വേദി മാറി, ലക്‌ഷ്യം മാറി, മാർഗം മാറി,
പുതിയൊരു പന്ഥാവിൽ, ഉന്നം വെക്കുന്ന,
പ്രയത്‌നം കാണ്‍കെ, തകർന്നു പോയ്;
എൻ തോട്ടത്തിലെ ചെടികളെല്ലാം.
മറന്നു പോയ് വെള്ളവും വളവുമേകാനായ്;
കളകൾ ഒട്ടൊന്നും നീക്കിയതുമില്ല;
അതിൻ പ്രതിഷേധമായ് വാടികരിഞ്ഞുപോയ്;
മുകുളങ്ങൾ എല്ലാം, തല യൊട്ടു യർതിയതുമില്ല;
കാറ്റതാടി ഉല്ലസിച്ചുനിന്ന തണ്ടുകളെല്ലാം;
മുഖം തിരിച്ചു കളഞ്ഞു വണ്ടുകളെല്ലാം.
കളകൾ ഒട്ടൊന്നും നീക്കിയതുമില്ല;
അതിൻ പ്രതിഷേധമായ് വാടികരിഞ്ഞുപോയ്;
മുകുളങ്ങൾ എല്ലാം, തല യൊട്ടു യർതിയതുമില്ല;
കാറ്റതാടി ഉല്ലസിച്ചുനിന്ന തണ്ടുകളെല്ലാം;
മുഖം തിരിച്ചു കളഞ്ഞു വണ്ടുകളെല്ലാം.
സ്നേഹം കൊടുത്താലും ലാളനം കൊടുത്താലും;
കിട്ടാതെ വരുമ്പോൾ ഈ വിധ പ്രതികരണം.
കിട്ടാതെ വരുമ്പോൾ ഈ വിധ പ്രതികരണം.
ഈ നേരം, എൻ തോട്ടത്തിൽ സ്ഥാനം കിട്ടാത്ത;
ആരും കാണാതെ ദൂരതൊളിഞ്ഞു നിന്ന;
കനകാംബര പൂ മന്ദഹസിച്ചു!
പരിചരണംകൊടുക്കാതെ തലോടലേക്കാതെ;
എൻ മനം കുളിർപ്പിച്ച ഉപഹാരം!!.
ആരും കാണാതെ ദൂരതൊളിഞ്ഞു നിന്ന;
കനകാംബര പൂ മന്ദഹസിച്ചു!
പരിചരണംകൊടുക്കാതെ തലോടലേക്കാതെ;
എൻ മനം കുളിർപ്പിച്ച ഉപഹാരം!!.
No comments:
Post a Comment