പ്രതിഷേധത്തിൻ ധ്വനി !!
അകത്ത് നിന്നും പിഞ്ചു പൈതലിൻ രോദനം കേൾകെ;
പുറത്ത് നിന്ന മുതിർന്നോർ പുഞ്ചിരി തൂകി ;
എന്തിനീ മന്ദഹാസം എന്നായി എൻ മനം,
ഒരു ജീവൻ കൂടി ഇതാ ഈ കാരാഗ്രഹതിലേക്ക്;
അല്ലലില്ലാതെ ആയാസമില്ലാതെ വസിച്ചിരുന്ന;
സൗധം പിളർന്ന്, എന്തിന് നീ പുറത്ത് വന്നു?
ഈ കപട ലോകം നീ കാണ്കെ കാണ്‍കെ,
അതിലൊന്നായ് നീയും വളർന്നു പൊങ്ങും;
നെറികേടും വഞ്ചനയും കുടി കൊളളും ഈ ഉലകിൽ;
പിറന്നു വീണതിൻ പ്രതിഷേധമായ്;
നീ ഉണർത്തും ആദ്യ വിലാപം;
ആരും മനസിലാക്കുന്നില്ലലോ ; ഹാ കഷ്ടം!
അകത്ത് നിന്നും പിഞ്ചു പൈതലിൻ രോദനം കേൾകെ;
പുറത്ത് നിന്ന മുതിർന്നോർ പുഞ്ചിരി തൂകി ;
എന്തിനീ മന്ദഹാസം എന്നായി എൻ മനം,
ഒരു ജീവൻ കൂടി ഇതാ ഈ കാരാഗ്രഹതിലേക്ക്;
അല്ലലില്ലാതെ ആയാസമില്ലാതെ വസിച്ചിരുന്ന;
സൗധം പിളർന്ന്, എന്തിന് നീ പുറത്ത് വന്നു?
ഈ കപട ലോകം നീ കാണ്കെ കാണ്‍കെ,
അതിലൊന്നായ് നീയും വളർന്നു പൊങ്ങും;
നെറികേടും വഞ്ചനയും കുടി കൊളളും ഈ ഉലകിൽ;
പിറന്നു വീണതിൻ പ്രതിഷേധമായ്;
നീ ഉണർത്തും ആദ്യ വിലാപം;
ആരും മനസിലാക്കുന്നില്ലലോ ; ഹാ കഷ്ടം!
No comments:
Post a Comment