Tuesday, October 6, 2015

അദ്ധ്വാനത്തിൻ ഫലം

                       അദ്ധ്വാത്തിൻ ഫലം!!!


വരണ്ടുണങ്ങി കിടന്നൊരു വയലേലകളിൽ; 
ജീവന്റെ തുടിപ്പുകൾ നീ നല്കീ;
മഴയായ് വെയലായ് വർണമായ്;
നീ വന്നതിനെ തൊട്ടുണർതീ.
നെൽപാടങ്ങൾ വീണ്ടും പച്ച പുതപ്പണിഞ്ഞു;
നെൽ ചെടികൾ കാറ്റത് ആടിരസിച്ചു.
ഇനിയീ പാടങ്ങൾ എന്തുചെയ്യും?
ഉഴുത് മറിച് വാഴതോപ്പക്കിയാലോ;
തരിശായി കിടന്നൊരു നിലത്തെ നോക്കി;
പലവുരു പലരും ഉരുവിട്ടു.
ഈ വിവരമില്ലായ്മക്ക് മറുപടിയായ്;
ചിരിച്ചുല്ലസിക്കും നെൽകതിരുകൾ;
എന്തൊരു സന്തോഷം മനസ്സു നിറയെ;
നിന് കരത്തിനു ഇതിനും സാമര്ത്യമോ;
വൃഥാവിലായില്ല നിന് ഉദ്യമം!!




                                         

No comments: