Monday, October 12, 2015

പ്രതീക്ഷ !!!

                             

എന്തെന്തു കാഴ്ചകൾ ചുറ്റും കാണുന്നു നമ്മൾ,
അനുകരിക്കാൻ പലതും കാട്ടി തരുന്നു;
എന്നാൽ നമ്മളോ കണ്ണടച് ഇരുട്ടാക്കുന്നു.
തീറ്റ തേടി പറന്നു പോകും കാകനെ നോക്കൂ;
ശ്രദ്ധയോടെ കൂടുകൂട്ടി പരിലാളികുന്നു,
തൻ കുഞ്ഞിനെ സ്നേഹത്തോടെ,
ചിറക് മുറ്റുംപോൾ അവ പറന്നു പോകുന്നു,
പിന്നെ കാകന്മാർ എല്ലാം ഒന്നുപോലെ,
ആർകെങ്കിലും മുറിവേറ്റ്‌ പതിച്ചാലോ,
കൂട്ടമായ്‌ വന്നവ വട്ടമിടുന്നു.
ഇത് കണ്ടു പഠിക്കണം മർതിയർ നമ്മൾ,
മാലോകരെല്ലാം ഒന്ന് പോലെ
ഇങ്ങനെ ചിന്തികും കാലം, ഇനിയും വരണം,
ആകുലത ഇല്ലാതെ നേരം പുലരണം..

                                               

No comments: