ഇന്നലെ യാത്രകിടയിൽ കണ്ടൊരാ-
ഹൃദയം വിങ്ങും ദാരുണ രംഗം;
റോഡിനരുകിൽ കിടക്കുന്ന അമ്മയെ നോക്കി,
ദീനമായ് വിലപികും ബാലികയെ;
ചലനമറ്റ ശരീരത്തെ നിരീക്ഷിച്;
ചുറ്റും വഴിപോക്കർ തടിച്ചു കൂടി.
അഭിപ്രായങ്ങൾ പലതും പുറത്ത് വന്നു;
എന്നാൽ സഹായഹസ്തം നീണ്ടതുമില്ല!
നിരത്തിൽ നിണം തളം കെട്ടി കിടന്നു;
നിമിഷങ്ങൾ ഓരോന്നായ് കൊഴിഞ്ഞുവീണു;
വിലപെട്ട ജീവിതം കൈവിടുമോ?
ഇനിയെന്ത് ചെയ്യുമെന്ന് അന്ധാളിച് നില്കെ;
ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി, വരവായ് ;
ജനപ്രിയ ചിത്രത്തിൻ നായകനെ പോലെ;
തളർന്ന് കിടക്കുമാ പാവത്തിൻ കൈ പിടിച്,
നാഡി ഇടുപ്പ് വേഗത്തിൽ നോക്കി.
താങ്ങി എട്താ വാഹനത്തിൽ കയറ്റി;
കണ്ടുനില്കും ജനങ്ങളിൽ ചിലരും;
സഹായത്തിനായ് മുന്നോട്ട് വന്നു.
ശേഷിക്കും തുടിപ്പുകൾ നിലനിർത്തി;
തിരിച്ചു നല്കണേ ആ മകള്ക്ക് അമ്മയെ;
അറിയാതെ കണ്ണടച് അപേക്ഷിച്ചു!
No comments:
Post a Comment