01--01--2016
പുതു വർഷ പുലരിയിൽ
നെയ്തൊരു സ്വപ്നങ്ങളെല്ലാം
കോടിയായി അണിഞ്ഞീടുവാൻ
അതിയായി മോഹിച്ചു .....
04-01-2016
ഈ പാതിരാവിൽ ഈ പൂനിലാവിൽ,
വാർമുകിൽ ദൂരെ മറഞ്ഞു പോയ്;
പുതു മഞ്ഞിൻ കുളിർമയിൽ ;
ഉറങ്ങും പറവകൾക്ക് താരാട്ടുമായ്
ഇളം തെന്നൽ വീശി കടന്നു പോകവേ;
വാനിൽ താരകവ്യൂഹം നടനമാടി;
വിരിയാൻ വെമ്പും പൂമൊട്ടുകളെല്ലാം ;
താളത്തിനൊത്ത് തുള്ളി കളിച്ചു ;
ഇലഞ്ഞി പൂമണം പാരാകെ നിറഞ്ഞു;
എല്ലാം മറന്നതിൽ ഒരംഗമായ്;
ഞാനും കൂടി, നേരം പുലരുവോളം !!
05-01-2015
മനം നിറയെ കാണാനും,
കണ്ടതെല്ലാം മോഹിക്കാനും;
മോഹങ്ങൾ പൂക്കാതെ,
കാലങ്ങൾ കൊഴിയും നേരം,
കണ്ണ് പൊത്തി നടക്കാനും;
ഒളി കണ്ണിട്ടു നോക്കാനും,
തക്കം പാർത്തിരിക്കാനും;
രക്ഷയില്ലെന്നു കണ്ടാൽ,
കണ്ടില്ലെന്നു നടിക്കാനും;
മോഹങ്ങൾ പൂവണിയാൻ,
വീണ്ടുമൊന്നു ശ്രമിക്കാനും;
വിജയം വരെ പൊരുതാനും,
വീര വാദം മുഴക്കാനും,
ലക്ഷ്യത്തിൽ എത്താനും,
മംഗളങ്ങൾ നേരുന്നൂ !!
06-01-2016
ഒരമ്മയുടെ വിലാപം.....
കണ്ണിൽ എണ്ണ യൊഴിച്ചു
കാവലിരുന്നതും
മാമൂട്ടിയതും
കഥ പറഞ്ഞതും
തോളിൽ എറ്റിയതും
സ്നേഹിച്ചതും
തലോലിച്ചതും
പരിലാളിച്ചതും
പന്തലിച്ചപ്പോൾ
കറിവേപ്പില. ആക്കിയതും
നന്മയോ .....
കടമയോ......
08----01--2016
മുറിവേറ്റ ഹൃദയത്തിൽ ,
മുളകെരിയും നീറ്റലുമായി;
കനലിന്റെ വേവുമായി ;
ഗതി കിട്ടാ പ്രേതം പോൽ ,
അലയുന്ന നേരം ;
തൂ മഞ്ഞിൻ തണുപ്പുമായി ;
ഇളം തെന്നലിൻ കുളിർമയുമായ്;
ഞാൻ പോലുമറിയാതെ ,
സ്നേഹത്തിൻ തലോടലുമായ്;
കനിവാർന്ന വാക്കുകളുമായി;
അദ്രിശ്യമായി വന്നെൻ ;
ഉള്ളം തണുപ്പിച്ചതാരോ
വന്ദനം ......
നന്ദി .........
09-01-2016
പുതു വർഷ പുലരിയിൽ
നെയ്തൊരു സ്വപ്നങ്ങളെല്ലാം
കോടിയായി അണിഞ്ഞീടുവാൻ
അതിയായി മോഹിച്ചു .....
04-01-2016
ഈ പാതിരാവിൽ ഈ പൂനിലാവിൽ,
വാർമുകിൽ ദൂരെ മറഞ്ഞു പോയ്;
പുതു മഞ്ഞിൻ കുളിർമയിൽ ;
ഉറങ്ങും പറവകൾക്ക് താരാട്ടുമായ്
ഇളം തെന്നൽ വീശി കടന്നു പോകവേ;
വാനിൽ താരകവ്യൂഹം നടനമാടി;
വിരിയാൻ വെമ്പും പൂമൊട്ടുകളെല്ലാം ;
താളത്തിനൊത്ത് തുള്ളി കളിച്ചു ;
ഇലഞ്ഞി പൂമണം പാരാകെ നിറഞ്ഞു;
എല്ലാം മറന്നതിൽ ഒരംഗമായ്;
ഞാനും കൂടി, നേരം പുലരുവോളം !!
05-01-2015
മനം നിറയെ കാണാനും,
കണ്ടതെല്ലാം മോഹിക്കാനും;
മോഹങ്ങൾ പൂക്കാതെ,
കാലങ്ങൾ കൊഴിയും നേരം,
കണ്ണ് പൊത്തി നടക്കാനും;
ഒളി കണ്ണിട്ടു നോക്കാനും,
തക്കം പാർത്തിരിക്കാനും;
രക്ഷയില്ലെന്നു കണ്ടാൽ,
കണ്ടില്ലെന്നു നടിക്കാനും;
മോഹങ്ങൾ പൂവണിയാൻ,
വീണ്ടുമൊന്നു ശ്രമിക്കാനും;
വിജയം വരെ പൊരുതാനും,
വീര വാദം മുഴക്കാനും,
ലക്ഷ്യത്തിൽ എത്താനും,
മംഗളങ്ങൾ നേരുന്നൂ !!
06-01-2016
ഒരമ്മയുടെ വിലാപം.....
കണ്ണിൽ എണ്ണ യൊഴിച്ചു
കാവലിരുന്നതും
മാമൂട്ടിയതും
കഥ പറഞ്ഞതും
തോളിൽ എറ്റിയതും
സ്നേഹിച്ചതും
തലോലിച്ചതും
പരിലാളിച്ചതും
പന്തലിച്ചപ്പോൾ
കറിവേപ്പില. ആക്കിയതും
നന്മയോ .....
കടമയോ......
08----01--2016
മുറിവേറ്റ ഹൃദയത്തിൽ ,
മുളകെരിയും നീറ്റലുമായി;
കനലിന്റെ വേവുമായി ;
ഗതി കിട്ടാ പ്രേതം പോൽ ,
അലയുന്ന നേരം ;
തൂ മഞ്ഞിൻ തണുപ്പുമായി ;
ഇളം തെന്നലിൻ കുളിർമയുമായ്;
ഞാൻ പോലുമറിയാതെ ,
സ്നേഹത്തിൻ തലോടലുമായ്;
കനിവാർന്ന വാക്കുകളുമായി;
അദ്രിശ്യമായി വന്നെൻ ;
ഉള്ളം തണുപ്പിച്ചതാരോ
വന്ദനം ......
നന്ദി .........
09-01-2016
No comments:
Post a Comment