കരുകിൽ;
കടിച്ചു കീറും നായ്കൾക്കിടയിൽ,
വേവുന്ന വയറിന്റെ തീയൊന്നു ശമിപ്പിക്കാൻ, 
ആഹാര പദാർത്ഥങ്ങൾ തിരയും ഞങ്ങൾ;
ഒരു നേരത്തെ ഭക്ഷണത്തിനായ് കൈ നീട്ടും നേരം;
കണ്ടില്ലെന്നു നടിക്കും മാളികയിൽ വസ്സിക്കുന്നോർ;
അനാഥർ എന്ന് മുദ്ര കുത്തും ഞങ്ങളെ ;
കടിക്കും പട്ടിയെ പോൽ ആട്ടി പായിക്കും;
ചതിയും വഞ്ചനയും അലട്ടുമ്പോൾ;
ചെയ്ത പാപങ്ങൾക്ക് മോചനം ലഭിക്കാൻ;
അമ്പലത്തിലും പള്ളിയിലും നേർച്ചയായി;
പാവങ്ങൾക്ക് കഞ്ഞി വീഴ്ത്തും നേരം ;
വെപ്രാളത്തോടെ വരി വരിയായി ഇരിക്കും;
ആക്ക്രാന്തത്തോടെ വാരി വിഴുങ്ങും;
പാവങ്ങൾ ഞങ്ങൾ വെറും പാവകൾ മാത്രം;
ഈ ഉലകത്തിലെ വെറും നോക്കുകുത്തികൾ ;
ഞങ്ങൾ ചെയ്തൊരു പാപമെന്തേ?
ഞങ്ങള്ക്കെന്തേ ഈ ഗതി വന്നു......!!