ഇതാരും പറയാത്തൊരു കഥയല്ല;
ഇത് ഈ നാട്ടിൽ അസാധാരണമല്ല;
പലവിധത്തിൽ രൂപത്തിൽ അരങ്ങേറുന്നു;
പലഭാവത്തിൽ അനുദിനം മുന്നേറുന്നു.
ഇത് ഈ നാട്ടിൽ അസാധാരണമല്ല;
പലവിധത്തിൽ രൂപത്തിൽ അരങ്ങേറുന്നു;
പലഭാവത്തിൽ അനുദിനം മുന്നേറുന്നു.
അരുമയായ് ഓമനയായ് അമ്മ വളർത്തി;
തന്നോളം ആയെന്ന് അച്ഛൻ ഓതി;
കൂട്ടുകാരായ് കൂട്ടരായ് നിരയിൽ നിന്ന്;
കുപ്പികൾക്കായിഅന്യോന്യം അടിപിടി കൂടി.
തന്നോളം ആയെന്ന് അച്ഛൻ ഓതി;
കൂട്ടുകാരായ് കൂട്ടരായ് നിരയിൽ നിന്ന്;
കുപ്പികൾക്കായിഅന്യോന്യം അടിപിടി കൂടി.
വെള്ളവും ഭക്ഷണവും വേണ്ടേ വേണ്ട;
വേണ്ടത് കുപ്പികുള്ളിലുള്ളത് മാത്രം,
മദ്യമായ്, കഞ്ചാവായ്,പുകയായ്
ദിനങ്ങൾ പലതും കൊഴിഞ്ഞു പോയ്.
വേണ്ടത് കുപ്പികുള്ളിലുള്ളത് മാത്രം,
മദ്യമായ്, കഞ്ചാവായ്,പുകയായ്
ദിനങ്ങൾ പലതും കൊഴിഞ്ഞു പോയ്.
രോഗങ്ങൾ പലവിധം കൂട്ടുകൂടി;
എല്ലായി കോലമായ് അവൻ മാറി;
സ്ഥല കാല ബോധം ഇല്ലാതായ്;
പിച്ചും പേയും അവൻ പുലമ്പി.
എല്ലായി കോലമായ് അവൻ മാറി;
സ്ഥല കാല ബോധം ഇല്ലാതായ്;
പിച്ചും പേയും അവൻ പുലമ്പി.
ഇതൊരു നൊമ്പരമായ് അവിടെ വളർന്നൂ;
മാർഗങ്ങൾ പലതും അവർ തേടി ;
ചികിത്സകൾ ഏറെ നടപ്പിലാക്കി;
ആശിക്കാം നമുക്ക് നല്ലത് മാത്രം;
കിട്ടട്ടെ അവനൊരു പുനർജ്ജന്മം!
മാർഗങ്ങൾ പലതും അവർ തേടി ;
ചികിത്സകൾ ഏറെ നടപ്പിലാക്കി;
ആശിക്കാം നമുക്ക് നല്ലത് മാത്രം;
കിട്ടട്ടെ അവനൊരു പുനർജ്ജന്മം!
No comments:
Post a Comment