Sunday, October 4, 2015

ശൂന്യം ഈ ജീവിതം!

                                                 ശൂന്യം ഈ ജീവിതം!

എന്നേ അകന്നു പോയ്‌ ബാല്യം;
അതിനു പിറകിലായ്‌ കൌമാരവും;
ഇപ്പൊ ദാ കൂടെ പോയ്‌ യൌവനവും;
ഇനി എനിക്ക് കൂട്ടിനായ് എന്തുണ്ട് ബാക്കി;
ഒന്നുമില്ല; ഒന്നുമില്ല; ഒന്നുമില്ല,
എല്ലാം നഷ്ടപെട്ടൊരു കൂട് മാത്രം.
തിരിഞ്ഞൊന്നു നോക്കിയാൽ എന്തുണ്ട് നേട്ടം;
പറയാൻ പറ്റുന്നതായ് ഏറെയില്ല.
കീർത്തിയും പ്രശസ്തിയും ഞാൻ സമ്പാദിച്ചില്ല
ദാനവും ധർമവും ഞാൻ നല്കിയില്ല;
മാളികയും കൊട്ടാരവും ഞാൻ പണിതില്ല;
ഇല്ല ഞാൻ ഒന്നും നേടിയില്ല;
ജീവൻ തന്ന സൃഷ്ടാവിനെ പോലും വന്ദിചില്ല;
വെറും കൈയോടെ ഞാൻ തിരിച്ചു പോകുന്നു!!!

No comments: