Sunday, October 11, 2015

വിചാരങ്ങൾ ഇങ്ങനെ!!

10-10- 15

എവിടെയും കുറ്റാകൂരിരുട്ട്;
മിന്നാമിനുങ്ങിൻ നുറുങ്ങു വെട്ടം,
ചീവീടുകളുടെ ചെകിടടകും ശബ്ദം,
ദിക്കറിയാതെ അകപെട്ടു പോയ്‌



11-10-2015


വെളിച്ചം കണ്ട്‌ പറന്നു വന്നു;
കൂട്ടം കൂട്ടമായ്‌  ഓടിയടുത്തു;
ആർത്തുല്ലസിച്ചു ചുറ്റും കൂടി;
ഇതെല്ലാം വെറും നൈമിഷികം മാത്രം;
പാവങ്ങൾ ഇതുണ്ടോ അറിയുന്നു....
ഇവർ  വെറും ഇയാം പാറ്റകൾ!!!.


                                                                               

12-10-15
ഒരു തിരി കത്തിച്ചു;
ഭക്തിയോടെ കുമ്പിട്ടു;
മിഴിനീർ  തുളുമ്പി,
ഹൃദയ ഭാരം ഇറക്കി വെച്ചു.
ഇനി യെൻ മനസ്സിൽ അല്ലലില്ല; 
കാറ്റതുലയും റോസാ ദളം പോലെ!!

13-10-2015

എൻ നടപാതയിൽ;
കല്ലും മുള്ളും,
അത് മാറ്റാതെ;
നടക്കാൻ ശ്രമിച്ചു,
മുറിവേറ്റാ പാദങ്ങൾ;
കണ്ടില്ലെന്നു നടിച്ചു,
എന്നാലാ വേദനയോ,
തങ്ങി എൻ ഹൃദയത്തിൽ....


14-10-15
കടലിലെ വെള്ളം,
മുഴുവനായ് കൊടുത്തിട്ടും;
സൂര്യന്റെ ചൂട്;
ഏറി ഏറി വന്നു.
കടലോളം സ്നേഹം;
കൊടുക്കുവാൻ തുനിഞ്ഞിട്ടും;
അസ്തമിച്ചു പോയ്‌;
തിരിഞ്ഞു പോലും നോക്കാതെ!!



Raziya Sultan's photo.


                                                                                                                       15-10-15

നിശബ്ദമാം ഈ യാമത്തിൽ;
നിദ്ര എന്നെ വിട്ടൊഴിഞ്ഞു.
താരങ്ങളും ചന്ദ്രനും,
കൈ വെടിഞ്ഞു. 
കാർ മേഘങ്ങളുമായ്;
സല്ലപിക്കാൻ നോക്കി,
അകന്നു പോകും കാര്‍മുകില്‍
അത് കണ്ടില്ലാന്നു നടിച്ചു!!


No comments: