Wednesday, December 2, 2015

ഡയറി കുറിപ്പുകൾ

വാക്കുകൾ ഏറെ എൻ നിഘണ്ടുവിൽ ഇല്ല;
വായ്ക്കാനായ് മാത്രമീ വേദിയിലെത്തി.
ഇവിടെ കണ്ടതും കേട്ടതും പ്രചോദനമായി;
ഉള്ളത് കൊണ്ടോണം കൊള്ളാൻ തയ്യാറായി;
അവിയലും സാമ്പാറും പാവയ്കായും;
ചോറിനു കൂട്ടായ്‌പലവിധ വിഭവങ്ങൾ;
സദ്യ ഒരുക്കി നോക്കിയാലോ?
കൊള്ളാനും തള്ളാനും നിങ്ങൾക്ക് നല്കി;
ഞാനും കൂടട്ടെ നിങ്ങളുടെ കൂടെ ...........


10 october 2015

എവിടെയും കുറ്റാകൂരിരുട്ട്;
മിന്നാമിനുങ്ങിൻ നുറുങ്ങു വെട്ടം,
ചീവീടുകളുടെ ചെകിടടകും ശബ്ദം,
ദിക്കറിയാതെ അകപെട്ടു പോയ്‌...





'വെളിച്ചം കണ്ട്‌ പറന്നു വന്നു;
കൂട്ടം കൂട്ടമായ്‌  ഓടിയടുത്തു;
ആർത്തുല്ലസിച്ചു ചുറ്റും കൂടി;
ഇതെല്ലാം വെറും നൈമിഷികം മാത്രം;
പാവങ്ങൾ ഇതുണ്ടോ അറിയുന്നു....
ഇവർ  വെറും ഇയാം പാറ്റകൾ!!!.'

വെളിച്ചം കണ്ട്‌ പറന്നു വന്നു;
കൂട്ടം കൂട്ടമായ്‌ ഓടിയടുത്തു;
ആർത്തുല്ലസിച്ചു ചുറ്റും കൂടി;
ഇതെല്ലാം വെറും നൈമിഷികം മാത്രം;
പാവങ്ങൾ ഇതുണ്ടോ അറിയുന്നു....
ഇവർ വെറും ഇയാം പാറ്റകൾ!!!.



'ഒരു തിരി കത്തിച്ചു;
ഭക്തിയോടെ കുമ്പിട്ടു;
മിഴിനീർ  തുളുമ്പി,
ഹൃദയ ഭാരം ഇറക്കി വെച്ചു.
ഇനി യെൻ മനസ്സിൽ അല്ലലില്ല; 
കാറ്റതുലയും റോസാ ദളം പോലെ!!'

ഒരു തിരി കത്തിച്ചു;
ഭക്തിയോടെ കുമ്പിട്ടു;
മിഴിനീർ തുളുമ്പി,
ഹൃദയ ഭാരം ഇറക്കി വെച്ചു.
ഇനി യെൻ മനസ്സിൽ അല്ലലില്ല; 
കാറ്റതുലയും റോസാ ദളം പോലെ!!


'എൻ നടപാതയിൽ;
കല്ലും മുള്ളും,
അത് മാറ്റാതെ;
നടക്കാൻ ശ്രമിച്ചു,
മുറിവേറ്റാ പാദങ്ങൾ;
കണ്ടില്ലെന്നു നടിച്ചു,
എന്നാലാ വേദനയോ,
തങ്ങി എൻ ഹൃദയത്തിൽ....'
എൻ നടപാതയിൽ;
കല്ലും മുള്ളും,
അത് മാറ്റാതെ;
നടക്കാൻ ശ്രമിച്ചു,
മുറിവേറ്റാ പാദങ്ങൾ;
കണ്ടില്ലെന്നു നടിച്ചു,
എന്നാലാ വേദനയോ,
തങ്ങി എൻ ഹൃദയത്തിൽ....

october 13

'ഈ ലോകം മുഴുവൻ;
ശുഭ രാത്രി നേർന്ന്,
സ്വപ്‌നങ്ങൾ  കണ്ട്,
നിദ്രയിൽ ആഴുംപോൾ;
നീ മാത്രം എന്തേ,
ഉണർനിരിക്കും ചന്ദ്രന്
കൂട്ടിരിക്കുന്നു?'

ഈ ലോകം മുഴുവൻ;
ശുഭ രാത്രി നേർന്ന്,
സ്വപ്‌നങ്ങൾ കണ്ട്,
നിദ്രയിൽ ആഴുംപോൾ;
നീ മാത്രം എന്തേ,
ഉണർനിരിക്കും ചന്ദ്രന്
കൂട്ടിരിക്കുന്നു?


'തിമിർത്തു പെയ്യുന്ന,
പേമാരിയും;
അരുവിയായ് പുഴയായ്;
ഒഴുകും ജലവും,
ഇരമ്പും കടലും,
നോക്കി നില്ക്കെ;
മറന്നു പോയ്‌; 
ഞാനെൻ ക്രമാതീതം,
തുടിക്കും ഹൃദയത്തെ!!'

തിമിർത്തു പെയ്യുന്ന,
പേമാരിയും;
അരുവിയായ് പുഴയായ്;
ഒഴുകും ജലവും,
ഇരമ്പും കടലും,
നോക്കി നില്ക്കെ;
മറന്നു പോയ്‌; 
ഞാനെൻ ക്രമാതീതം,
തുടിക്കും ഹൃദയത്തെ!!

'നിശബ്ദമാം ഈ യാമത്തിൽ;
നിദ്ര എന്നെ വിട്ടൊഴിഞ്ഞു.
താരങ്ങളും ചന്ദ്രനും,
കൈ    വെടിഞ്ഞു.  
കാർ മേഘങ്ങളുമായ്;
സല്ലപിക്കാൻ നോക്കി,
അകന്നു പോകും കാര്‍മുകില്‍
അത് കണ്ടില്ലാന്നു നടിച്ചു!!'

നിശബ്ദമാം ഈ യാമത്തിൽ;
നിദ്ര എന്നെ വിട്ടൊഴിഞ്ഞു.
താരങ്ങളും ചന്ദ്രനും,
കൈ വെടിഞ്ഞു. 
കാർ മേഘങ്ങളുമായ്;
സല്ലപിക്കാൻ നോക്കി,
അകന്നു പോകും കാര്‍മുകില്‍
അത് കണ്ടില്ലാന്നു നടിച്ചു!!

'കടലിലെ വെള്ളം, 
മുഴുവനായ്  കൊടുത്തിട്ടും;
സൂര്യന്റെ  ചൂട്;
ഏറി ഏറി വന്നു.
കടലോളം സ്നേഹം; 
കൊടുക്കുവാൻ  തുനിഞ്ഞിട്ടും;
അസ്തമിച്ചു പോയ്‌;
തിരിഞ്ഞു പോലും നോക്കാതെ!!'

കടലിലെ വെള്ളം, 
മുഴുവനായ് കൊടുത്തിട്ടും;
സൂര്യന്റെ ചൂട്;
ഏറി ഏറി വന്നു.
കടലോളം സ്നേഹം; 
കൊടുക്കുവാൻ തുനിഞ്ഞിട്ടും;
അസ്തമിച്ചു പോയ്‌;
തിരിഞ്ഞു പോലും നോക്കാതെ!!

'സ്വപ്‌നങ്ങൾ വിളയുന്ന,
പുഷ്പങ്ങൾ പുഞ്ചിരിക്കുന്ന,
ശലഭങ്ങൾ തേൻ നുകരുന്ന,
ഇളം കാറ്റു മൂളുന്ന,
താളത്തിനൊത്ത്;
നിദ്രയിൽ ആണ്ടുപോകും,
പ്രിയപെട്ടവരെ നിങ്ങള്ക്ക്,
      ശുഭരാത്രി !!'
സ്വപ്‌നങ്ങൾ വിളയുന്ന,
പുഷ്പങ്ങൾ പുഞ്ചിരിക്കുന്ന,
ശലഭങ്ങൾ തേൻ നുകരുന്ന,
ഇളം കാറ്റു മൂളുന്ന,
താളത്തിനൊത്ത്;
നിദ്രയിൽ ആണ്ടുപോകും,
പ്രിയപെട്ടവരെ നിങ്ങള്ക്ക്,
ശുഭരാത്രി !!

'ഒരു നോക്ക്,
ഒരു വാക്ക്‌,
ഒരു പ്രവർത്തി,
കരയിക്കാം;
ചിരിപ്പിക്കാം;
നേരുന്നു
ശുഭദിനം!!'

ഒരു നോക്ക്,
ഒരു വാക്ക്‌,
ഒരു പ്രവർത്തി,
കരയിക്കാം;
ചിരിപ്പിക്കാം;
നേരുന്നു
ശുഭദിനം!!

'രഹസ്യങ്ങളെല്ലാം,
ഉള്ളിലൊതുക്കി;
താഴിട്ട് പൂട്ടിയ,
വാതിലിൻ താക്കോൽ;
തിരിചെടുക്കാനാവാതെ,
കൈമോശം വന്നുപോയ്‌.
തട്ടിയിട്ടും രക്ഷയില്ല,
പൊളിക്കാനും പറ്റില്ല;
എന്നന്നേകുമായ്;
ബന്ധിച്ചു പോയ്‌!'

രഹസ്യങ്ങളെല്ലാം,
ഉള്ളിലൊതുക്കി;
താഴിട്ട് പൂട്ടിയ,
വാതിലിൻ താക്കോൽ;
തിരിചെടുക്കാനാവാതെ,
കൈമോശം വന്നുപോയ്‌.
തട്ടിയിട്ടും രക്ഷയില്ല,
പൊളിക്കാനും പറ്റില്ല;
എന്നന്നേകുമായ്;
ബന്ധിച്ചു പോയ്‌!

october16

'സ്വപ്‌നങ്ങൾ തൻ-
ചിറകിലേറി;
പറന്നുയർന്നു, 
വിണ്ണി ലേക്ക്!
സ്വപ്ന സാക്ഷ്കാരതിനായ്,
നേരുന്നു ശുഭ രാത്രി!!'

സ്വപ്‌നങ്ങൾ തൻ-
ചിറകിലേറി;
പറന്നുയർന്നു,
വിണ്ണി ലേക്ക്!
സ്വപ്ന സാക്ഷാത്‌ക്കാരതിനായ്,
നേരുന്നു ശുഭ രാത്രി!!
'തണലിൽ നില്കാനായ്
മോഹിച്ചു,
തണൽ മരം  വേരോടെ 
പിഴുതു വീണു.
തണലില്ലാതെ  
തത്കാലം തിളങ്ങാനായ്‌;
താളത്തിൽ ഓരോന്ന്
തട്ടി വിട്ടു!!'


തണലിൽ നില്കാനായ്
മോഹിച്ചു,
തണൽ മരം വേരോടെ
പിഴുതു വീണു.
തണലില്ലാതെ
തത്കാലം തിളങ്ങാനായ്‌;
താളത്തിൽ ഓരോന്ന്
തട്ടി വിട്ടു!!

'നീർകുമിള പോൽ,
പൊങ്ങി വന്നു
പൊട്ടി ചിതറും;
വിഷാദത്തിൻ
മുത്ത്‌ മണികൾ
കോർത്തെടുത്തത്
കൈനീട്ടിവാങ്ങി,
പകരം നേർന്നു
ശുഭ രാത്രി!!'

നീർകുമിള പോൽ,
പൊങ്ങി വന്നു
പൊട്ടി ചിതറും;
വിഷാദത്തിൻ
മുത്ത്‌ മണികൾ
കോർത്തെടുത്തത്
കൈനീട്ടിവാങ്ങി,
പകരം നേർന്നു
ശുഭ രാത്രി!!

'ഇമയൊന്നു വെട്ടാതെ,
ചുണ്ട് ഒന്നനക്കാതെ,
ആംഗ്യം കാണിക്കാതെ,
ചൂണ്ടയിൽ കോർത്തതു;
ഹൃദയമോ,
ജീവിതമാകയോ;
പുകപടലമോ !!'

ഇമയൊന്നു വെട്ടാതെ,
ചുണ്ട് ഒന്നനക്കാതെ,
ആംഗ്യം കാണിക്കാതെ,
ചൂണ്ടയിൽ കോർത്തതു;
ഹൃദയമോ,
ജീവിതമാകയോ;
പുകപടലമോ !!

'പാമ്പിനെ കണ്ടു
കയറെന്നു തോന്നി;
കയറി എടുക്കാൻ നേരം 
 ആഞ്ഞു കൊത്തി,
പാമ്പുമില്ല;
കയറുമില്ല;
ബോധമൊട്ടു
മറയുകയും  ചെയ്തു.
അനന്തം അജ്ഞാതം,
ഈ ഭൂലോക ഗോളം!!'
പാമ്പിനെ കണ്ടു
കയറെന്നു തോന്നി;
കയറി എടുക്കാൻ നേരം
ആഞ്ഞു കൊത്തി,
പാമ്പുമില്ല;
കയറുമില്ല;
ബോധമൊട്ടു
മറയുകയും ചെയ്തു.
അനന്തം അജ്ഞാതം,
ഈ ഭൂലോക ഗോളം!!

'കിഴക്ക് അരുണിമ പിറന്നു;
വാനം കാവൽ നിന്നു,
പൂവുകൾ മനഹസിച്ചു;
ഇളം തെന്നൽ തൊട്ടിൽ ആട്ടി;
വണ്ടുകൾ താരാട്ടു പാടി;
പറവകൾ അതേറ്റു പാടി;
ശുഭദിനം .............'
കിഴക്ക് അരുണിമ പിറന്നു;
വാനം കാവൽ നിന്നു,
പൂവുകൾ മനഹസിച്ചു;
ഇളം തെന്നൽ തൊട്ടിൽ ആട്ടി;
വണ്ടുകൾ താരാട്ടു പാടി;
പറവകൾ അതേറ്റു പാടി;
ശുഭദിനം .............

'മത്സ്യം 
മരം കയറിയാൽ; 
അണ്ണാറ കണ്ണൻ  
നീന്തിയാൽ,
സൂര്യൻ 
പടിഞ്ഞാറ് ഉദിചാൽ;
മർത്യർ 
കൈ കുത്തി നടന്നാൽ;
കാലം 
പൊല്ലാത്ത കാലം;
ഈ സ്വപ്‌നങ്ങൾ കാണാൻ
ശുഭ രാത്രി !!'

മത്സ്യം
മരം കയറിയാൽ;
അണ്ണാറ കണ്ണൻ
നീന്തിയാൽ,
സൂര്യൻ
പടിഞ്ഞാറ് ഉദിചാൽ;
മർത്യർ 
കൈ കുത്തി നടന്നാൽ;
കാലം
പൊല്ലാത്ത കാലം;
ഈ സ്വപ്‌നങ്ങൾ കാണാൻ
ശുഭ രാത്രി !!




ഓടുന്ന വണ്ടിയിൽ ചാടി കയറിയാൽ;
തലയും കുത്തി താഴെ വീഴും.
ഉരുളുന്ന വാഹനമായാലോ;
പായലൊട്ടു പിടിക്കില്ല. 
നിശ്ചലം നില്കുന്നതിൽ;
കൈയും കെട്ടി നില്കേണ്ടി വരും.
വിജയം കൊയ്യാൻ എന്ത് വേണം?
ലക്ഷങ്ങൾ നേടാൻ എന്ത് വേണം?
ഓടണോ.. ഉരുളണോ..നില്കണോ?


'ഓടുന്ന വണ്ടിയിൽ ചാടി കയറിയാൽ;
തലയും കുത്തി താഴെ വീഴും.
ഉരുളുന്ന വാഹനമായാലോ;
പായലൊട്ടു പിടിക്കില്ല.                   
നിശ്ചലം നില്കുന്നതിൽ;
കൈയും കെട്ടി നില്കേണ്ടി വരും.
വിജയം കൊയ്യാൻ എന്ത് വേണം?
ലക്ഷങ്ങൾ  നേടാൻ എന്ത് വേണം?
ഓടണോ.. ഉരുളണോ..നില്കണോ?'



'കളിയല്ല കാര്യം,
കാര്യം ഗുരുതരം;
കാര്യം കാര്യമായിട്ടെടുതില്ലേ;
കളിയാകെ മാറും;
കാർമേഘം ഇരുണ്ടു കൂടും;
ഗർജിക്കും, കൊള്ളിയാൻ മിന്നും;
തോരാ മഴ പെയ്യും;
സ്വപ്‌നങ്ങൾ കൊഴിഞ്ഞുവീഴും.
കാര്യം നിസ്സരമാക്കാൻ;
സ്വപ്‌നങ്ങൾ പൂവണിയാൻ;
 ശുഭ രാത്രി !!'

കളിയല്ല കാര്യം,
കാര്യം ഗുരുതരം;
കാര്യം കാര്യമായിട്ടെടുതില്ലേ;
കളിയാകെ മാറും;
കാർമേഘം ഇരുണ്ടു കൂടും;
ഗർജിക്കും, കൊള്ളിയാൻ മിന്നും;
തോരാ മഴ പെയ്യും;
സ്വപ്‌നങ്ങൾ കൊഴിഞ്ഞുവീഴും.
കാര്യം നിസ്സരമാക്കാൻ;
സ്വപ്‌നങ്ങൾ പൂവണിയാൻ;
ശുഭ രാത്രി !!

'കളകളം മൊഴുകും
അരുവികളും,
മർമരം ഉതിർതും
ഇലകളും,
ഇളം തെന്നൽ നല്കും
കുളിരും,
തരളിതം ആകും 
ഹൃദയവും,
നല്ലൊരു പകലിനായ്
നേരുന്നു ശുഭ ദിനം'

കളകളം മൊഴുകും
അരുവികളും,
മർമരം ഉതിർതും
ഇലകളും,
ഇളം തെന്നൽ നല്കും
കുളിരും,
തരളിതം ആകും 
ഹൃദയവും,
നല്ലൊരു പകലിനായ്
നേരുന്നു ശുഭ ദിനം

'പലപല പുഷ്പങ്ങൾ
വിരിയും തോട്ടം,
ആസ്വദികാനായി
വണ്ടുകളും ശലഭങ്ങളും,
ഇവയുടെ തനിനിറം
ആരറിയുന്നു;
നല്ലത് നേരം നമുക്ക്
ശുഭരാത്രി!!'

പലപല പുഷ്പങ്ങൾ
വിരിയും തോട്ടം,
ആസ്വദികാനായി
വണ്ടുകളും ശലഭങ്ങളും,
ഇവയുടെ തനിനിറം
ആരറിയുന്നു;
നല്ലത് നേരം നമുക്ക്
ശുഭരാത്രി!!

'ലക്‌ഷ്യം ഇല്ലാത്ത,
അനന്തമായ,
ഈ  യാത്ര;
കൂടുമില്ല;
വീടുമില്ല;
ആശ്രയിക്കാൻ  ആരുമില്ല,
ആശ്രിതരുമില്ല,
സ്വപ്‌നങ്ങൾ മാത്രം
കൂട്ടിനായ്;
ശുഭരാത്രി!!'

ലക്‌ഷ്യം ഇല്ലാത്ത,
അനന്തമായ,
ഈ യാത്ര;
കൂടുമില്ല;
വീടുമില്ല;
ആശ്രയിക്കാൻ ആരുമില്ല,
ആശ്രിതരുമില്ല,
സ്വപ്‌നങ്ങൾ മാത്രം
കൂട്ടിനായ്;
ശുഭരാത്രി!!

'നിലയില്ലാ  കയത്തിൽ;
മുങ്ങി താഴുന്നേരം,
കൈയിൽ കിട്ടിയത്,
വൈകോൽ തുരുമ്പോ;
ചന്ദന മുട്ടിയോ?
ഒരു കൈപിടിക്കാൻ;
ഒരു തണൽ ലഭിക്കാൻ;
ചന്ദന മരമോ,
ആൽ മരമോ?
നല്ലതെതായാലും
നന്മയെ പുണരാൻ
ശുഭരാത്രി !!'

നിലയില്ലാ കയത്തിൽ;
മുങ്ങി താഴുന്നേരം,
കൈയിൽ കിട്ടിയത്,
വൈകോൽ തുരുമ്പോ;
ചന്ദന മുട്ടിയോ?
ഒരു കൈപിടിക്കാൻ;
ഒരു തണൽ ലഭിക്കാൻ;
ചന്ദന മരമോ,
ആൽ മരമോ?
നല്ലതെതായാലും
നന്മയെ പുണരാൻ
ശുഭരാത്രി !!

'സത്യവും മിഥ്യയും
ആരറിഞ്ഞു;
മിന്നുന്നത് കണ്ടാശയോടെ
 അടുത്തണഞ്ഞു;
 പൊള്ളിയപ്പോൾ മാത്രം
നിരാശയുടെ നെരിപോട് എന്നറിഞ്ഞു;
ആ പൊള്ളലിനും ഉണ്ടൊരു സുഖം,
 വേവും മനസ്സിനെ 
അതിജീവിക്കും സുഖം !!'

സത്യവും മിഥ്യയും
ആരറിഞ്ഞു;
മിന്നുന്നത് കണ്ടാശയോടെ
അടുത്തണഞ്ഞു;
പൊള്ളിയപ്പോൾ മാത്രം
നിരാശയുടെ നെരിപോട് എന്നറിഞ്ഞു;
ആ പൊള്ളലിനും ഉണ്ടൊരു സുഖം,
വേവും മനസ്സിനെ 
അതിജീവിക്കും സുഖം !!

'ഇതൊരു പുതിയ പ്രഭാതം,
ഇന്നലയെ  മറന്നു;
ഇന്നലയുടെ സുഖവും 
ദുഖവും മറന്നു,
നല്ല നല്ല കാഴ്ചകൾ കാണാൻ;
പുതിയ നേട്ടങ്ങൾ കൊയ്യാൻ;
നല്ലൊരു ഇന്നിനായ് 
പ്രാർഥിച്ചു കൊണ്ട്;
ശുഭ ദിനം !!'

ഇതൊരു പുതിയ പ്രഭാതം,
ഇന്നലയെ മറന്നു;
ഇന്നലയുടെ സുഖവും 
ദുഖവും മറന്നു,
നല്ല നല്ല കാഴ്ചകൾ കാണാൻ;
പുതിയ നേട്ടങ്ങൾ കൊയ്യാൻ;
നല്ലൊരു ഇന്നിനായ് 
പ്രാർഥിച്ചു കൊണ്ട്;
ശുഭ ദിനം !!

'പ്രതിഷേധിക്കുക, പ്രതികരിക്കുക,
ഇതായിരുന്നു മുദ്രാവാക്യം;
വിവരവും  ഇല്ല, കഴിവും ഇല്ല,    
എന്നാലും കണ്ടതിനെല്ലാം;
പ്രതികരിക്കാൻ തുടങ്ങി.
കണ്ടവർ കണ്ടവർ, 
കണ്ടില്ലെന്നു നടിച്ചു;
സഹിക്കവയ്യാതായപ്പോൾ;
പൊക്കിയെടുത്തു നിലത്തിട്ടു.
ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ;
എന്തായിരിക്കും  ഫലം;
വാലും ചുരുട്ടി മടക്കുമോ
വേരോടെ പിഴ്ത് എറിയുമോ;
കണ്ട്‌ തന്നെ അറിയണം !'

പ്രതിഷേധിക്കുക, പ്രതികരിക്കുക,
ഇതായിരുന്നു മുദ്രാവാക്യം;
വിവരവും ഇല്ല, കഴിവും ഇല്ല, 
എന്നാലും കണ്ടതിനെല്ലാം;
പ്രതികരിക്കാൻ തുടങ്ങി.
കണ്ടവർ കണ്ടവർ, 
കണ്ടില്ലെന്നു നടിച്ചു;
സഹിക്കവയ്യാതായപ്പോൾ;
പൊക്കിയെടുത്തു നിലത്തിട്ടു.
ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ;
എന്തായിരിക്കും ഫലം;
വാലും ചുരുട്ടി മടക്കുമോ
വേരോടെ പിഴ്ത് എറിയുമോ;
കണ്ട്‌ തന്നെ അറിയണം !

october  27

'നിലാവ്  മാറി,
പൊന് പ്രഭ വിടരാൻ 
നേരമായി,
എന്തേ നിന് മുഖം 
കരുവാളിച്ചു,
ഇന്ന് വിട ചൊല്ലാൻ 
എന്തേ ഒരു അമാന്തം,
മംഗളം ചൊല്ലാൻ           
കാലമായി;
പോയ്‌ വരൂ സുഹൃത്തെ,
നീയെത്തുവോളം കാത്തിരിക്കാം; 
ശുഭദിനം!!'

നിലാവ് മാറി,
പൊന് പ്രഭ വിടരാൻ 
നേരമായി,
എന്തേ നിന് മുഖം 
കരുവാളിച്ചു,
ഇന്ന് വിട ചൊല്ലാൻ 
എന്തേ ഒരു അമാന്തം,
മംഗളം ചൊല്ലാൻ
കാലമായി;
പോയ്‌ വരൂ സുഹൃത്തെ,
നീയെത്തുവോളം കാത്തിരിക്കാം;
ശുഭദിനം!!

october  28

എരിതീയിൽ വെന്തുരുകിയിട്ടും,
അഗ്നിശുദ്ധി വരുത്തിയിട്ടും;
പിന്നെയും എയ്യുന്ന ശരങ്ങളെ
തടുക്കാൻ എന്താണ് മാർഗം.
ഹൃദയം തുറന്നു കാണിച്ചാലും
കല്ലാണെന്ന് പറയാനും,
കല്ലെറിയാനും നിരവധി യുണ്ടിവിടെ.
ഇതെല്ലാം കണ്ടും കേട്ടും,
മരവിച്ച മനസ്സിനെ കല്ലാക്കാനും,
ഉരുട്ടി ഇടാനും തല്പരർ അനേകർ;
ഇതിനിടയിൽ ചതയുന്ന ഹൃദയത്തിൻ
വേദന അകറ്റാൻ എവിടെ നേരം ....


29 october

നിശ്ചലമാകും തിരകളും,
പറക്കാൻ മറന്ന പറവകളും,
അസ്തമിക്കാത്ത സുര്യനും,
എത്തിനോക്കാൻ വെമ്പുന്ന നിശയും;
ചലിക്കാൻ കൂട്ടാക്കാത്ത മാരുതനും,
തേങ്ങലായ് മാറിയ നിശ്വാസവും,
നിരാശയിൽ അലയും മനസ്സും,
തുടിക്കാൻ മടികും ഹൃദയവും;
ധാരയായ് ഉതിരും മിഴിനീരും;
ഇന്നെൻ മോഹങ്ങളേ ചങ്ങലക്കിട്ടൂ!!

october  30

'നിൻ  രൂപം  കാണാൻ 
എൻ കണ്ണുകൾ അലഞ്ഞു;
നിൻ സ്വരം കേൾക്കാൻ
ഞാൻ കാതോർത്തു;
കാറ്റായും  മഴയായും
നിലാവായും നീ അണഞ്ഞു;
എന്നിലെ എന്നെ
ഞാനാക്കി മാറ്റി;
എന്നിട്ടും ഞാൻ അറിഞ്ഞില്ല 
നിൻ  മഹത്വം;
എങ്ങനെ അറിയും ഞാൻ;
എങ്ങനെ വണങ്ങും ഞാൻ;
ശുഭരാത്രി!!'

നിൻ രൂപം കാണാൻ 
എൻ കണ്ണുകൾ അലഞ്ഞു;
നിൻ സ്വരം കേൾക്കാൻ
ഞാൻ കാതോർത്തു;
കാറ്റായും മഴയായും
നിലാവായും നീ അണഞ്ഞു;
എന്നിലെ എന്നെ
ഞാനാക്കി മാറ്റി;
എന്നിട്ടും ഞാൻ അറിഞ്ഞില്ല
നിൻ മഹത്വം;
എങ്ങനെ അറിയും ഞാൻ;
എങ്ങനെ വണങ്ങും ഞാൻ;
ശുഭരാത്രി!!

october 31

'പറയാൻ എന്തെളുപ്പം,
കേൾക്കാൻ കാതിനിമ്പം;
കാണാൻ കണ്ണിനു കുളിര്;
പ്രാവർത്തികമാക്കാൻ
കൈൽ വിലങ്ങ്‌,
ചലിക്കാൻ കാലിൽ ചങ്ങല,
സ്വപ്നങ്ങള്ക്ക് അർഥങ്ങൾ
ഉണ്ടായാലും;
ലക്ഷ്യവും മാർഗവും
അണി നിരന്നാലും;
സ്വപ്‌നങ്ങൾ  എന്നും
സ്വപ്‌നങ്ങൾ മാത്രം.
ശുഭരാത്രി !!'

പറയാൻ എന്തെളുപ്പം,
കേൾക്കാൻ കാതിനിമ്പം;
കാണാൻ കണ്ണിനു കുളിര്;
പ്രാവർത്തികമാക്കാൻ
കൈയിൽ വിലങ്ങ്‌,
ചലിക്കാൻ കാലിൽ ചങ്ങല,
സ്വപ്നങ്ങള്ക്ക് അർഥങ്ങൾ
ഉണ്ടായാലും;
ലക്ഷ്യവും മാർഗവും
അണി നിരന്നാലും;
സ്വപ്‌നങ്ങൾ എന്നും
സ്വപ്‌നങ്ങൾ മാത്രം.
ശുഭരാത്രി !!





'നിൻ  രൂപം  കാണാൻ 
എൻ കണ്ണുകൾ അലഞ്ഞു;
നിൻ സ്വരം കേൾക്കാൻ
ഞാൻ കാതോർത്തു;
കാറ്റായും  മഴയായും
നിലാവായും നീ അണഞ്ഞു;
എന്നിലെ എന്നെ
ഞാനാക്കി മാറ്റി;
എന്നിട്ടും ഞാൻ അറിഞ്ഞില്ല 
നിൻ  മഹത്വം;
എങ്ങനെ അറിയും ഞാൻ;
എങ്ങനെ വണങ്ങും ഞാൻ;
ശുഭരാത്രി!!'
നിൻ രൂപം കാണാൻ 
എൻ കണ്ണുകൾ അലഞ്ഞു;
നിൻ സ്വരം കേൾക്കാൻ
ഞാൻ കാതോർത്തു;
കാറ്റായും മഴയായും
നിലാവായും നീ അണഞ്ഞു;
എന്നിലെ എന്നെ
ഞാനാക്കി മാറ്റി;
എന്നിട്ടും ഞാൻ അറിഞ്ഞില്ല
നിൻ മഹത്വം;
എങ്ങനെ അറിയും ഞാൻ;
എങ്ങനെ വണങ്ങും ഞാൻ;
ശുഭരാത്രി!!

november 2

'മനശാന്തി എവിടെ ലഭിക്കും
എന്ന ചോദ്യത്തിന്,
ഉത്തരം കിട്ടാതെ അലയുന്നു ഞാൻ
കൂട്ടിയും കുറച്ചും പലവുരു നോക്കി;
എന്ത് വേണം, എങ്ങനെ വേണം
ആരോട് ഞാൻ ആരായും,
ഉള്ളതൊട്ടു പറയാനും വയ്യ, 
പറഞ്ഞാലൊട് മനസ്സിലാകയുമില്ല;
ഇത് തന്നെയാണ് മനോവിഷമം.
സന്തോഷത്തിൻ ആവരണം അണിഞ്ഞ്,
സന്താപത്തിൻ നാളുകളെ,
പിന്തള്ളി കൊണ്ട് മുന്നേറാൻ
മനോബലതിനായ് പ്രാർഥിച്ചുകൊണ്ട്
ശുഭരാത്രി'


മനശാന്തി എവിടെ ലഭിക്കും
എന്ന ചോദ്യത്തിന്,
ഉത്തരം കിട്ടാതെ അലയുന്നു ഞാൻ
കൂട്ടിയും കുറച്ചും പലവുരു നോക്കി;
എന്ത് വേണം, എങ്ങനെ വേണം
ആരോട് ഞാൻ ആരായും,
ഉള്ളതൊട്ടു പറയാനും വയ്യ, 
പറഞ്ഞാലൊട് മനസ്സിലാകയുമില്ല;
ഇത് തന്നെയാണ് മനോവിഷമം.
സന്തോഷത്തിൻ ആവരണം അണിഞ്ഞ്,
സന്താപത്തിൻ നാളുകളെ,
പിന്തള്ളി കൊണ്ട് മുന്നേറാൻ
മനോബലതിനായ് പ്രാർഥിച്ചുകൊണ്ട്
ശുഭരാത്രി


'ജീവിത സമ്മര്‍ദ്ദ ഉയർത്തും,
സംഘര്‍ഷതിൻ മറ്റൊലി;
കൊടുങ്കാറ്റിൻ ആരവവുമായ്
പേമാരി തൻ  പ്രകമ്പനം,
ഭയപ്പാടിൻ മിന്നല്‍പിണറുകള്‍
ഇതിനൊക്കെ  ബധലായ്; 
നമുക്ക് തീർക്കാം
നിലാവിൻ കൂടാരം,
സംഗീത സാന്ദ്രമാം ജീവിതം;
 പൊഴിച്ചീടാം മൃദു മന്ദഹാസം,
 മധുര സ്നേഹത്തിൻ  മധുകണമായ്
തിരി നാളമായ്, കെടാവിളക്കായ്‌
മായാതെ മങ്ങാതെ വിളങ്ങാം!!'


ജീവിത സമ്മര്‍ദ്ദ ഉയർത്തും,
സംഘര്‍ഷതിൻ മറ്റൊലി;
കൊടുങ്കാറ്റിൻ ആരവവുമായ്
പേമാരി തൻ പ്രകമ്പനം,
ഭയപ്പാടിൻ മിന്നല്‍പിണറുകള്‍
ഇതിനൊക്കെ ബധലായ്; 
നമുക്ക് തീർക്കാം
നിലാവിൻ കൂടാരം,
സംഗീത സാന്ദ്രമാം ജീവിതം;
പൊഴിച്ചീടാം മൃദു മന്ദഹാസം,
മധുര സ്നേഹത്തിൻ മധുകണമായ്
തിരി നാളമായ്, കെടാവിളക്കായ്‌
മായാതെ മങ്ങാതെ വിളങ്ങാം!!

'കളിയും ചിരിയും 
എങ്ങോ മറഞ്ഞു,
വിഷാദ ഭാവം
സ്ഥായിയായ്;
മോഹങ്ങളൊക്കെയും
നഷ്ടമായി;
കിളിയൊഴിഞ്ഞ 
കൂടായി;
നെരിപോടിൻ നീറ്റലായ്
തീരാ നൊമ്പരത്തിൻ 
വിങ്ങലുമായ്
ഏകയായ് നില്പൂ ഞാനീ
സന്ധ്യ മയങ്ങും നേരത്ത്!!'

കളിയും ചിരിയും 
എങ്ങോ മറഞ്ഞു,
വിഷാദ ഭാവം
സ്ഥായിയായ്;
മോഹങ്ങളൊക്കെയും
നഷ്ടമായി;
കിളിയൊഴിഞ്ഞ 
കൂടായി;
നെരിപോടിൻ നീറ്റലായ്
തീരാ നൊമ്പരത്തിൻ
വിങ്ങലുമായ്
ഏകയായ് നില്പൂ ഞാനീ
സന്ധ്യ മയങ്ങും നേരത്ത്!!



'ഞാൻ ഇന്നീ പാതയിൽ, 
ഏകാന്തതയുടെ നടുവിൽ;
എൻ ഹൃദയത്തിൽ,
ഘനീഭവിക്കുന്ന ദുഖമുണ്ട്;
 ആഴ്ന്നിറങ്ങുന്ന വേദനയുണ്ട്;
 നെഞ്ചില്‍ കുറുകുന്ന തേങ്ങലുകളുണ്ട്;
ഇത് കണ്ടില്ലെന്നു നടിക്കും തമസ്സെ
നീ എന്നെ കൂടി കൂട്ടുമോ !!
ശുഭരാത്രി !!'

ഞാൻ ഇന്നീ പാതയിൽ, 
ഏകാന്തതയുടെ നടുവിൽ;
എൻ ഹൃദയത്തിൽ,
ഘനീഭവിക്കുന്ന ദുഖമുണ്ട്;
ആഴ്ന്നിറങ്ങുന്ന വേദനയുണ്ട്;
നെഞ്ചില്‍ കുറുകുന്ന തേങ്ങലുകളുണ്ട്;
ഇത് കണ്ടില്ലെന്നു നടിക്കും തമസ്സെ
നീ എന്നെ കൂടി കൂട്ടുമോ !!
ശുഭരാത്രി !!

'എന്തെന്തു മോഹങ്ങൾ
ഉളളിൽ ഒളിപ്പിച്ചു;
ചിതലരിച്ച മോഹങ്ങൾ
ആണെന്നറിഞ്ഞിട്ടും;
എത്താത്ത ശിഖിരത്തിൽ 
എത്തിപിടിക്കാൻ;
ആവോളം ഉയരത്തിൽ
പാറി നടക്കാൻ;
വെമ്പുന്ന മനസ്സിനെ
വേരോടെ പിഴുതിട്ടു!
തളർന്നോരെന്നെ
മുറുകെ പിടിക്കാൻ,
നീട്ടിയ കൈകൾ 
തട്ടി തെർപിച്ചതരാണാവോ?'


എന്തെന്തു മോഹങ്ങൾ
ഉളളിൽ ഒളിപ്പിച്ചു;
ചിതലരിച്ച മോഹങ്ങൾ
ആണെന്നറിഞ്ഞിട്ടും;
എത്താത്ത ശിഖിരത്തിൽ
എത്തിപിടിക്കാൻ;
ആവോളം ഉയരത്തിൽ
പാറി നടക്കാൻ;
വെമ്പുന്ന മനസ്സിനെ
വേരോടെ പിഴുതിട്ടു!
തളർന്നോരെന്നെ
മുറുകെ പിടിക്കാൻ,
നീട്ടിയ കൈകൾ
തട്ടി തെർപിച്ചതരാണാവോ?

november 10
'അനന്തമായ യാത്ര,
 കുന്നും മലയും കടന്ന്;
കായലും കടലും കടന്ന്‌;
ആരോരുമില്ലാത്ത ദിക്കിൽ, 
എനിക്ക്  മാത്രം ഒരുക്കിയ ലോകത്തിൽ;
ഞാൻ മാത്രം കാണും സൂര്യനും;
എനിക്ക് വേണ്ടി ഉദിക്കും ചന്ദ്രനും;
പാൽ നിലാവിൽ തിളങ്ങും താരങ്ങളും;
ഇവക്ക് കുട പിടിക്കും നീലാകാശവും;
ഞാൻ കാണാൻ കൊതിക്കും സ്വപ്നം.
ഇതിനു നിറമേകാൻ,നിറവേകാൻ,
ശുഭരാത്രി !!'

അനന്തമായ യാത്ര,
കുന്നും മലയും കടന്ന്;
കായലും കടലും കടന്ന്‌;
ആരോരുമില്ലാത്ത ദിക്കിൽ, 
എനിക്ക് മാത്രം ഒരുക്കിയ ലോകത്തിൽ;
ഞാൻ മാത്രം കാണും സൂര്യനും;
എനിക്ക് വേണ്ടി ഉദിക്കും ചന്ദ്രനും;
പാൽ നിലാവിൽ തിളങ്ങും താരങ്ങളും;
ഇവക്ക് കുട പിടിക്കും നീലാകാശവും;
ഞാൻ കാണാൻ കൊതിക്കും സ്വപ്നം.
ഇതിനു നിറമേകാൻ,നിറവേകാൻ,
ശുഭരാത്രി !!



nov  11

'അനന്തമായ യാത്ര,
 കുന്നും മലയും കടന്ന്;
കായലും കടലും കടന്ന്‌;
ആരോരുമില്ലാത്ത ദിക്കിൽ, 
എനിക്ക്  മാത്രം ഒരുക്കിയ ലോകത്തിൽ;
ഞാൻ മാത്രം കാണും സൂര്യനും;
എനിക്ക് വേണ്ടി ഉദിക്കും ചന്ദ്രനും;
പാൽ നിലാവിൽ തിളങ്ങും താരങ്ങളും;
ഇവക്ക് കുട പിടിക്കും നീലാകാശവും;
ഞാൻ കാണാൻ കൊതിക്കും സ്വപ്നം.
ഇതിനു നിറമേകാൻ,നിറവേകാൻ,
ശുഭരാത്രി !!'

അനന്തമായ യാത്ര,
കുന്നും മലയും കടന്ന്;
കായലും കടലും കടന്ന്‌;
ആരോരുമില്ലാത്ത ദിക്കിൽ, 
എനിക്ക് മാത്രം ഒരുക്കിയ ലോകത്തിൽ;
ഞാൻ മാത്രം കാണും സൂര്യനും;
എനിക്ക് വേണ്ടി ഉദിക്കും ചന്ദ്രനും;
പാൽ നിലാവിൽ തിളങ്ങും താരങ്ങളും;
ഇവക്ക് കുട പിടിക്കും നീലാകാശവും;
ഞാൻ കാണാൻ കൊതിക്കും സ്വപ്നം.
ഇതിനു നിറമേകാൻ,നിറവേകാൻ,
ശുഭരാത്രി !!





Nov 12

'കാലം എത്ര പുരോഗമിച്ചാലും,
വിവരം എത്ര അധികരിച്ചാലും;
അന്ധ വിശ്വാസങ്ങൾ നമുക്കെന്നും കേമം!
എന്ത് പറഞ്ഞാലും  എങ്ങനെ പറഞ്ഞാലും,
വിശ്വാസമില്ലെങ്കിൽ പിന്നെന്തു ചെയ്യും;
തൂത്താലും മായ്ച്ചാലും മായാതെ
നില്കുന്ന വർണ്ണചിത്രങ്ങൾ;
അതിനെ പിന്തുടർന്ന് 
നമ്മൾ എത്തുന്നത് പടുകുഴിയിൽ!'

കാലം എത്ര പുരോഗമിച്ചാലും,
വിവരം എത്ര അധികരിച്ചാലും;
അന്ധ വിശ്വാസങ്ങൾ നമുക്കെന്നും കേമം!
എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും,
വിശ്വാസമില്ലെങ്കിൽ പിന്നെന്തു ചെയ്യും;
തൂത്താലും മായ്ച്ചാലും മായാതെ
നില്കുന്ന വർണ്ണചിത്രങ്ങൾ;
അതിനെ പിന്തുടർന്ന് 
നമ്മൾ എത്തുന്നത് പടുകുഴിയിൽ!


nov 13
'ഇതാണ് ലോകം!
കണ്ണടച്ചാലും, 
കണ്ടില്ലെന്നു നടിച്ചാലും;
നേരെ പോയാലും,
വളഞ്ഞു പോയാലും,
കസേരയിൽ ഇരുത്തിയാലും;
പടി കടത്തിയാലും;
കിട്ടേണ്ട വർക്കു കിട്ടുകയും;
കൊള്ളേണ്ടവർക്കു കൊള്ളുകയും;
മിഥ്യ ആണെന്ന്  അറിയാതിരിക്കുകയും;
പാവങ്ങൾ കാണികൾ, 
കണ്ണടച്ച് ഇരുട്ടാക്കുകയും
കുറ്റം ഒന്നും കാണാതിരികുകയും;
കാണുന്നതെല്ലാം  സത്യമെന്ന് 
നിരൂപിക്കുകയും;
പിന്നെയും കൈനീട്ടുകയും,
കെട്ടിപിടിക്കുകയും ചെയ്യും,
വഞ്ചിതരാകും നമ്മളീ
കപട ലോകത്തിൽ !!'

ഇതാണ് ലോകം!
കണ്ണടച്ചാലും, 
കണ്ടില്ലെന്നു നടിച്ചാലും;
നേരെ പോയാലും,
വളഞ്ഞു പോയാലും,
കസേരയിൽ ഇരുത്തിയാലും;
പടി കടത്തിയാലും;
കിട്ടേണ്ട വർക്കു കിട്ടുകയും;
കൊള്ളേണ്ടവർക്കു കൊള്ളുകയും;
മിഥ്യ ആണെന്ന് അറിയാതിരിക്കുകയും;
പാവങ്ങൾ കാണികൾ,
കണ്ണടച്ച് ഇരുട്ടാക്കുകയും
കുറ്റം ഒന്നും കാണാതിരികുകയും;
കാണുന്നതെല്ലാം സത്യമെന്ന്
നിരൂപിക്കുകയും;
പിന്നെയും കൈനീട്ടുകയും,
കെട്ടിപിടിക്കുകയും ചെയ്യും,
വഞ്ചിതരാകും നമ്മളീ
കപട ലോകത്തിൽ !!


nov 14

'ഓർമ്മകൾ കാർമേഘം കൂട്ടുമ്പോൾ,
ഹൃദയ ഭാരം കുറയ്ക്കാൻ;
ആത്മാവുരുകും വേളകളിൽ,
വിങ്ങും മനസ്സിനെ തണുപ്പിക്കാൻ;
കുളിർമഴയായി പെയ്തു നീ;
ഇളം തെന്നലായ് നീ വന്നു;
സാന്ത്വന ഗീതമോതി; 
തളർച്ച ബാധിചൊരെൻ മാനസത്തിനു;
ഉണർവായ്‌  സേ്നഹത്തിന്‍ നീര്‍ച്ചാലുകള്‍;
ശുഭരാത്രി!!'

ഓർമ്മകൾ കാർമേഘം കൂട്ടുമ്പോൾ,
ഹൃദയ ഭാരം കുറയ്ക്കാൻ;
ആത്മാവുരുകും വേളകളിൽ,
വിങ്ങും മനസ്സിനെ തണുപ്പിക്കാൻ;
കുളിർമഴയായി പെയ്തു നീ;
ഇളം തെന്നലായ് നീ വന്നു;
സാന്ത്വന ഗീതമോതി; 
തളർച്ച ബാധിചൊരെൻ മാനസത്തിനു;
ഉണർവായ്‌ സേ്നഹത്തിന്‍ നീര്‍ച്ചാലുകള്‍;
ശുഭരാത്രി!!


nov 15
'നിദ്ര എന്നെ വിട്ടകന്നു;
ചിന്തകൾ കൊണ്ടെൻ 
മനസ്സ് നിറഞ്ഞു;
എന്തെന്തു മായാജാലം
നിത്യേന നമ്മൾ കാണുന്നു;
അതിലൊരു ഭാഗമായ്
നമ്മളും തുഴയുന്നു;
തീരമില്ലാ തിരയിൽ
അകപെട്ടു പോയതും;
ചുഴിയിൽ വീഴാതെ 
ആഞ്ഞു തുഴഞ്ഞതും;
കര കയറാൻ ശ്രമിച്ചപ്പോൾ
പിന്നോട്ട് തള്ളിയതും;
എങ്ങോട്ട് നമ്മെ എത്തിക്കുന്നു;
ഉത്തരമില്ലാ ചോദ്യവുമായി
ഉഴലുന്ന മനസ്സിനെ ശാന്തമാക്കാൻ,
കരകാണാ കടൽ തന്നുത്തമം!!
ശുഭരാത്രി !!'

നിദ്ര എന്നെ വിട്ടകന്നു;
ചിന്തകൾ കൊണ്ടെൻ 
മനസ്സ് നിറഞ്ഞു;
എന്തെന്തു മായാജാലം
നിത്യേന നമ്മൾ കാണുന്നു;
അതിലൊരു ഭാഗമായ്
നമ്മളും തുഴയുന്നു;
തീരമില്ലാ തിരയിൽ
അകപെട്ടു പോയതും;
ചുഴിയിൽ വീഴാതെ
ആഞ്ഞു തുഴഞ്ഞതും;
കര കയറാൻ ശ്രമിച്ചപ്പോൾ
പിന്നോട്ട് തള്ളിയതും;
എങ്ങോട്ട് നമ്മെ എത്തിക്കുന്നു;
ഉത്തരമില്ലാ ചോദ്യവുമായി
ഉഴലുന്ന മനസ്സിനെ ശാന്തമാക്കാൻ,
കരകാണാ കടൽ തന്നുത്തമം!!
ശുഭരാത്രി !!


nov 16

'സൂര്യോദയം കാണാൻ 
എന്ത് ഭംഗി;
തെളിഞ്ഞ പ്രഭയോടെ 
നീലാകാശം ;
ആമോദത്തോടെ 
പാറി  പറക്കും പറവകളും;
താളത്തിൽ. ആടി ഉലയും
പൂതണ്ടുകളും ;
അതിൽ പരിലസികും
മനോഹര  പുഷ്പങ്ങളും
ഇന്നത്തെ പുലര്ച്ചക്ക്
എന്ത് ചൈതന്യം ;
അത്  നമ്മളിലും പകരട്ടെ
സുപ്രഭാതം!!!'
സൂര്യോദയം കാണാൻ 
എന്ത് ഭംഗി;
തെളിഞ്ഞ പ്രഭയോടെ 
നീലാകാശം ;
ആമോദത്തോടെ 
പാറി പറക്കും പറവകളും;
താളത്തിൽ. ആടി ഉലയും
പൂതണ്ടുകളും ;
അതിൽ പരിലസികും
മനോഹര പുഷ്പങ്ങളും
ഇന്നത്തെ പുലര്ച്ചക്ക്
എന്ത് ചൈതന്യം ;
അത് നമ്മളിലും പകരട്ടെ
സുപ്രഭാതം!!!


nov   17
'വിതച്ചതെ വിളയൂ,
വിളഞ്ഞതെ കൊയ്യൂ;
കല്ലിൽ വിതച്ചാലും,
വയലിൽ തൂകിയാലും;
കാലമെത്ര കഴിഞ്ഞാലും,
മഴയെത്ര പെയ്താലും,
വെയലെത്ര കൊണ്ടാലും,    
കുമ്പളം കുത്തിയാൽ  മത്തനാകില്ല;
കാക്ക കുളിച്ചാൽ കൊക്കാകില്ല;
മടിയനും അലസനും മല ചുമക്കും;
താന്ന നിലത്തിലെ നീരോടൂ;
വേവോളം കാത്താൽ ആറോളം കാക്കാം;
പയ്യെ തിന്നാൽ പനയും തിന്നാം;
മുത്തശ്ശി കഥയിലെ പഴമൊഴി പോലെ;
പല പല  ഊട് വഴികൾ,
താണ്ടിടുന്നു നമ്മൾ;
വിജയം കൊയ്യുക നമ്മുടെ ലക്‌ഷ്യം;
ശുഭരാത്രി !!'


വിതച്ചതെ വിളയൂ,
വിളഞ്ഞതെ കൊയ്യൂ;
കല്ലിൽ വിതച്ചാലും,
വയലിൽ തൂകിയാലും;
കാലമെത്ര കഴിഞ്ഞാലും,
മഴയെത്ര പെയ്താലും,
വെയലെത്ര കൊണ്ടാലും, 
കുമ്പളം കുത്തിയാൽ മത്തനാകില്ല;
കാക്ക കുളിച്ചാൽ കൊക്കാകില്ല;
മടിയനും അലസനും മല ചുമക്കും;
താന്ന നിലത്തിലെ നീരോടൂ;
വേവോളം കാത്താൽ ആറോളം കാക്കാം;
പയ്യെ തിന്നാൽ പനയും തിന്നാം;
മുത്തശ്ശി കഥയിലെ പഴമൊഴി പോലെ;
പല പല ഊട് വഴികൾ,
താണ്ടിടുന്നു നമ്മൾ;
വിജയം കൊയ്യുക നമ്മുടെ ലക്‌ഷ്യം;
ശുഭരാത്രി !!


nov  18
'അറിവുമറിയാത്തതുമറിയുന്ന രൂപമായ്;
കണ്ടതും കാണാത്തതും കാഴ്ചയായ്;
കേട്ടതും കേൾക്കാത്തതും ശബ്ദമായ്‌;
എൻ അകതാരിൽ മുട്ടി വിളിക്കുമ്പോൾ;
ആർദ്രമാവുന്നു എൻ മനം,
എന്തിനീ വേർതിരുവുകൾ ഈ ഉലകിൽ;
അഹങ്കാരം,പൊങ്ങച്ചം, ഉച്ച നീചത്വം;
വലിപ്പ ചെറുപ്പങ്ങൾ ഉടലെടുക്കുമ്പോൾ,
എന്തെന്തു വേഷങ്ങൾ,എന്തെന്തു ഭാവങ്ങൾ;
മോഹങ്ങളും മോഹ ഭംഗങ്ങളും;
അതിർവരമ്പുകൾ തച്ചുടക്കുമ്പോൾ;
തട്ടി തെറുപ്പിച്ച് മുന്നേറുമ്പോൾ;
കണ്ടില്ല കേട്ടില്ലായെന്ന് നടിക്കാതെ,
ധൈര്യ സമേതം നേരിടുവാൻ,
 നല്ല നാളെയെ വരവേൽപ്പാൻ;
ശുഭരാത്രി !!'

അറിവുമറിയാത്തതുമറിയുന്ന രൂപമായ്;
കണ്ടതും കാണാത്തതും കാഴ്ചയായ്;
കേട്ടതും കേൾക്കാത്തതും ശബ്ദമായ്‌;
എൻ അകതാരിൽ മുട്ടി വിളിക്കുമ്പോൾ;
ആർദ്രമാവുന്നു എൻ മനം,
എന്തിനീ വേർതിരുവുകൾ ഈ ഉലകിൽ;
അഹങ്കാരം,പൊങ്ങച്ചം, ഉച്ച നീചത്വം;
വലിപ്പ ചെറുപ്പങ്ങൾ ഉടലെടുക്കുമ്പോൾ,
എന്തെന്തു വേഷങ്ങൾ,എന്തെന്തു ഭാവങ്ങൾ;
മോഹങ്ങളും മോഹ ഭംഗങ്ങളും;
അതിർവരമ്പുകൾ തച്ചുടക്കുമ്പോൾ;
തട്ടി തെറുപ്പിച്ച് മുന്നേറുമ്പോൾ;
കണ്ടില്ല കേട്ടില്ലായെന്ന് നടിക്കാതെ,
ധൈര്യ സമേതം നേരിടുവാൻ,
നല്ല നാളെയെ വരവേൽപ്പാൻ;
ശുഭരാത്രി !!

nov 19 

'പുതിയൊരു യുഗത്തിൻ തുടക്കമിടാം;
വരകളും വർണങ്ങളും നിറകൂട്ടാം;
വേറിട്ട കാഴ്ചകൾ കാട്ടിത്തരാം;
കാണാത്ത ലോകത്തിൽ, എത്താത്ത കൊമ്പിൽ,
ജീവന്റെ ജീവനെ എതിരേൽക്കാം;
മാസ്മര ലോകത്തിൽ  കണ്ണിയാവാം;
തരംഗ താള ലയത്തിലലിയാം;
വര്‍ണ്ണചിറകുകള്‍ വീശീടാം;
സപ്‌താശ്വങ്ങൾ പൂട്ടിയ സ്വര്‍ണ്ണതേരില്‍,
പ്രതീക്ഷകളുടെ സ്വപ്നങ്ങളെ;
പൂവണിയിക്കാം!!'


പുതിയൊരു യുഗത്തിൻ തുടക്കമിടാം;
വരകളും വർണങ്ങളും നിറകൂട്ടാം;
വേറിട്ട കാഴ്ചകൾ കാട്ടിത്തരാം;
കാണാത്ത ലോകത്തിൽ, എത്താത്ത കൊമ്പിൽ,
ജീവന്റെ ജീവനെ എതിരേൽക്കാം;
മാസ്മര ലോകത്തിൽ കണ്ണിയാവാം;
തരംഗ താള ലയത്തിലലിയാം;
വര്‍ണ്ണചിറകുകള്‍ വീശീടാം;
സപ്‌താശ്വങ്ങൾ പൂട്ടിയ സ്വര്‍ണ്ണതേരില്‍,
പ്രതീക്ഷകളുടെ സ്വപ്നങ്ങളെ;
പൂവണിയിക്കാം!!


nov 22

'തുലാവർഷമേഘം നീർ തുള്ളിയായ്
പെയ്തിറങ്ങുമ്പോൾ;
മനസ്സിലെ പളുങ്ക്‌ പാത്രം
ചിന്നി ചിതറി;
കണ്‍പീലിയില്‍ ഒരു കണ്ണുനീര്‍തുള്ളി
വീണുടയുവാൻ  വെമ്പി!!'

തുലാവർഷമേഘം നീർ തുള്ളിയായ്
പെയ്തിറങ്ങുമ്പോൾ;
മനസ്സിലെ പളുങ്ക്‌ പാത്രം
ചിന്നി ചിതറി;
കണ്‍പീലിയില്‍ ഒരു കണ്ണുനീര്‍തുള്ളി
വീണുടയുവാൻ വെമ്പി!!

nov25

'നാം പോലും അറിയാതെ നമ്മിലുണ്ടാകുന്ന വിഭ്രാന്തിയെ മൂക്ക് കയറിട്ട് തളച്ചിടുന്നവർ ഭാഗ്യവാന്മാർ.  അതിനു കഴിയാത്തവർ .....'

നാം പോലും അറിയാതെ നമ്മിലുണ്ടാകുന്ന വിഭ്രാന്തിയെ മൂക്ക് കയറിട്ട് തളച്ചിടുന്നവർ ഭാഗ്യവാന്മാർ. അതിനു കഴിയാത്തവർ .....?

nov 26

'പറഞ്ഞതെല്ലാം കേട്ടില്ലാന്നു നടിച്ചു,
കേട്ടതെല്ലാം കൊണ്ടില്ലാന്നു നടിച്ചു,
കൊണ്ടതെല്ലാം നൊന്തില്ലാന്നു വരുത്തി;
നൊന്തതെല്ലാം ഉള്ളിലൊതുക്കി;
ഉള്ളിലെ ആന്തൽ അവിടെ ശമിപ്പിച്ചു;
സഹിക്കാനുള്ള ശേഷി അശേഷമില്ല,
എന്നാലും പുറത്തായില്ല എങ്ങലും വിങ്ങലും;
വിങ്ങും ഹൃദയത്തെ ആരും കണ്ടില്ല;
ഈ പൊയ്മുഖം കണ്ടവരാരും ഇല്ല
കാണാതിരിക്കാനായ് പല വഴി തേടി;
 പ്രസന്ന വദനനായ് സദാ വസിച്ചു;
ജീവിതം ഉല്ലാസതിനായ്, എന്ന് ഭാവിച്ച്;
ആനന്ദവും ആഹ്ലാദവും പകർന്ന് നല്കി.'
പറഞ്ഞതെല്ലാം കേട്ടില്ലാന്നു നടിച്ചു,
കേട്ടതെല്ലാം കൊണ്ടില്ലാന്നു നടിച്ചു,
കൊണ്ടതെല്ലാം നൊന്തില്ലാന്നു വരുത്തി;
നൊന്തതെല്ലാം ഉള്ളിലൊതുക്കി;
ഉള്ളിലെ ആന്തൽ അവിടെ ശമിപ്പിച്ചു;
സഹിക്കാനുള്ള ശേഷി അശേഷമില്ല,
എന്നാലും പുറത്തായില്ല എങ്ങലും വിങ്ങലും;
വിങ്ങും ഹൃദയത്തെ ആരും കണ്ടില്ല;
ഈ പൊയ്മുഖം കണ്ടവരാരും ഇല്ല
കാണാതിരിക്കാനായ് പല വഴി തേടി;
പ്രസന്ന വദനനായ് സദാ വസിച്ചു;
ജീവിതം ഉല്ലാസതിനായ്, എന്ന് ഭാവിച്ച്;
ആനന്ദവും ആഹ്ലാദവും പകർന്ന് നല്കി.

  nov  26
'മിഴിനീർ ഒപ്പുവാൻ കൈകൾ തേടി;
സ്നേഹമന്ത്രം കേൾക്കാൻ മനം തുടിച്ചു;
ഹൃദയം തുറന്നിട്ട ജനാല ആക്കി;
നേർവര വളക്കാൻ മോഹം തോന്നി,
വഴി മാറി ചിന്തിക്കാൻ കാരണമായി,
ദിനചര്യകളെല്ലാം  വെത്യസ്ത മാക്കി;
സഹതാപം സൃഷ്ടിക്കാൻ ശ്രമമായി,
വീഴരുത്, തളരുത്, എന്ന് താനേ നിനച്ചു;
 കൈവെടിയാൻ ഒട്ടു ഒരുക്കവുമില്ല;
കൈ പിടിക്കുവാൻ ഒട്ടു പാടില്ല താനും;
ഇതാണ് ജീവിതമെന്നു  സഹിച്ചു;
സ്വപ്നങ്ങളെ സ്വന്തം കൂട്ടാളിയാക്കി;
ശുഭരാത്രി!!'
മിഴിനീർ ഒപ്പുവാൻ കൈകൾ തേടി;
സ്നേഹമന്ത്രം കേൾക്കാൻ മനം തുടിച്ചു;
ഹൃദയം തുറന്നിട്ട ജനാല ആക്കി;
നേർവര വളക്കാൻ മോഹം തോന്നി,
വഴി മാറി ചിന്തിക്കാൻ കാരണമായി,
ദിനചര്യകളെല്ലാം വെത്യസ്ത മാക്കി;
സഹതാപം സൃഷ്ടിക്കാൻ ശ്രമമായി,
വീഴരുത്, തളരുത്, എന്ന് താനേ നിനച്ചു;
കൈവെടിയാൻ ഒട്ടു ഒരുക്കവുമില്ല;
കൈ പിടിക്കുവാൻ ഒട്ടു പാടില്ല താനും;
ഇതാണ് ജീവിതമെന്നു സഹിച്ചു;
സ്വപ്നങ്ങളെ സ്വന്തം കൂട്ടാളിയാക്കി;
ശുഭരാത്രി!!

nov  27

'വൃശ്ചിക നിലാവിൽ,
പാലപൂവിൻ ഗന്ധമേറ്റ്‌;
അലഞ്ഞുതിരിയും നീയെന്തേ,
തിര എണ്ണാൻ വരാത്തെ;
തിരകൾ വന്നതും  കഥ പറഞ്ഞതും
നിന്നെ കുറിച്  ആയിരുന്നു,
ദൂരെ ഈ കടലിനക്കരെ
ഈ കാണും പ്രകാശത്തിനു
അപ്പുറം നീ മറഞ്ഞിരികും
മാളിക തേടി വരവായ്,
താരങ്ങളും ചന്ദ്രനും കൂടെ
ഈ ഞാനും!!'

വൃശ്ചിക നിലാവിൽ,
പാലപൂവിൻ ഗന്ധമേറ്റ്‌;
അലഞ്ഞുതിരിയും നീയെന്തേ,
തിര എണ്ണാൻ വരാത്തെ;
തിരകൾ വന്നതും കഥ പറഞ്ഞതും
നിന്നെ കുറിച് ആയിരുന്നു,
ദൂരെ ഈ കടലിനക്കരെ
ഈ കാണും പ്രകാശത്തിനു
അപ്പുറം നീ മറഞ്ഞിരികും
മാളിക തേടി വരവായ്,
താരങ്ങളും ചന്ദ്രനും കൂടെ
ഈ ഞാനും!!

nov28

'പരുന്തിനെ പോലെ,
പറക്കാൻ മോഹിച്ചു;
ചിറകരിഞ്ഞു നിലത്തിട്ടു,
ചന്ദ്രനെ പോലെ തിളങ്ങാൻ നേരം;
കാർമുകിൽ വന്നതു മൂടി നിന്നു;
അരുവിയായ് പുഴയായ് ,
ശാന്തമായ് ഒഴുകാൻ ശ്രമിച്ചു,
എത്തിയതോ നടുകടലിൽ;
ആശകളും മോഹങ്ങളും
ഏണിപടി ചവിട്ടി കയറി;
കൈ വിട്ടു താനേ നിലം പതിച്ചു ;
ഇനി എന്ത് എന്നൊരു ചോദ്യം
ഉത്തരം ഇല്ലാതെ തുറിച് നോക്കി!!'


പരുന്തിനെ പോലെ,
പറക്കാൻ മോഹിച്ചു;
ചിറകരിഞ്ഞു നിലത്തിട്ടു,
ചന്ദ്രനെ പോലെ തിളങ്ങാൻ നേരം;
കാർമുകിൽ വന്നതു മൂടി നിന്നു;
അരുവിയായ് പുഴയായ് ,
ശാന്തമായ് ഒഴുകാൻ ശ്രമിച്ചു,
എത്തിയതോ നടുകടലിൽ;
ആശകളും മോഹങ്ങളും
ഏണിപടി ചവിട്ടി കയറി;
കൈ വിട്ടു താനേ നിലം പതിച്ചു ;
ഇനി എന്ത് എന്നൊരു ചോദ്യം
ഉത്തരം ഇല്ലാതെ തുറിച് നോക്കി!!

nov 29

'പുലർകാലെ കാണും സ്വപ്നങ്ങളെല്ലാം;
യാഥാർത്യമാകും  എന്ന് സന്തോഷിച്ചു,
സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രം;
എന്നറിയാൻ കാലമേറെ കറങ്ങേണ്ടി വന്നു;
കാലവും മാറി കോലവും മാറി,
എന്നിട്ടും മനമിപ്പോഴും മധുര പതിനേഴ്;
ആഗ്രഹം ഏറി   അത്യാഗ്രഹം ആയിട്ടും,
കടിഞ്ഞാണിടാൻ തെല്ലൊരുക്കവുമില്ല;
പരിശ്രമികണം വെട്ടിപിടിക്കണം,
നാലാളറിയണം നാട്ടാരറിയിണം,
 നന്മതൻ പൂക്കൾ വിരിച്ചിടേണം; 
ചിന്തകൾ പലവഴി കാട്കയറി;
 സ്വപ്‌നങ്ങൾ പലതും പെയ്തിറങ്ങി;
അപ്പൂപ്പൻ താടി പോൽ പാറി നടന്നു!!'

പുലർകാലെ കാണും സ്വപ്നങ്ങളെല്ലാം;
യാഥാർത്യമാകും എന്ന് സന്തോഷിച്ചു,
സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രം;
എന്നറിയാൻ കാലമേറെ കറങ്ങേണ്ടി വന്നു;
കാലവും മാറി കോലവും മാറി,
എന്നിട്ടും മനമിപ്പോഴും മധുര പതിനേഴ്;
ആഗ്രഹം ഏറി അത്യാഗ്രഹം ആയിട്ടും,
കടിഞ്ഞാണിടാൻ തെല്ലൊരുക്കവുമില്ല;
പരിശ്രമികണം വെട്ടിപിടിക്കണം,
നാലാളറിയണം നാട്ടാരറിയിണം,
നന്മതൻ പൂക്കൾ വിരിച്ചിടേണം;
ചിന്തകൾ പലവഴി കാട്കയറി;
സ്വപ്‌നങ്ങൾ പലതും പെയ്തിറങ്ങി;
അപ്പൂപ്പൻ താടി പോൽ പാറി നടന്നു!!

nov  30

'മനസ്സിൽ പ്രതിഷ്ട്ടിച്ചതും;
ഹൃദയത്തിൽ വന്നതും; 
അധരങ്ങൾ പറയാൻ ശ്രമിക്കുന്നതും; 
കര്‍ണ്ണങ്ങൾ ചെവിയോർക്കുന്നതും;
മിഴിയിണകൾ തുടിക്കുന്നതും;
എല്ലാം ഒന്നുതന്നെ ആണെന്ന്, 
ശഠിക്കുന്നത് വെറും അപ്രായോഗികം!!
നിഴലായ് വന്നു വർണമായ് മാറി;
ഇളം തെന്നലായ് വീശാൻ; 
മോഹമുണ്ടെങ്കിലും ഏകയായി, 
കുമിളയായി ഒടുങ്ങുകയാണി ജീവിതം!!'

മനസ്സിൽ പ്രതിഷ്ട്ടിച്ചതും;
ഹൃദയത്തിൽ പതിഞ്ഞതും; 
അധരങ്ങൾ പറയാൻ ശ്രമിക്കുന്നതും; 
ആർത്തിയോടെ ചെവിയോർക്കുന്നതും;
മിഴിയിണകൾ തുടിക്കുന്നതും;
എല്ലാം ഒന്നുതന്നെ ആണെന്ന്, 
ശഠിക്കുന്നത് വെറും ശുംഭതരം!!
നിഴലായ് വന്നു വർണമായ് മാറി;
ഇളം തെന്നലായ് വീശാൻ;
മോഹമുണ്ടെങ്കിലും ഏകയായി,
കുമിളയായി ഒടുങ്ങുകയാണി ജീവിതം!!















No comments: